Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

ജസ്ന ജീവിച്ചിരിപ്പുണ്ട്! തിരിച്ചറിഞ്ഞ് ജയിൽപ്പുള്ളി... സിറയയിൽ പോയില്ലേ? ആകെ വലഞ്ഞ് സിബിഐ... നിര്‍ണായക മൊഴി ലഭിച്ചതായി സി.ബി.ഐ

19 FEBRUARY 2023 08:18 PM IST
മലയാളി വാര്‍ത്ത

More Stories...

യുഡിഎഫ് സ്ഥാനാര്‍ഥി സന്ദീപ് വാരിയര്‍ക്ക് നേരെ ആക്രമണം

സിപിഎം പ്രവര്‍ത്തകന്‍ യു.കെ. സലിം വധക്കേസ് പ്രതികളെ വിട്ടയച്ചു

'ആ 5 പേരെ' കൊന്നത് പിണറായി...? ഐസിയുവിൽ നിന്നു മാറ്റിയ ചില രോഗികൾ മരിച്ച സംഭവം; മുഖ്യമന്ത്രിയെ ചൂണ്ട് വിരലിൽ നിർത്തി രാഹുൽ മാങ്കൂട്ടത്തിൽ

മൂന്നാമൂഴത്തില്‍ എല്‍ഡിഎഫിന് സംശയം ഇല്ല; തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളാണ് വിലയിരുത്തേണ്ടത്;വിധിയേതായാലും ജനങ്ങള്‍ക്കിടയിലുണ്ടാകുമെന്ന് മുഖ്യമന്ത്രി

ഭാര്യ ഒൻപത് മാസം ഗർഭിണിയായിരുന്നുവെന്ന് ഭർത്താവറിഞ്ഞില്ല; വയറു വേദനയെടുത്ത് പുളയുന്ന ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ വന്ന ഭർത്താവ് കട്ടിലിൽ കണ്ടത്; രക്തത്തിൽ കുളിച്ച നിലയിൽ ഭാര്യയും കുഞ്ഞും; കുഞ്ഞിന്റെ ദേഹത്ത് ആ മുറിവ്

കോട്ടയം എരുമേലിയില്‍ നിന്നും കാണാതായ ജസ്‌നയെ കുറിച്ച് മോഷണക്കേസിലെ പ്രതിക്ക് അറിവുണ്ടായിരുന്നെന്ന് വെളിപ്പെടുത്തല്‍. പുജപ്പുര സെന്‍ട്രല്‍ ജയിലില്‍ പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ട് കഴിയുന്ന തടവുകാരനാണ് സിബിഐയോട് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതോടെ സിബിഐ അന്വേഷിക്കുന്ന കേസില്‍ വഴിത്തിരിവായിരിക്കുകയാണ്.

2018 മാര്‍ച്ച 22നാണ് കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ജസ്‌നാ മരിയ ജയിംസിനെ എരുമേലിയില്‍ നിന്നു കാണതാകുന്നത്. അന്വേഷണത്തില്‍ വഴിത്തിരിവ് ആയേക്കാവുന്ന മൊഴി സിബിഐക്കു ലഭിച്ചതോടെയാണ് തിരോധാനത്തിനു തുമ്പുണ്ടാവുമോ എന്ന പ്രതീക്ഷ വീണ്ടും തലപൊക്കുന്നത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഒരു പോക്‌സോ തടവുകാരനാണു ജസ്‌ന കേസില്‍ സി ബി ഐക്ക് നിര്‍ണായക മൊഴി നല്‍കിയത്.

പൂജപ്പുര സെന്‍ട്രലില്‍ തനിക്കൊപ്പം കഴിഞ്ഞിരുന്ന മോഷണക്കേസ് പ്രതിക്ക് ജസ്‌നയെ കുറിച്ച് അറിവുണ്ടായിരുന്നെന്നാണ് തടവുകാരന്റെ വെളിപ്പെടുത്തല്‍. ഇതിനെ തുടര്‍ന്ന് മോഷണക്കേസില്‍ പുറത്തിറങ്ങിയ ഈ പത്തനംതിട്ട സ്വദേശിക്ക് വേണ്ടി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രതി നിലവില്‍ ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇയാളെ കണ്ടെത്തി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നതോടെ ദീര്‍ഘകാലമായി അന്വേഷണ സംവിധാനങ്ങളെ കുഴക്കുന്ന തിരോധാനത്തിന് ഉത്തരമാവുമെന്നാണു കരുതുന്നത്.

