സ്വപ്ന രഹസ്യമായി സൂക്ഷിച്ച ക്ലിപ്പും ഇഡിയുടെ കൈയ്യിൽ? ഒളിപ്പിച്ച ഐ ഫോണിലുള്ളത്! സ്വപ്ന രഹസ്യമായി സൂക്ഷിച്ചതും കൈമാറി?

വടക്കാഞ്ചേരി ലൈഫ് മിഷന്‍ കോഴക്കേസില്‍ എം. ശിവശങ്കറുമായുള്ള വാട്‌സ്ആപ് ചാറ്റിലെ സുപ്രധാന വിവരങ്ങള്‍ ഇപ്പോൾ അങ്ങാടിപ്പാട്ടായി മാറുകയാണ്. മുഖ്യമന്ത്രിയുടേയും ശിവശങ്കറിന്റേയും തൊലിയുരിക്കുന്ന നിർണായക വിവരങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് വേണം കരുേണ്ടത്. അത് തന്നെയാണ് ഇപ്പോൾ ഇ.ഡിക്കു ലഭിച്ചത്.
നേരത്തേ അന്വേഷണത്തിനിടെ കാണാതായെന്നു സ്വപ്‌ന സുരേഷ് പറഞ്ഞ ഫോണില്‍ നിന്നാണ് ഈ പ്രധാനപ്പെട്ട, മന്ത്രിസഭയുടെ തന്നെ അടിവേരിളക്കാൻ പ്രാപ്തിയുള്ള തെളിവുകൾ ഉണ്ടെന്നാണ് കരുതുന്നത്. ഈ ഫോണ്‍ രഹസ്യമായി സൂക്ഷിച്ച സ്വപ്‌ന, എല്ലാവരും തനിക്കെതിരെ തിരിയുമെന്ന് ബോധ്യമായപ്പോൾ കൃത്യ സമയത്ത് ഒളിപ്പിച്ച് വച്ച വജ്രായുധം പുറത്തെടുക്കുകയായിരുന്നു.
അതിശക്തമായ തെളിവുകള്‍ ഈ ഫോണില്‍ നിന്നും ശിവശങ്കറിനെതിരെ ശക്തമായ തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന സൂചന. ഏതായാലും ഞെട്ടിക്കുന്ന ചാറ്റുകളാണ് കോടതിക്ക് മുമ്പില്‍ ഇഡി കഴിഞ്ഞ ദിവസം തെളിവായി സമര്‍പ്പിച്ചത്. ലൈഫ് മിഷന്‍ അഴിമതിയില്‍ ശിവശങ്കറിന്റെ പങ്കിന് വ്യക്തമായ തെളിവായി ഇത് മാറും.
തന്റെ കൈയില്‍ സകല വമ്പൻമാരേയും പൂട്ടാനുള്ള എല്ലാ തെളിവുമുണ്ടെന്നു സ്വപ്‌ന പറഞ്ഞത് പോലും ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. സ്വപ്നയുടെ ജയില്‍ വാസത്തിനുശേഷം ഈ ഫോണ്‍ സുരക്ഷിതമായി തിരികെ കിട്ടിയിരുന്നു എന്നും സൂചനയുണ്ടായിരുന്നു. എന്തൊക്കെ വിലപ്പെട്ടത് നഷ്ടപ്പെടുത്തിയാലും ഒരു കാരണവശാലും ഈ ഫോൺ വിട്ടുകൊടുക്കില്ലെന്ന് ദൃഢനിശ്ചയം എടുത്തിരുന്നു.
ബംഗളൂരുവില്‍ സ്വപ്ന സുരേഷ് പിടിയിലായതിന് പുറകെ തിരുവനന്തപുരത്തെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ എന്‍ ഐ എ സ്വപ്നയുടെ ഫോണുകള്‍ പിടിച്ചെടുത്തിരുന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെയുള്ള തെളിവുകളെല്ലാം ഐ ഫോണില്‍ ഉണ്ടെന്ന ഉറച്ച നിലപാടിലാണ് സ്വപ്‌ന ഇപ്പോഴും നില്ക്കുന്നത്.
