സത്യസന്ധത ലേശം കൂടി പോയി..സംസ്ഥാന സർക്കാർ ജീവനക്കാർ യു ട്യൂബ് ചാനൽ തുടങ്ങുന്നതും വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നതും സർക്കാർ വിലക്കി..1960 ലെ കേരള സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കാവുന്നതാണ്, എന്നാണ് ഉത്തരവില്‍ പറയുന്നത്..

സംസ്ഥാന സർക്കാർ ജീവനക്കാർ യു ട്യൂബ് ചാനൽ തുടങ്ങുന്നതും വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നതും സർക്കാർ വിലക്കി. യുട്യൂബ് ചാനൽ തുടങ്ങാൻ അനുമതി തേടി ഫയർഫോഴ്സ് ജീവനക്കാരൻ നൽകിയ അപേക്ഷ നിരസിച്ചാണ് ആഭ്യന്തരവകുപ്പിന്റെ പൊതു ഉത്തരവ്.സബ്സ്‌ക്രൈബർമാരുടെ അടിസ്ഥാനത്തിൽ സാമ്പത്തികനേട്ടമുണ്ടാക്കുന്ന പ്രവൃത്തിയായതിനാൽ ചട്ടവിരുദ്ധമാണെന്ന് ഉത്തരവിൽ വ്യക്തമാക്കി. നിലവിൽ ചാനലുകൾ ഉള്ള ഉദ്യോഗസ്ഥർക്കെതിരെ പരാതി ലഭിച്ചാൽ നടപടിയെടുക്കും.സർക്കാർ ജീവനക്കാരുടെ 1960ലെ പെരുമാറ്റച്ചട്ട പ്രകാരം, ശമ്പളത്തിനു പുറമേ മറ്റ് വരുമാനങ്ങൾ സ്വീകരിക്കരുത്.ഇന്റർനെറ്റിലോ സോഷ്യൽ മീഡിയയിലോ വീഡിയോയോ ലേഖനമോ പോസ്റ്റ് ചെയ്യുന്നത് വ്യക്തിഗത പ്രവൃത്തിയായും ക്രിയാത്മക സ്വാതന്ത്ര്യമായും കണക്കാക്കാമെങ്കിലും യുട്യൂബ് ചാനൽ തുടങ്ങുന്നതും അതിലേക്ക് വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നതും വരുമാനം ലഭിക്കാവുന്ന പ്രവൃത്തിയാണ്.സര്‍ക്കാര്‍ ജീവനക്കാര്‍ സ്വന്തമായി സോഷ്യല്‍ മീഡിയയില്‍ നിന്ന് വരുമാനം ലഭിക്കുന്ന ജോലികള്‍ ചെയ്യാന്‍ പാടില്ല എന്ന് ഉത്തരവ്. സര്‍ക്കാര്‍ ജീവനക്കാര്‍ യൂട്യൂബ് ചാനല്‍ അടക്കമുള്ളവ തുടങ്ങുന്നതിന് എതിരെയാണ് സര്‍ക്കാരിന്റെ ഉത്തരവ്.ഇത് 1960 ലെ കേരള സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കാവുന്നതാണ് എന്നാണ് ഉത്തരവില്‍ പറയുന്നത്.
