ബൈക്ക് മോഷ്ടിച്ച് പൊളിച്ച് വിറ്റു, ഇടുക്കിയിൽ ഇരുചക്രവാഹനം മോഷ്ടിച്ച് പൊളിച്ചുവില്‍ക്കുന്ന മൂന്നംഗ സംഘം പിടിയില്‍

ഇടുക്കിയിൽ ഇരുചക്രവാഹനം മോഷ്ടിച്ച് പൊളിച്ചുവില്‍ക്കുന്ന മൂന്നംഗ സംഘത്തെ പോലീസ് പിടികൂടി. എറണാകുളം പുല്ലുവഴി സ്വദേശി തണ്ണിക്കോട്ടുകുടി അഭിഷേക് സന്തോഷ്, ഇടുക്കി ചെറുതോണി സ്വദേശി ചപ്രയില്‍ നിതിന്‍ ജയകുമാര്‍, ചീനിക്കുഴി ചെറുവിള പുത്തന്‍വീട്ടില്‍ നന്ദു സുരേഷ് എന്നിവരാണ് കരിമണ്ണൂര്‍ പൊലീസിന്റെ പിടിയിലായത്.
ചീനിക്കുഴി സ്വദേശിയുടെ ബൈക്ക് ഇവര്‍ മോഷ്ടിച്ച് തടിയമ്പാടുളള ആക്രിക്കടയില്‍ കൊണ്ടുപോയി വില്‍ക്കുകയായിരുന്നു ഇവര്‍. സന്തോഷിനെ കോട്ടയം മെഡിക്കല്‍ കോളേജ് പരിസരത്തുനിന്നും മറ്റ് പ്രതികളെ ചെറുതോണിയില്‍ നിന്നുമാണ് പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കരിമണ്ണൂര്‍ സിഐ സുമേഷ് സുധാകരന്‍, എസ്‌ഐമാരായ കെ എച്ച് ഹാഷിം, പി എന്‍ ദിനേശ്, പി ജി രാജേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
https://www.facebook.com/Malayalivartha