എന്നാൽ കഴിഞ്ഞ അഞ്ചു വർഷമായി ജസ്നയുടെ തിരോധാനത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. തിരോധാനത്തിലെ ദുരൂഹത ഇപ്പോഴും തുടരുകയാണ്. നാല് മാസം മുമ്പാണ് സംഭവം നടക്കുന്നത്. പോക്സോ കേസിൽ നിലവിൽ പൂജപ്പുര ജയിലിൽ കഴിയുന്ന പ്രതിയാണ് ജയിൽ സൂപ്രണ്ടിനോട് ഇക്കാര്യം ആദ്യം പറഞ്ഞത്.

കൊല്ലം ജയിലിൽ തന്റെ കൂടെ കഴിഞ്ഞ സഹതടവുകാരനായ മോഷണക്കേസ് പ്രതിയും പത്തനംതിട്ട സ്വദേശിയുമായ പ്രതിയ്ക്ക് ജസ്നയെക്കുറിച്ച് ചില കാര്യങ്ങൾ അറിയാം എന്ന് പറഞ്ഞതായി ഇയാൾ പറഞ്ഞത്. തുടർന്ന് സി.ബി.ഐ. പൂജപ്പുര ജയിലിൽ എത്തി തടവുകാരന്റെ മൊഴി രേഖപ്പെടുത്തി.

ഇയാൾ പറഞ്ഞ വിലാസം അനുസരിച്ച് പത്തനംതിട്ട സ്വദേശിയായ തടവുകാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സി.ബി.ഐ. മൊഴിയിൽ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണെന്ന് സി.ബി.ഐ സംഘം സ്ഥിരീകരിച്ചു. 2019 മാർച്ച് 22 നാണ് ജസ്‌നയെ കാണാതാകുന്നത്. പിന്നീട് ഒട്ടേറെ കോളിളക്കം സൃഷ്ടിച്ച കേസ് ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഒടുവിലാണ് സി.ബി.ഐ ഏറ്റെടുക്കുന്നത്.


അഞ്ച് വര്‍ഷം മുന്‍പ് എരുമേലി മുക്കൂട്ടുതറയില്‍ നിന്നു കാണാതായ ജെസ്ന മരിയ ജെയിംസിനെ പ്രണയം നടിച്ചു കൈവശപ്പെടുത്തയവര്‍ ആഗോള തീവ്രവാദി സംഘടനകള്‍ക്ക് കൈമാറിയെന്ന സൂചനയില്‍ സിബിഐ കഴിഞ്ഞ മാസം ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു. ജെസ്ന മരിയ ജെയിംസിനെ ബംഗ്ളാദേശിലേക്കോ ഗള്‍ഫിലേക്കോസിറിയയിലേക്കോ ഇറാക്കിലേക്കോ കടത്തിയ ശേഷം ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെ തീവ്രവാദി ഗ്രൂപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ടാകാനുള്ള സാധ്യതയാണ് ഒരു വര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ സിബിഐ മുന്നോട്ടുവെച്ചിരുന്നത്.

ജെസ്ന വിദേശത്തെവിടെയോ തീവ്രവാദി ക്യാമ്പുകളിലോ അവരുമായി ബന്ധപ്പെട്ട ക്യാമ്പുകളിലോ കഴിയുന്നുണ്ടെന്ന വ്യക്തമായ സൂചന മുന്‍പ് ക്രൈം ബ്രാഞ്ചും മുന്നോട്ടുവെച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയിലൊരിടത്തും ജെസ്നയില്ലെന്നും അതേ സമയം വിദേശത്തെവിടെയോ ജീവിച്ചിരിപ്പുണ്ടെന്നുമുള്ള വ്യക്തമായ സൂചനയും ലഭ്യമായ തെളിവുകളും വ്യക്തമാക്കിയാണ് കഴിഞ്ഞ മാസം സിബിഐ കോടതിയ്ക്ക് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജില്‍ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയായിരിക്കെ 2018 മാര്‍ച്ച് 22ന് എരുമേലി മുക്കൂട്ടുതറയില്‍നിന്നു കാണാതായ കുന്നത്തുവീട്ടില്‍ ജെസ്ന മരിയ ജെയിംസിനെ കണ്ടെത്താന്‍ കഴിഞ്ഞ മാസമാണ് സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ജെസ്ന മരിയയുടെ മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയാണ് സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

