ഇനിയും ഒരവസരം ബിജെപിക്ക് കിട്ടിയാൽ രാജ്യത്തിന് സര്‍വനാശമുണ്ടാകും; കോണ്‍ഗ്രസ് ബിജെപിയുടെ റിക്രൂട്ടിങ് കേന്ദ്രമാണ്; ബിജെപിയുടെ മോഹിപ്പിക്കുന്ന കാര്യങ്ങള്‍ വരുമ്പോള്‍ അതിന് പിന്നാലെ നാക്കും നീട്ടി നില്‍ക്കുന്നവരായി കോണ്‍ഗ്രസ് മാറി; വിമർശനമുന്നയിച്ച് പിണറായി വിജയൻ

ഇനിയും ഒരവസരം ബിജെപിക്ക് കിട്ടിയാൽ രാജ്യത്തിന് സര്‍വനാശമുണ്ടാകുമെന്ന് പിണറായി . പ്രാദേശിക കക്ഷികളെ ഏകോപിപ്പിക്കുന്നു എന്ന കാര്യമാണ് ഏറെ ശ്രദ്ധേയമായത് . സംസ്ഥാന അടിസ്ഥാനത്തിലാണ് ആ ഏകോപനം ഉണ്ടാകേണ്ടത്. സംസ്ഥാന അടിസ്ഥാനത്തില്‍ ബിജെപിക്ക് എതിരായ കൂട്ടുകെട്ട് ഉണ്ടാവുകന്നത്. തിരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യത്തിന് അനുസരിച്ച് ഉചിതമായ തീരുമാനം എടുക്കണം .
ഇതാണ് സിപിഎം പദ്ധതി എന്നദ്ദേഹം പറഞ്ഞു . ഇതാണ് പ്രായോഗികമായ രീതി. കോണ്‍ഗ്രസ് ബിജെപിയുടെ റിക്രൂട്ടിങ് കേന്ദ്രമാണ്. എഐസിസിയുടെ പ്രധാനികളും കേന്ദ്രമന്ത്രിമാരായിരുന്നവരും വരെ ബിജെപിയിലെത്തി. ബിജെപിയുടെ മോഹിപ്പിക്കുന്ന കാര്യങ്ങള്‍ വരുമ്പോള്‍ അതിന് പിന്നാലെ നാക്കും നീട്ടി നില്‍ക്കുന്നവരായി കോണ്‍ഗ്രസ് മാറി.
യാഥാര്‍ഥ്യം ഉള്‍ക്കൊളളാന്‍ കോണ്‍ഗ്രസ് തയാറാവണം. ബിജെപിയുടെ സാമ്പത്തിക നയവും കോണ്‍ഗ്രസിന്‍റെ സാമ്പത്തിക നയവും തമ്മില്‍ എന്താണ് വ്യത്യാസം . സ്വന്തം നാടിനെ ഇകഴ്ത്താനാണ് യുഡിഎഫ് എംപിമാര്‍ ശ്രമിക്കുന്നത്. നാടിന് അഭിവൃദ്ധിയുണ്ടാക്കുന്ന എല്ലാ പദ്ധതിയെയും എംപിമാര്‍ എതിര്‍ക്കുന്നു പിണറായി വിമർശിച്ചു. ബിജെപിയും ഇതേ നിലപാട് സ്വീകരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
യുഡിഎഫ് എംപിമാരെ കൊണ്ട് നാടിന് എന്ത് ഗുണം കിട്ടി?, ഞാന്‍ തീരുമാനിച്ചാല്‍ ബിജെപിയുടെ കൂടെ പോകും എന്ന് പറഞ്ഞയാളാണ് കെപിസിസി പ്രസിഡന്‍റെന്നും പറഞ്ഞു. അത്തരത്തിൽ താൻ ബിജെപിയുടെ കൂടെ പോകും എന്ന് പറഞ്ഞയാള്‍ പ്രസിഡന്‍റ് ആയാല്‍ എന്താണ് ആ പാര്‍ട്ടിയുടെ അവസ്ഥയെന്ന് മുഖ്യമന്ത്രി,ചോദിച്ചു.
ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ് അശക്തരാണ്. യുഡിഎഫും ബിജെപിയും ചേര്‍ന്ന് സമാധാന അന്തരീക്ഷം തകര്‍ക്കാര്‍ ശ്രമിക്കുകയാണ്. എന്നാല്‍ ജനങ്ങള്‍ അതിന് കൂട്ടു നിന്നില്ല. കളളപ്രചാരണങ്ങളെ ജനങ്ങള്‍ക്ക് തിരിച്ചറിയാന്‍ ആകുന്നുവെന്നും ജനങ്ങളോട് അക്കാര്യത്തില്‍ നന്ദിയുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























