നല്ല ഉദ്ദേശത്തോടെയാണ് കർഷക സംഘത്തെ ഇസ്രായേലിലേക്ക് അയച്ചത്; വിശദമായ പരിശോധനക്ക് ശേഷമാണ് സംഘത്തിലേക്ക് കർഷകരെ തെരഞ്ഞെടുത്തത്; ഇന്നു രാവിലെയെങ്കിലും ഇയാൾ സംഘത്തോടൊപ്പം ചേരുമെന്ന് പ്രതീക്ഷിച്ചു; വളരെ ആസൂത്രിതമായാണ് മുങ്ങിയത്; ഇസ്രായേലിലേക്ക് പോയ കർഷകനെ കാണാതായ സംഭവത്തിൽ പ്രതികരിച്ച് കൃഷിമന്ത്രി പി.പ്രസാദ്

കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ ഇസ്രായേലിലേക്ക് സന്ദർശനത്തിന് പോയ കർഷകരുടെ സംഘത്തിൽപ്പെട്ട ഒരാളെ കാണാതായിരിക്കുകയാണ്. ഇത് വളരെ ചർച്ച വിഷയമായിരിക്കുകയാണ്. ഇന്നലെയാണ് സംഘത്തോടൊപ്പമുണ്ടായിരുന്ന ബിജു കുര്യനെ കാണാതായത്. ഇപ്പോൾ ഇതാ ഈ സംഭവത്തിൽ കൃഷിമന്ത്രി പി.പ്രസാദ് പ്രതികരിച്ചിരിക്കുകയാണ്. നല്ല ഉദ്ദേശത്തോടെയാണ് കർഷക സംഘത്തെ ഇസ്രായേലിലേക്ക് അയച്ചത്. വിശദമായ പരിശോധനക്ക് ശേഷമാണ് സംഘത്തിലേക്ക് കർഷകരെ തെരഞ്ഞെടുത്തത്.
ഇന്നു രാവിലെയെങ്കിലും ഇയാൾ സംഘത്തോടൊപ്പം ചേരുമെന്ന് പ്രതീക്ഷിച്ചതാണ്. രണ്ട് പെൺകുട്ടികളുടെ അച്ഛനാണ് അദ്ദേഹം. വളരെ ആസൂത്രിതമായാണ് ഇയാൾ മുങ്ങിയത്. ഇയാൾക്ക് എന്തെങ്കിലും അപകടമുണ്ടായിട്ടുണ്ടോ എന്ന കാര്യമറിയില്ല. ഈ സംഭവത്തിൽ ഇസ്രായേലിലുള്ള ബി.അശോക് കുമാർ ഐഎഎസിൻ്റെ നേതൃത്വത്തിലുള്ള സംഘം പരാതിപ്പെട്ടു. ഇസ്രായേലിലെ ഇന്ത്യൻ എംബസ്സിയിലും വിവരം നൽകി കഴിഞ്ഞു. ഇവർ നാളെ കേരളത്തിൽ തിരിച്ചെത്തിയ ശേഷം കേരളത്തിൽ സ്വീകരിക്കേണ്ട നിയമനടപടികൾ ആലോചിക്കുമെന്നും പി.പ്രസാദ് തുറന്നടിച്ചു.
വെള്ളിയാഴ്ച രാത്രി മുതലായിരുന്നു ഇസ്രായേലിലെ ഹെര്‍സിലിയയിലെ ഹോട്ടലിൽ നിന്ന് കാണാതായത്. ഇരിട്ടി പായം സ്വദേശിയായ 48 വയസുള്ള ബിജു കുര്യനാണ് കാണാതായിരിക്കുന്നത്. ആഹാരം കഴിക്കാൻ മറ്റൊരു ഹോട്ടലിലേക്ക് പോകാൻ സംഘം തയ്യാറാകുകയായിരുന്നു. അപ്പോൾ നിൽകെ വാഹനത്തിന് സമീപം വരെ എത്തിയ ബിജു കുരിയനെ പിന്നീട് കാണാതായി.
ഇസ്രായേൽ പൊലീസിലും എംബസിയിലും ബി അശോക് പരാതികൊടുത്തിട്ടുണ്ട്. സിസിടിവി പരിശോധിച്ചു. വിവരമൊന്നും കിട്ടാത്ത സാഹചര്യത്തിൽ മുൻനിശ്ചയിച്ച പ്രകാരം ബി.അശോകും കര്‍ഷകസംഘവും നാട്ടിലേക്ക് തിരിച്ചു വന്നു. ഇവർ നാളെ പുലര്‍ച്ചയോടെ കൊച്ചിയിൽ വന്നിറങ്ങും.
https://www.facebook.com/Malayalivartha






















