പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങിമരിച്ചു...

പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങളായ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു. ഒരാള്‍ക്കായി തെരച്ചില്‍ തുടരുന്നു. ഇന്ന് ഉച്ചയ്ക്ക് 3.30 നാണ് സംഭവം. മാരാമണ്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത ശേഷം കുളിക്കാനിറങ്ങവെയാണ് അപകടം ഉണ്ടായത്. ചെട്ടികുളങ്ങര കണ്ണമംഗലം മെറിന്‍ വില്ലയില്‍ സഹോദരങ്ങളായ ബിഫിന്‍ (15), മെറിന്‍ (18) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹമാണ് കണ്ടെടുത്തത്. ഇവരുടെ അയല്‍വാസിയായ തൊണ്ടിപ്പുറത്ത് എബിന് (24) വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.
എട്ടംഗ സംഘമാണ് ഒരുമിച്ച് കണ്‍വെന്‍ഷന് എത്തിയത്. കണ്‍വെന്‍ഷനിലെ യോഗത്തില്‍ പങ്കെടുത്ത ശേഷം ഇവര്‍ മാരാമണ്ണിനും ആറന്മുളയ്ക്കും മധ്യേ പരാപ്പുഴ കടവിലാണ് കുളിക്കാനിറങ്ങിയത്. മൂന്നുപേര്‍ ഒഴുക്കില്‍ പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ഉടനെ നാട്ടുകാരെ വിവരം അറിയിച്ചു. പത്തനംതിട്ടയില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്‌സ് സംഘം നടത്തിയ തെരച്ചിലില്‍ വൈകിട്ട് ആറരയോടെയാണ് രണ്ടുപേരുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങള്‍ കോഴഞ്ചേരി ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്
https://www.facebook.com/Malayalivartha























