വിവാഹം കഴിഞ്ഞ് ഒരു വർഷം തികഞ്ഞില്ല, തിരുവനന്തപുരത്ത് ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിലെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത, ഭർതൃവീട്ടുകാരുടെ പങ്ക് അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് ദേവികയുടെ അച്ഛൻ പോലീസിൽ പരാതി നൽകി

തിരുവനന്തപുരത്ത് ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിലെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കൂടുബം രംഗത്ത്. മകളുടെടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും ഭർതൃവീട്ടുകാരുടെ പങ്ക് അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് ദേവികയുടെ അച്ഛൻ ഷാജി കെ. നായരുടെ പരാതി ലഭിച്ചതായി ഫോർട്ട് പോലീസ് പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യാപ്രവണതയോ മറ്റു പ്രശ്നങ്ങളോ ദേവികയ്ക്കുണ്ടായിരുന്നില്ലെന്നും ഷാജി മൊഴി നൽകിയിട്ടുണ്ട്.
അട്ടക്കുളങ്ങര ടിസി 39/2211 ശ്രീവള്ളിയിൽ ഗോപീകൃഷ്ണന്റെ ഭാര്യ ദേവിക (22) യെയാണ് ഭർതൃവീട്ടിലെ മുറിക്കുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് ഒരു വർഷം തികയും മുൻപാണ് ആത്മഹത്യ. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് ദേവികയെ മരിച്ച നിലയിൽ കണ്ടത്. കുടുംബപ്രശ്നങ്ങളുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha























