ലീഗ് നേതാവ് പി എം എ സലാമിന്റെ പ്രസ്ഥാവന അങ്ങേയറ്റം മനുഷ്യത്വ വിരുദ്ദമാണ്; കമ്യൂണിറ്റിക്കെതിരായ അധിക്ഷേപങ്ങളും ആക്രോശവുമാണ്; ചിരിച്ചു തള്ളേണ്ട വിഷയം അല്ല, കേസാണ് എടുക്കേണ്ടത്; പൊട്ടിത്തെറിച്ച് ജസ്‌ല മാടശേരി

ഇസ്ലാം അങ്ങനെ പലതും അംഗീകരിക്കുന്നില്ല. ഇസ്സാം ജനാധിപത്യവും ഭരണഘടനയും രാഷ്ട്രീയ പ്രവർത്തനവും ഒന്നും അംഗീകരിക്കുന്നില്ല. ഇസ്ലാമിന്റെ പ്രത്യേയശാസ്ത്രപരമായി അള്ളാഹുവിന്റെ ഖിലാഫത്ത് മാത്രമാണ് അംഗീകരിക്കുന്നത്. അത് ഇസ്ലാമിക ഭരണമാണ്. ലീഗ് നേതാവ് പി എം എ സലാമിന്റെ പ്രസ്ഥാവന അങ്ങേയറ്റം മനുഷ്യത്വ വിരുദ്ദമാണ്. വിമർശനവുമായി ജസ്‌ല മാടശേരി. ഫേസ്ബുക്ക് കുറിപ്പിന്റ പൂർണ്ണ രൂപം ഇങ്ങനെ;
ഇസ്ലാം അങ്ങനെ പലതും അംഗീകരിക്കുന്നില്ല. ഇസ്സാം ജനാധിപത്യവും ഭരണഘടനയും രാഷ്ട്രീയ പ്രവർത്തനവും ഒന്നും അംഗീകരിക്കുന്നില്ല. ഇസ്ലാമിന്റെ പ്രത്യേയശാസ്ത്രപരമായി അള്ളാഹുവിന്റെ ഖിലാഫത്ത് മാത്രമാണ് അംഗീകരിക്കുന്നത്. അത് ഇസ്ലാമിക ഭരണമാണ്. ഇസ്ലാമിക ഭരണകൂടത്തിന് വേണ്ടി ജിഹാദ് ചെയ്യുക എന്നതാണ് ഒരോ മുസ്ലീമിന്റെയും കടമയെന്നും അല്ലാത്തതൊക്കെ, ഇസ്ലാമിന്റെ അല്ലാത്ത ഭരണഘടനയ്ക്ക് കീഴ്പ്പെടുന്നതും, മറ്റൊരു ഭരണകൂടത്തിൽ വിശ്വസിക്കുന്നതും, സത്യവിശ്വാസികൾ അല്ലാത്തവർക്കൊപ്പം ഭരിക്കുന്നതും രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതും ഒക്കെ ശിർക്കാണ്.
കൊടിയ പാപമാണ്. ലീഗ് നേതാവ് പി എം എ സലാമിന്റെ പ്രസ്ഥാവന അങ്ങേയറ്റം മനുഷ്യത്വ വിരുദ്ദമാണ്.ഒരു കമ്യൂണിറ്റിക്കെതിരായ അധിക്ഷേപങ്ങളും ആക്രോശവുമാണ്. ചിരിച്ചു തള്ളേണ്ട വിഷയം അല്ല, കേസാണ് എടുക്കേണ്ടത്. ട്രാൻസ്ജന്ററുകൾ ലൈംഗിക ന്യൂനപക്ഷങ്ങൾ എന്നിവർക്കെതിരായ ഇസ്ലാമിന്റെ എതിർപ്പ് മതപരം മാത്രമാണ്. അതിന് വേണ്ടി ശാസ്ത്രത്തെ കൂട്ടുപിടിച്ച് കപടശാസ്ത്ര സിദ്ദാന്ദങ്ങൾ ഒന്നും ആരും മെഴുകണ്ട. ഇസ്ലാം എന്നാൽ ആറാം നൂറ്റാണ്ടിലെ നിലപാടിൽ നിന്ന് ഒരിഞ്ച് മുന്നോട്ട് ചലിക്കില്ല എന്ന ദുശാഢ്യത്തിന്റെ പേര് കൂടിയാണ്. ഇനിയും നിങ്ങൾ പറയണം ലീഗ് വർഗീയത തൊട്ടുതീണ്ടാത്ത രാഷ്ട്രീയപാർട്ടിയാണെന്നു.
https://www.facebook.com/Malayalivartha























