ആരെയും ദ്രോഹിക്കാന്‍ വേണ്ടിയല്ല നമ്മുടെ ഭക്തി... വിശ്വാസികളുടെ അവകാശങ്ങളിലേക്ക് ധ്വംസനരൂപേണ കടന്നുവരുന്ന ഒരു ശക്തിയോടും പൊറുക്കില്ല

ആരെയും ദ്രോഹിക്കാന്‍ വേണ്ടിയല്ല നമ്മുടെ ഭക്തി, വിശ്വാസികളുടെ അവകാശങ്ങളിലേക്ക് കടന്നുവരുന്ന ഏതൊരു ശക്തിയോടും പൊറുക്കില്ലെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. വിശ്വാസം കുട്ടികളില്‍ സ്‌നേഹവും അച്ചടക്കവും വളര്‍ത്തിയെടുക്കാന്‍ നല്ല ആയുധമാണ്. ഖുറാനിനെയും ബൈബിളിനെയും മാനിക്കണം. സുരേഷ് ഗോപി പറഞ്ഞു.
ആലുവ ശിവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസികളുടെ അവകാശങ്ങളിലേക്ക് ധ്വംസനരൂപേണ കടന്നുവരുന്ന ഒരു ശക്തിയോടും പൊറുക്കില്ല. അവരുടെ സര്‍വനാശത്തിന് വേണ്ടിക്കൂടി ശ്രീകോവിലിന് മുന്നില്‍ നിന്ന് പ്രാര്‍ത്ഥിക്കും' സുരേഷ് ഗോപി പറഞ്ഞു.
ആരെയും ദ്രോഹിക്കാന്‍ വേണ്ടിയല്ല നമ്മുടെ ഭക്തി എന്നാല്‍ ഭക്തിയെയും ഭക്തിസ്ഥാപനങ്ങളെയും ഭക്തിമാര്‍ഗത്തെയും നിന്ദിക്കാന്‍ വരുന്ന ഒരാള്‍പോലും സമാധാനത്തോടെ നല്ലജീവിതം ജീവിച്ച് അവസാനിക്കാന്‍ അനുവദിച്ചുകൂടെന്നും അദ്ദേഹം പറഞ്ഞു. തന്റെ മതത്തെയും മറ്റ് മതങ്ങളെയും താന്‍ സ്‌നേഹിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha






















