പുലർച്ചെ കറന്റ് പോയപ്പോൾ അയൽ വീട്ടിൽ അലറി കരച്ചിൽ; ഓടിയെത്തിയ നാട്ടുകാർ കണ്ടത് രക്തത്തിൽ മുങ്ങി കിടക്കുന്ന പത്തൊൻപതുകാരനെ; പിതാവും മകനും തമ്മിൽ ദിവസങ്ങളായുള്ള വഴക്ക് കയ്യാങ്കളിയിലെത്തിയപ്പോൾ സംഭവിച്ചത്!

പത്തൊൻപതുകാരനെ വെട്ടി പരിക്കേൽപ്പിച്ച് പിതാവ്. കണ്ണൂർ പരിയാരം കോരൻപീടികയിലാണ് നാട്ടുകാരെ ഞെട്ടിക്കുന്ന സംഭവ വികാസങ്ങൾ ഉണ്ടായത്. പുലർച്ചയോടെ വെട്ടുകയായിരുന്നു. കോരൻപീടിക മുത്തപ്പൻമടപ്പുര സ്വദേശി അബ്‌ദുൾ നാസറാണ് മകൻ ഷിയാസിനെ വെട്ടിയത്.
ഷിയാസിന്റെ കാലിനും കൈകൾക്കും പത്തോളം വെട്ടേറ്റു. യുവാവിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം നടക്കുമ്പോൾ വീട്ടിൽ അബ്‌ദുൾ നാസറും ഷിയാസും മാത്രമേ ഉണ്ടായിരുന്നുള്ളൂ. മാതാവ് ബന്ധു വീട്ടിൽ താമസിക്കുകയായിരുന്നു.
കുറച്ചു ദിവസം മുന്നേ പിതാവും മകനും തമ്മിൽ വഴക്ക് കൂടിയിരുന്നു. ഈ വഴക്ക് കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. സമീപവാസികൾ ഈ കാര്യം വ്യക്തമാക്കുകയും ചെയ്തു. പുലർച്ചെ നാലര മണിയായപ്പോൾ വൈദ്യുതി പോയി. ആ സമയം ശബ്ദം കേട്ട് പുറത്തിറങ്ങി. ഉടനെ ഷിയാസിനെ പിതാവ് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.
കരച്ചിൽ കേട്ട് വന്നവർ രക്തത്തിൽ കിടക്കുന്ന ഷിയാസിനെ കണ്ടു. നാട്ടുകാർ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. അപ്പോൾ അവിടെ നിന്നും രക്ഷപ്പെട്ട അബ്ദുൾ നാസറിനെ കണ്ടെത്താൻ സാധിച്ചില്ല. ഇതിനിടയിൽ പൊലീസിൽ വിവരമറിയിച്ചു. പക്ഷേ വളരെ വൈകിയാണ് എത്തിയതെന്ന് നാട്ടുകാർ പറഞ്ഞു.
https://www.facebook.com/Malayalivartha






