വാട്‌സ്ആപ് ചാറ്റിലെ വിവരങ്ങള്‍ ലഭിച്ചതോടെയാണ് ഇടവേളയ്ക്കുശേഷം കേസില്‍ ഇ.ഡി. പുതുനീക്കങ്ങള്‍ നടത്തിയത്. ഇതിൽ ചാറ്റുകളെ കൂടാതെ ചില ഓഡിയോ ക്ലിപ്പുകളും ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. അവയൊക്കെ വീണ്ടെടുത്താൽ തെളിവുകൾ കൂടുതൽ ശക്തമാകും എന്നാണ് അന്വേഷണ സംഘം കരുതുന്നത്. അറസ്റ്റിലായപ്പോള്‍ കൈവശമുണ്ടായിരുന്ന ഒരു ഫോണ്‍ എന്‍.ഐ.എ. പിടിച്ചെടുത്തെന്നാണു സ്വപ്‌ന മുൻപ് പറഞ്ഞിരുന്നു.
ഈ ഫോണില്‍ നിന്ന് കിട്ടിയ വിവരങ്ങളാണ് ശിവശങ്കറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലും മറ്റുമുള്ളത്. സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട് സ്വപ്നയുടെ ഫോണ്‍ ചാറ്റുകള്‍ പലവട്ടം പുറത്തു വന്നിരുന്നു. അന്നൊരും പൊതു സമൂഹത്തില്‍ ചര്‍ച്ചയാകാത്ത വിവരങ്ങള്‍ ഇപ്പോഴെങ്ങനെ പുറത്തു വന്നുവെന്ന സംശയം സജീവമായിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇതുവരെ ഇഡിക്ക് മുമ്പിലെത്താത്ത ഫോണില്‍ നിന്നാണ് ഈ ചാറ്റ് കിട്ടിയതെന്ന വിവരം ലഭിക്കുന്നത്.
രഹസ്യമായി സൂക്ഷിച്ച ആ ഫോണ്‍ പിന്നീട് ഇ.ഡിക്കു കൈമാറിയതാണു ശിവശങ്കറിന്റെ അറസ്റ്റിനു വഴിയൊരുക്കിയത് എന്ന് വേണം ഈ സാഹചര്യത്തിൽ കരുതാൻ. അന്വേഷണ സംഘം പിടിച്ചെടുത്തെന്നു സ്വപ്‌ന പറഞ്ഞ ഫോണിനെ പറ്റി എന്‍.ഐ.എ. ഒരിടത്തും സൂചിപ്പിക്കുകയോ അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുകയോ ചെയ്തിരുന്നില്ല. ഐ ഫോണിലെ ചില ഡേറ്റകള്‍ സ്വപ്‌ന തന്നെ മായ്ച്ചതായും സംശയിക്കപ്പെടുന്നു.
ഇവ ഡീ കോഡ് ചെയ്യുന്ന പ്രക്രിയ തുടരുകയാണ് എന്നും സൂചന ലഭിച്ചിരുന്നു. പല വി.ഐ.പികളുമായും സ്വപ്‌ന ചാറ്റ് ചെയ്തതിന്റെ വിശദാംശങ്ങള്‍ ഈ ഫോണിലുണ്ടെന്നാണു സൂചന. മുഖ്യമന്ത്രിക്കെതിരേ തെളിവുണ്ടെന്നു പറഞ്ഞ് സ്വപ്‌ന പുറത്തുവിട്ട ശബ്ദരേഖയും ഇതേ ഫോണില്‍ നിന്നാണെന്നു സംശയിക്കുന്നുണ്ട്.
സ്വര്‍ണ്ണക്കടത്തില്‍ ശിവശങ്കറും താനും നടത്തിയ സംഭാഷണങ്ങളും മുഖ്യമന്ത്രി അടക്കമുള്ളവരുടെ പങ്കും തെളിയിക്കാനുള്ള നിര്‍ണ്ണായക വാട്ട്സ്ആപ് ചാറ്റുകളും ഇമെയില്‍ രേഖകളും ഈ ഫോണില്‍ ഉണ്ടെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഹൈക്കോടതിയില്‍ സ്വപ്ന നല്‍കിയ സത്യവാങ്മൂലത്തിലും വ്യക്തമാക്കിയിട്ടുണ്ട്. ഈ ഫോണ്‍ ഹാജരാക്കാന്‍ എന്‍ഐഎയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് സ്വപ്ന മുൻപ് ആവശ്യപ്പെട്ടിരുന്നു.
