Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ

03 APRIL 2026 08:12 PM IST
മലയാളി വാര്‍ത്ത

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടര്‍ക്കെതിരെ ഇന്നലെ നടന്ന മൃഗീയമായ ആക്രമണത്തെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള സംസ്ഥാന ശാഖ ശക്തമായി അപലപിക്കുന്നു. വ്യക്തമായി ആസൂത്രണം ചെയ്തുകൊണ്ട് ഒരു കൂട്ടം ക്രിമിനലുകള്‍ നടത്തിയ ഈ ആക്രമണം പൊതുജന ആരോഗ്യരംഗത്തേക്കുള്ള നേരിട്ടുള്ള വെല്ലുവിളിയാണെന്ന് ഞങ്ങള്‍ വിലയിരുത്തുന്നു. പ്രസവാനന്തര ഘട്ടത്തില്‍ അപൂര്‍വ്വമായെങ്കിലും ജീവന്‍ ഭീഷണിയാകുന്ന postpartum hemorrhage (PPH) due to atonic uterus(പ്രസവാനന്തരം ഗര്‍ഭപാത്രം ചുരുങ്ങാതെ ഇരിക്കുകയും അമിത രക്തസ്രാവം ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥ) എന്ന ഗുരുതരമായ സങ്കീര്‍ണ്ണത ബാധിച്ച രോഗിക്ക് ലഭ്യമായ പരമാവധി ചികിത്സ നല്‍കിയിട്ടും ജീവന്‍ രക്ഷിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് ഉണ്ടായത്.

ഈ ദൗര്‍ഭാഗ്യകരമായ സംഭവത്തിനു ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷം, രോഗിയുടെ ബന്ധുക്കള്‍ കൃത്യമായി ആസൂത്രണം ചെയ്ത് ഡോക്ടറുടെ പരിശോധനാമുറിയില്‍ കയറി ആക്രമണം നടത്തിയത് അതീവ ആശങ്കാജനകമാണ്. ഡോക്ടറുടെ ജീവന്‍ തന്നെ ലക്ഷ്യമിട്ടതാണോ എന്ന സംശയം പോലും ഉളവാക്കുന്ന തരത്തിലുള്ള ഈ ആക്രമണം ആരോഗ്യരംഗത്ത് ഭീതിയുണ്ടാക്കുന്നതാണ്. ഗുരുതരമായി പരിക്കേറ്റ ഡോക്ടര്‍ ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്.

ചികിത്സയ്ക്കിടെ ഉണ്ടാകുന്ന സങ്കീര്‍ണ്ണതകളെ ചികിത്സാപിഴവായി ചിത്രീകരിക്കുകയും ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്യുന്നത് കേരളം പോലെ സാമൂഹിക വിദ്യാഭ്യാസ രംഗങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു സമൂഹത്തില്‍ ഒരിക്കലും അംഗീകരിക്കാനാവില്ല. ഓരോ ആശുപത്രി മരണവും 'നെഗ്ലിജന്‍സ' അഥവാ ചികിത്സാ പിഴവ് എന്ന് മുദ്രകുത്തുന്ന പ്രവണത അപകടകരമാണ്. വൈദ്യശാസ്ത്രത്തില്‍ ചില സങ്കീര്‍ണ്ണതകള്‍ ആര്‍ക്കും പ്രവചിക്കാന്‍ ആകില്ല. അവയെ ശരിയായ ശാസ്ത്രീയ പശ്ചാത്തലത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്.

കേരളത്തിലെ മാതൃത്വ മരണനിരക്ക് (Maternal Mortality Rate – MMR)  രാജ്യത്തെ ഏറ്റവും കുറഞ്ഞ നിലയിലാണ്. ഇന്ത്യയിലെ ശരാശരി മാതൃമരണ നിരക്ക് 88ഉം കേരളത്തില്‍ അത് വെറും 19ഉം ആണ്. വികസിത രാജ്യങ്ങളിലെ മാതൃമരണ നിരക്കിലേക്ക് കുറയ്ക്കാന്‍ കേരളത്തിന് കഴിഞ്ഞത് നമ്മുടെ ഗൈനക്കോളജിസ്റ്റുമാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും നിരന്തര പരിശ്രമങ്ങളാലാണ്. ലോകത്തിലെ വികസിത രാജ്യങ്ങള്‍ക്കു പോലും മാതൃമരണനിരക്ക് പൂജ്യത്തിലേക്ക് കുറയ്ക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്ന സത്യവും ശ്രദ്ധിക്കേണ്ടതാണ്.

ഈ സാഹചര്യത്തില്‍, കുറ്റക്കാരായ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുക, ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുക – എന്നീ ആവശ്യങ്ങള്‍  IMA കേരള സംസ്ഥാന ശാഖ ശക്തമായി ഉന്നയിക്കുന്നു. പെരിന്തല്‍മണ്ണ ഐ.എം.എ.യും KGMOA യും ഇന്ന് നടത്തുന്ന സമരത്തിന് പൂര്‍ണമായ പിന്തുണ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ഘടകം പ്രഖ്യാപിക്കുന്നു.

കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യാത്ത പക്ഷം സംസ്ഥാന വ്യാപകമായ ശക്തമായ സമര പരിപാടികള്‍ക്കും സമ്പൂര്‍ണ്ണ സമരത്തിനും  IMA കേരള സംസ്ഥാന ശാഖ നിര്‍ബന്ധിതമാകും. ഇത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നാല്‍ ഗൈനക്കോളജി ഡോക്ടര്‍മാര്‍ പ്രസവസംബന്ധമായ സേവനങ്ങളില്‍ നിന്ന് പിന്‍മാറേണ്ട സാഹചര്യം ഉണ്ടാകുകയും, ഭാവിയില്‍ ഡോക്ടര്‍മാര്‍ ഒബ്‌സ്‌ടെട്രിക്‌സ് വിഷയത്തില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ തിരഞ്ഞെ ടുക്കാന്‍ പോലും മടിക്കുന്ന അവസ്ഥ രൂപപ്പെടുകയും ചെയ്യും. ഇത് സംസ്ഥാനത്തിന്റെ മാതൃശിശു ആരോഗ്യ രംഗത്തിന് ഗുരുതരമായ തിരിച്ചടിയാകുമെന്ന് ഐ.എം.എ. മുന്നറിയിപ്പ് നല്‍കുന്നു.

ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയും മാന്യതയും സംരക്ഷിക്കപ്പെടേണ്ടത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണ് എന്നും കേരള സമൂഹം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന കിരാതമായ ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തണമെന്നും ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. എം.എന്‍. മേനോനും, സംസ്ഥാന സെക്രട്ടറി ഡോ. റോയ് ആര്‍. ചന്ദ്രനും ആവശ്യപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (3 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (6 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (6 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (6 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (7 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (7 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (7 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (8 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (8 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (8 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (8 hours ago)

IRAN നോവായി കൊച്ചുമകൾ  (9 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (9 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (9 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (9 hours ago)

Malayali Vartha Recommends