വിളർച്ചയിൽ നിന്ന് വളർച്ചയിലേക്ക് കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ 11,000ൽ അധികം ആശ പ്രവർത്തകർ ഇന്ന് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് പരിശോധിച്ചു; വിളർച്ചയുള്ളവർ ആവശ്യമായ തുടർപ്രവർത്തനങ്ങളും നടത്തേണ്ടതുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ്

വിളർച്ചയിൽ നിന്ന് വളർച്ചയിലേക്ക് കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ 11,000ൽ അധികം ആശ പ്രവർത്തകർ ഇന്ന് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് പരിശോധിച്ചു. നിർണായകമായ ഫേസ്ബുക്ക് പോസ്റ്റ് പങ്കു വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് . ഫേസ്ബുക്ക് കുറിപ്പിന്റ പൂർണ്ണ രൂപം ഇങ്ങനെ;
വിളർച്ചയിൽ നിന്ന് വളർച്ചയിലേക്ക് കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ 11,000ൽ അധികം ആശ പ്രവർത്തകർ ഇന്ന് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് പരിശോധിച്ചു. വിളർച്ചയുള്ളവർ ആവശ്യമായ തുടർപ്രവർത്തനങ്ങളും നടത്തേണ്ടതുമുണ്ട്.
നമ്മുടെ പെൺകുട്ടികളിലെയും സ്ത്രീകളിലെയും വിളർച്ചയുടെ തോത് കുറക്കാനുള്ള പദ്ധതിയും കാമ്പയിനും ചർച്ച ചെയ്തു തീരുമാനിച്ചപ്പോൾസ്വയം അത് പ്രാവർത്തികമാക്കണമെന്നു കൂടി ചിന്തിച്ചു. (എന്നും എന്റെ Hb പതിനൊന്നിനടുത്തായിരുന്നു. അതിലും നന്നേ താഴ്ന്നു പോയ സന്ദര്ഭങ്ങളുമുണ്ട്) രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ഉയർത്താൻ ഇലക്കറികൾ ആഹാരത്തിൽ ഉൾപ്പെടുത്തി. ഇന്ന് വിവ ലോഞ്ചിന് ശേഷം പരിശോധിച്ചു. Hb 12 ലേക്കെത്തിയിരിക്കുന്നു.
https://www.facebook.com/Malayalivartha