കാണാതായ ഐ ഫോണിന്റെ കോഡ് അടക്കമുള്ള രേഖകള്‍ സ്വപ്ന സംഘടിപ്പിച്ചിരുന്നു. തന്നെ കാണാനെത്തിയ ഘടത്തില്‍ എം ശിവശങ്കര്‍ ഈ ഫോണ്‍ ഉപയോഗിച്ച് പുതിയ ഇ മെയില്‍ ഐഡിയുണ്ടാക്കി കോണ്‍സുല്‍ ജനറലിനടക്കം ഇ മെയിലുകള്‍ അയച്ചിട്ടുണ്ടെന്നും പലതിനും ഇതില്‍ മറുപടി എത്തിയിട്ടുണ്ടെന്നും സ്വപ്ന പറയുന്നുണ്ട്.
ഫോണ്‍ ലഭിച്ചാല്‍ ഈ രേഖകള്‍ വീണ്ടെടുക്കാനാകുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ തെളിവ് പുറത്ത് വരാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ ഫോണ്‍ മനപ്പൂര്‍വ്വം മാറ്റിയതാണെന്നും സ്വപ്ന ആരോപിച്ചിരുന്നു. ഈ ഫോണാണ് ഇപ്പോള്‍ ഇഡിക്ക് കൈയിലേക്ക് കിട്ടുന്നത്. അതിലാണ് ക്ലിഫ് ഹൗസിലേക്ക് അന്വേഷണം നീട്ടാവുന്ന തരത്തിലെ തെളിവ് ഇഡിക്ക് കിട്ടുന്നത്. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചേര്‍ത്തിരിക്കുന്ന വാട്സാപ്പ് ചാറ്റുകളിലെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് അറസ്റ്റിനു മുമ്പുള്ള മൂന്നു ദിവസം ശിവശങ്കറിനെ ഇഡി ചോദ്യം ചെയ്തത്.
ഈ മൊെബെല്‍ ഫോണ്‍ മാത്രം എന്‍.ഐ.എ, വിജിലന്‍സ് റെയ്ഡുകളില്‍ ലഭിച്ചിരുന്നില്ല. സ്വര്‍ണക്കടത്ത് പിടികൂടിയ ശേഷം ഭര്‍ത്താവിനൊപ്പം ബംഗളുരുവിലേക്ക് കടന്ന സ്വപ്‌ന മൊെബെല്‍ ഫോണ്‍ എവിടെയോ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചെന്നു സംശയിച്ചിരുന്നു. ഒടുവില്‍ വിവരങ്ങളുടെ പകര്‍പ്പ് ഇ.ഡിക്ക് കൈമാറി.
അതേസമയം, ലൈഫ് മിഷന്‍ കേസില്‍ ഇന്നൊരു സുപ്രധാന നീക്കം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയിരുന്നു. ലൈഫ് മിഷന്‍ മുന്‍ സിഇഒ യു.വി ജോസിനെ ഇഡി ഓഫീസിലേക്ക് വിളിച്ചുവരുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ഒപ്പമിരുത്തി അദ്ദേഹത്തെ ചോദ്യം ചെയ്യുകയാണ്. കേസുമായി ബന്ധപ്പെട്ട് എം. ശിവശങ്കറിന്റെ സുഹൃത്തും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ വേണുഗോപാലിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.
അതിനു പിന്നാലെയാണ് ജോസിനേയും ചോദ്യം ചെയ്യാനായി നോട്ടീസ് നല്‍കിയിരിക്കുന്നത്. ലൈഫ് മിഷന്‍ കേസിലെ പ്രതി സന്തോഷ് ഈപ്പന്‍ നല്‍കിയ മൊഴിയില്‍ യു.വി ജോസിനെപ്പറ്റി പരാമര്‍ശം ഉണ്ടായിരുന്നു. സരിത്തിന്റെ നിര്‍ദേശപ്രകാരം ശിവശങ്കറിനെ പോയി കണ്ടിരുന്നു, അന്ന് നടന്ന കൂടിക്കാഴ്ചയ്ക്കിടെ യു.വി ജോസിനെ ശിവശങ്കര്‍ ഓഫീസിലേക്ക് വിളിച്ചുവരുത്തിയിരുന്നു എന്നായിരുന്നു സന്തോഷ് ഈപ്പന്റെ മൊഴി.