യൂട്യൂബ് പോലുള്ള ചാനലുകള്‍ സബ്‌സ്‌ക്രൈബ് ചെയ്ത് കഴിഞ്ഞ് വീഡിയോയ്ക്ക് കാഴ്ചക്കാരെ ലഭിച്ച് കഴിഞ്ഞാല്‍ അതില്‍ നിന്നും ഉദ്യോഗസ്ഥന് വരുമാനമുണ്ടാകും.ഇത് ജീവനക്കാരുടെ പെരുമാറ്റ ചട്ടത്തിന് എതിരാണ് എന്നാണ് ഉത്തരവില്‍ പറയുന്നു. യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ അനുമതി തേടി ഒരു അഗ്‌നിശമന സേനാംഗം ആണ് അപേക്ഷ നല്‍കിയത്. ഇത് നിരസിച്ച് കൊണ്ട് നല്‍കിയ മറുപടിയില്‍ ആണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. ഇന്റര്‍നെറ്റിലോ സോഷ്യല്‍ മീഡിയയിലോ ഒരു വീഡിയോയോ ലേഖനമോ പോസ്റ്റ് ചെയ്യുന്നത് വ്യക്തിഗത പ്രവര്‍ത്തനമായും ക്രിയാത്മക സ്വാതന്ത്ര്യമായും കണക്കാക്കാം എന്ന് ഉത്തരവില്‍ പറയുന്നു.എന്നാല്‍ യുട്യൂബില്‍ അപ്ലോഡ് ചെയ്യുന്ന വീഡിയോകള്‍ ഒരു നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ വ്യക്തികള്‍ കണ്ട് കഴിഞ്ഞാല്‍ വരുമാനം ലഭിക്കും. അതിനാല്‍ നിലവിലെ ചട്ടപ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് യുട്യൂബ് ചാനല്‍ തുടങ്ങുന്നതിന് അനുമതി നല്‍കാന്‍ കഴിയില്ല. ഫെബ്രുവരി മൂന്നിന് ആണ് ഈ ഉത്തരവ് പുറത്തിറങ്ങിയത്. അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.നിലവില്‍ സര്‍ക്കാര്‍ ജീവനക്കാരായ ചിലര്‍ യൂട്യൂബ് ചാനല്‍ നടത്തുകയും ഇവരുടെ ചില വീഡിയോകള്‍ വിവാദമാകുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഉത്തരവ് എന്നതും ശ്രദ്ധേയമാണ്. സംവിധായകന്‍ അഖില്‍ മാരാറും യൂട്യൂബറും അധ്യാപകനുമായ അശ്വന്ത് കോക്കും തമ്മില്‍ അടുത്തിടെ വലിയ തര്‍ക്കമുണ്ടായിരുന്നു.
അശ്വന്ത് കോക്ക് അധ്യാപകനാണ് എന്നതിനാല്‍ സര്‍ക്കാര്‍ ഇദ്ദേഹത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കണം എന്നും അഖില്‍ മാരാര്‍ പറഞ്ഞിരുന്നു.സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് ഇന്ന് ശിവരാത്രി സ്‌പെഷ്യല്‍ എന്ന അടിക്കുറിപ്പോടെ അഖില്‍ മാരാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെക്കുകയും ചെയ്തിട്ടുണ്ട്. നടന്‍ ഉണ്ണി മുകുന്ദന്‍ യൂട്യൂബര്‍ സായ് കൃഷ്ണ എന്നിവര്‍ തമ്മിലുള്ള തര്‍ക്കമാണ് പിന്നീട് അഖില്‍ മാരാര്‍ അശ്വന്ത് കോക്ക് തര്‍ക്കത്തിലേക്ക് വഴിവെച്ചത്.സംസ്ഥാന സർക്കാർ ജീവനക്കാർ യു ട്യൂബ് ചാനൽ തുടങ്ങുന്നതും വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നതും സർക്കാർ വിലക്കി. യുട്യൂബ് ചാനൽ തുടങ്ങാൻ അനുമതി തേടി ഫയർഫോഴ്സ് ജീവനക്കാരൻ നൽകിയ അപേക്ഷ നിരസിച്ചാണ് ആഭ്യന്തരവകുപ്പിന്റെ പൊതു ഉത്തരവ്.സബ്സ്‌ക്രൈബർമാരുടെ അടിസ്ഥാനത്തിൽ സാമ്പത്തികനേട്ടമുണ്ടാക്കുന്ന പ്രവൃത്തിയായതിനാൽ ചട്ടവിരുദ്ധമാണെന്ന് ഉത്തരവിൽ വ്യക്തമാക്കി. നിലവിൽ ചാനലുകൾ ഉള്ള ഉദ്യോഗസ്ഥർക്കെതിരെ പരാതി ലഭിച്ചാൽ നടപടിയെടുക്കും.സർക്കാർ ജീവനക്കാരുടെ 1960ലെ പെരുമാറ്റച്ചട്ട പ്രകാരം, ശമ്പളത്തിനു പുറമേ മറ്റ് വരുമാനങ്ങൾ സ്വീകരിക്കരുത്.ഇന്റർനെറ്റിലോ സോഷ്യൽ മീഡിയയിലോ വീഡിയോയോ ലേഖനമോ പോസ്റ്റ് ചെയ്യുന്നത് വ്യക്തിഗത പ്രവൃത്തിയായും ക്രിയാത്മക സ്വാതന്ത്ര്യമായും കണക്കാക്കാമെങ്കിലും യുട്യൂബ് ചാനൽ തുടങ്ങുന്നതും അതിലേക്ക് വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നതും വരുമാനം ലഭിക്കാവുന്ന പ്രവൃത്തിയാണ്.
https://www.facebook.com/Malayalivartha


