അതീവ രഹസ്യമായി നടത്തിയ അന്വേഷണത്തില്‍ ഈ ഫോട്ടോകള്‍ സിബിഐക്ക് ലഭിച്ചതായാണ് സംശയം ഉയരുന്നത്. ജെസ്നയുടേതായി ഒരിക്കല്‍പോലും മാധ്യമങ്ങളില്‍ വരാത്തതും ബന്ധുക്കളുടെ കൈവശമില്ലാത്തതുമാണ് ഈ ഫോട്ടോകള്‍ എന്നാണ് സൂചന. ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട നാലുപേര്‍ നിരീക്ഷണത്തിലാണെന്നും വൈകാതെ അറസ്റ്റുണ്ടാകുമെന്നും കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

എന്നാല്‍ അതിനിടെയിലാണ് ജെസ്‌നയെ രാജ്യത്തു നിന്നും കടത്തിയെന്നും സിറിയയിലേക്കു പോയതിനാണ് സാധ്യതയെന്നും സിബിഐ വ്യക്തമാക്കുന്നത്. അതേ സമയം ജെസ്‌നയെ ഹൈദരാബാദില്‍ നിന്നാണ് ഗള്‍ഫ് വഴി സിറിയയിലേക്കും കടത്തിയതെന്നും ഇസ്ലാമിക് സ്റ്റേറ്റിനു വേരുകളുള്ള ഹൈദരാബാദിലാണ് ജെസ്‌നയുണ്ടായിരുന്നതെന്നും സൂചനകളുണ്ട്.

ജസ്‌നയ്ക്കായി ക്രൈംബ്രാഞ്ചടക്കം കേരളാ പോലീസിന്റെ നിരവധി സംഘങ്ങള്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ക്രിസ്ത്യന്‍ അലയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് അന്വേഷണം സിബിഐക്ക് കൈമാറിയത്.

ലോക്കല്‍ പോലീസും ക്രൈം ബ്രാഞ്ചും മൂന്നു വര്‍ഷം അന്വേഷിച്ചശേഷവും വിവരങ്ങള്‍ ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് കേസ് അന്വേഷണം 2021 ഫെബ്രുവരിയില്‍ സിബിഐ ഏറ്റെടുത്തത്. എരുമേലി, മുക്കൂട്ടുതറ, മുണ്ടക്കയം, ഈരാറ്റുപേട്ട, പത്തനംതിട്ട പ്രദേശങ്ങളില്‍ മാസങ്ങളോളം സിബിഐ രഹസ്യ അന്വേഷണം നടത്തിയശേഷമാണ് അയല്‍വാസികള്‍ നല്‍കിയ സൂചനയില്‍ അയല്‍ സംസ്ഥാനങ്ങളിലേക്കും അന്വേഷണം നീക്കിയത്.

ഇസ്ലാമിക് സ്റ്റേറ്റിന്റേയും താലിബാന്റെയും ശക്തമായ സാന്നിധ്യമുള്ള ബംഗ്ളാദേശ്, അഫ്ഗാനിസ്ഥാന്‍, സിറിയ, ഇറാക്ക് ഉള്‍പ്പെടെ എട്ടു രാജ്യങ്ങളില്‍ സിബിഐ സാധ്യമായ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ മുന്‍പുതന്നെ നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു.പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ പൊലീസ് വിവരശേഖരണപ്പെട്ടി സ്ഥാപിച്ച് വിവരം തേടിയെങ്കിലും വ്യക്തമായ സൂചനയുണ്ടായില്ല. ജെസ്നയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് സംസ്ഥാന പോലീസ് അഞ്ചു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഡിഎഫ് സ്ഥാനാര്‍ഥി സന്ദീപ് വാരിയര്‍ക്ക് നേരെ ആക്രമണം  (29 minutes ago)