പദ്ധതിയുമായി ബന്ധപ്പെട്ട് യു.വി ജോസിനെ രണ്ടുമൂന്നു തവണ ശിവശങ്കര്‍ കണ്ടിരുന്നുവെന്നും മൊഴിയില്‍ ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് യു.വി ജോസിനെ ഇ.ഡി വിളിപ്പിച്ചിട്ടുള്ളത്. യു.വി ജോസിന്റെ മൊഴി മുമ്പും ഇ.ഡി രേഖപ്പെടുത്തിയിരുന്നു. ശിവശങ്കറിന്റെ ഇടപെടല്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാനാണ് വീണ്ടും ചോദ്യം ചെയ്യൽ എന്നാണ് സൂചന.
അഞ്ചുദിവസത്തെ കസ്റ്റഡിയിലുള്ള ശിവശങ്കറിനെ ചോദ്യം ചെയ്ത ശേഷം കൊച്ചിയിലെ കോടതിയില്‍ ഇ.ഡി. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന് ശേഷമായിരിക്കും കൂടുതല്‍ അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങുക. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലിനെ ഒപ്പമിരുത്തി ചോദ്യം ചെയ്തപ്പോള്‍ ശിവശങ്കറിനെ വെട്ടിലാക്കുന്ന മൊഴി ഇ.ഡിക്ക് ലഭിച്ചിരുന്നു.
ശിവശങ്കറിന്റെയും സ്വപ്നയുടെയും ഫോണുകൾ ഫൊറൻസിക് പരിശോധനയ്‌ക്ക് വിധേയമാക്കിയതിൽ നിന്നാണ് നിർണായക വിവരങ്ങൾ ഇഡി ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. തന്റെയും സ്വപ്നയുടെയും പേരിലുള്ള ലോക്കർ സ്വപ്ന തുറന്നപ്പോഴെല്ലാം വിവരം ശിവശങ്കറിനെ അറിയിച്ചിട്ടുണ്ടെന്ന് ഇന്നലെ ശിവശങ്കറിന്റെ ചാർട്ടേർഡ് അക്കൗണ്ടന്റ് വേണുഗോപാൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയത്.
എന്നാല്‍, ലോക്കറുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പൂര്‍ണ്ണനിസ്സഹകരണമാണ് ശിവശങ്കറിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്. വെള്ളിയാഴ്ചയും ശിവശങ്കറിനെ ചോദ്യം ചെയ്യുന്ന ഇ.ഡി. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ്. നേരത്തെ സ്വപ്‌ന സുരേഷിന്റെ ഫോണില്‍ നിന്ന് ലഭിച്ച വാട്‌സ്ആപ്പ് ചാറ്റുകള്‍, മിറര്‍ ഇമേജുകള്‍ ഉള്‍പ്പെടെ കേസുമായി ബന്ധപ്പെട്ട തെളിവുകളായി ഇ.ഡി. ചൂണ്ടിക്കാട്ടുന്നു. ലൈഫ് മിഷന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ശിവശങ്കറിന് ഇതില്‍ വ്യക്തമായ പങ്കുണ്ടെന്നുമാണ് ഇഡിയുടെ നിഗമനം.
ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ നല്‍കിയ മൊഴിയിലും ശിവശങ്കറിന് ഇതുസംബന്ധിച്ച് അറിവുണ്ടായിരുന്നെന്നാണ് വ്യക്തമാകുന്നത്. കേസിന്റെ അടുത്ത ഘട്ടത്തില്‍ ശിവശങ്കറിന് പുറമേയുള്ള മറ്റ് ഒമ്പത് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും. സ്വപ്‌ന, സരിത്ത്, സന്ദീപ്, സന്തോഷ് ഈപ്പന്‍, യദുകൃഷ്ണന്‍ എന്നിവരെ അറസ്റ്റ് ചെയ്‌തേക്കും. കേസില്‍ ഒമ്പതാം പ്രതിയാണ് ശിവശങ്കര്‍. വരും ദിവസങ്ങളില്‍ അറസ്റ്റ് ഉണ്ടായേക്കും. സി.ബി.ഐയും കേസില്‍ അന്വേഷണം തുടരുന്നുണ്ട്.
https://www.facebook.com/Malayalivartha






















