കേരളത്തെ കുറിച്ച് എന്താണ് നിങ്ങള്‍ അര്‍ധോക്തിയില്‍ പറഞ്ഞ് നിര്‍ത്തിയത്; മതനിരപേക്ഷ ചിന്തയോടെ ജനങ്ങള്‍ താമസിക്കുന്ന നാടാണ് കേരളം; അതിസമ്പന്നര്‍ക്ക് വേണ്ടിയാവരുത് നാട്ടിലെ പാവപ്പെട്ടവന് വേണ്ടിയാവണം അധികാരം; അമിത് ഷായ്ക്ക് മറുപടിയുമായി പിണറായി

കഴിഞ്ഞ ദിവസം അമിത് ഷാ കേരളത്തെക്കുറിച്ച് ചില കാര്യങ്ങൾ സൂചിപ്പിച്ചിരുന്നു ഈ ഒരു വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയിരിക്കുകയാണ്.കേരളം സുരക്ഷിതമല്ലെന്ന് സൂചിപ്പിക്കുന്ന അമിത് ഷായുടെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി .
'കേരളത്തെ കുറിച്ച് എന്താണ് നിങ്ങള്‍ അര്‍ധോക്തിയില്‍ പറഞ്ഞ് നിര്‍ത്തിയത് എന്നാണ് അമിത് ഷായ്ക്ക് മറുപടിയായി പിണറായി ചോദിച്ചിരിക്കുന്നത്.എന്താണ് കേരളത്തെ കുറിച്ച് നിങ്ങള്‍ക്ക് പറയാനുള്ളത്. മതനിരപേക്ഷ ചിന്തയോടെ ജനങ്ങള്‍ താമസിക്കുന്ന നാടാണ് കേരളം. എന്താണ് കേരളത്തെ കുറിച്ച് അമിത് ഷാ അര്‍ധോക്തിയില്‍ പറഞ്ഞ് നിര്‍ത്തിയത് .
അതിസമ്പന്നര്‍ക്ക് വേണ്ടിയാവരുത് നാട്ടിലെ പാവപ്പെട്ടവന് വേണ്ടിയാവണം അധികാരം. പട്ടിണിയും ദാരിദ്ര്യവും വാഴുകയാണ്. ഇതിനെതിരെ ജനങ്ങള്‍ പ്രതിഷേധിക്കും. ആ കാര്യങ്ങള്‍ ജനങ്ങള്‍ ചിന്തിക്കാതിരിക്കാന്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അതിനാലാണ് ബിജെപി ഭരണം ഉള്ളിടത്തും ഇല്ലാത്തിടത്തും സംഘപരിവാര്‍ വര്‍ഗീയ കലാപങ്ങള്‍ക്കും വര്‍ഗീയ ചേരിതിരിവിനും ശ്രമിക്കുന്നത്.
ബിജെപിയുടെ അത്തരത്തിലുള്ള നീക്കങ്ങൾനടക്കാത്ത ഒരേയൊരു സ്ഥലം കേരളമാണെന്ന് മുഖ്യമന്ത്രി ചൂണ്ടി കാണിച്ചു. മറ്റ് പ്രദേശങ്ങളെ പോലെ ഈ പ്രദേശത്തെ മാറ്റാന്‍ ഈ നാടും ജനങ്ങളും സമ്മതിക്കില്ല വര്‍ഗീയതയ്ക്കെതിരെ ജീവന്‍ കൊടുത്തു പോരാടിയവരാണ് ഈ മണ്ണിലുളളത്. അത് മനസിലാക്കാണമെന്നും പിണറായി വിജയന്‍ തുറന്നടിച്ചു.
https://www.facebook.com/Malayalivartha


