സിപിഎം പ്രവര്‍ത്തകന്‍ യു.കെ. സലിം വധക്കേസ് പ്രതികളെ വിട്ടയച്ചു  (34 minutes ago)

അഞ്ച് ലക്ഷം വീടുകള്‍ പണിയാമെന്നത് 2016 ലെ വാഗ്ദാനമായിരുന്നു; പത്ത് വര്‍ഷം കൊണ്ടാണ് അഞ്ച് ലക്ഷം വീടുകള്‍ പണിതത്; പത്ത് വര്‍ഷം കൊണ്ടാണ് നാലര ലക്ഷം വീടുകള്‍ നിര്‍മ്മിച്ചതെന്ന യാഥാർഥ്യം മറച്ചുവച്ചു കൊണ്ടാ  (36 minutes ago)

'ആ 5 പേരെ' കൊന്നത് പിണറായി...? ഐസിയുവിൽ നിന്നു മാറ്റിയ ചില രോഗികൾ മരിച്ച സംഭവം; മുഖ്യമന്ത്രിയെ ചൂണ്ട് വിരലിൽ നിർത്തി രാഹുൽ മാങ്കൂട്ടത്തിൽ  (1 hour ago)

ഏതാണ് ഇരുണ്ട കാലം? കള്ളം പറയരുത് മുഖ്യമന്ത്രി; മുഖ്യമന്ത്രി പിണറായി വിജയനെ കള്ളനെന്ന് വിളിച്ച് രാഹുൽ മാങ്കൂട്ടം...! ആ പ്രസ്‌താവനയിൽ വിമർശനം  (1 hour ago)

അനൗൺസ്‌മെന്റ് വാഹനത്തിൽ പോറ്റിയെ കേറ്റിയെ ഗാനം ; ഷാഫി പറമ്പിൽ എംപിയുടെ റോഡ് ഷോയ്ക്കിടെ ചുവന്ന കൊടിയുമായി കുതിച്ചെത്തി സിപിഐഎം പ്രവർത്തകൻ...! പിന്നാലെ സംഭവിച്ചത്  (1 hour ago)

മൂന്നാമൂഴത്തില്‍ എല്‍ഡിഎഫിന് സംശയം ഇല്ല; തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളാണ് വിലയിരുത്തേണ്ടത്;വിധിയേതായാലും ജനങ്ങള്‍ക്കിടയിലുണ്ടാകുമെന്ന് മുഖ്യമന്ത്രി  (1 hour ago)

IRAN ഇറാഖിലെ ഖത്തായിബ് ഹിസ്ബുള്ള ഇറങ്ങി  (2 hours ago)

ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കി എയര്‍ ഇന്ത്യ  (2 hours ago)

ഭാര്യ ഒൻപത് മാസം ഗർഭിണിയായിരുന്നുവെന്ന് ഭർത്താവറിഞ്ഞില്ല; വയറു വേദനയെടുത്ത് പുളയുന്ന ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ വന്ന ഭർത്താവ് കട്ടിലിൽ കണ്ടത്; രക്തത്തിൽ കുളിച്ച നിലയിൽ ഭാര്യയും കുഞ്ഞും; കുഞ്ഞിന്റെ  (2 hours ago)

ഈ നടപടി യുദ്ധചരിത്രത്തില്‍ തന്നെ അത്യപൂര്‍വം;  (2 hours ago)

അബുദാബിക്ക് നേരെ ഇന്നും ഇറാന്റെ മിസൈല്‍ ആക്രമണം  (2 hours ago)

ഇലക്ഷൻ കമ്മീഷൻ തുനിഞ്ഞിറങ്ങി  (2 hours ago)

സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം; കുറുവച്ചൻ്റെ ആദ്യ ലുക്ക് പുറത്ത്  (2 hours ago)

ഷൂട്ടിങ് നടന്ന ഫോര്‍ട്ട്‌കൊച്ചിയിലും അതിക്രമം നടന്ന കാരവാനിലും എത്തിച്ച് ഇന്നലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി; അതിക്രമത്തിനു പിന്നാലെ രഞ്ജിത്ത് യുവനടിയെ വിളിച്ചിരുന്നകായി ഫോണ്‍ രേഖകള്‍  (3 hours ago)

Malayali Vartha Recommends