വീട് വളഞ്ഞ് അകത്ത് നിന്ന് ഗേറ്റ് പൂട്ടി പരിശോധന, തൃശ്ശൂരിൽ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

തൃശ്ശൂരിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ. മാള അഷ്ടമിച്ചിറ കാട്ടിക്കരക്കുന്ന് കുട്ടമുഖത്ത് ഫൈസൽ (43), അഷ്ടമിച്ചിറ ചെമ്മലത്ത് ആഷ്ലി (35) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 45 ഗ്രാം എം.ഡി.എം.എ ആണ് റൂറൽ ജില്ല ഡാൻസാഫ് ടീമും മാള പൊലീസും ചേർന്ന് പിടിച്ചെടുത്തത്. ശനിയാഴ്ച ഉച്ചക്കാണ് സംഭവം.
കാട്ടിക്കരക്കുന്നിലെത്തിയ പൊലീസ് സംഘം ഫൈസലിന്റെ വീട് വളഞ്ഞ്, അകത്തു നിന്ന് ഗേറ്റ് പൂട്ടിയായിരുന്നു പരിശോധന. ഇയാളിൽ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആഷ്ലിയെ പിടികൂടിയത്. പ്രതികൾക്ക് എം.ഡി.എം.എ കിട്ടിയ ഉറവിടവും ഇത് വാങ്ങുന്നവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























