Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

ഇഡി ക്ലിഫ് ഹൗസിലേക്ക്! പിണറായിക്ക് എട്ടിന്റെ പണി.. രവീന്ദ്രൻ ശരിക്കും തേച്ചു! കറുപ്പ് കണ്ട് ഹാലിളകി പിണറായി

19 FEBRUARY 2023 08:21 PM IST
മലയാളി വാര്‍ത്ത

More Stories...

യുഡിഎഫ് സ്ഥാനാര്‍ഥി സന്ദീപ് വാരിയര്‍ക്ക് നേരെ ആക്രമണം

സിപിഎം പ്രവര്‍ത്തകന്‍ യു.കെ. സലിം വധക്കേസ് പ്രതികളെ വിട്ടയച്ചു

'ആ 5 പേരെ' കൊന്നത് പിണറായി...? ഐസിയുവിൽ നിന്നു മാറ്റിയ ചില രോഗികൾ മരിച്ച സംഭവം; മുഖ്യമന്ത്രിയെ ചൂണ്ട് വിരലിൽ നിർത്തി രാഹുൽ മാങ്കൂട്ടത്തിൽ

മൂന്നാമൂഴത്തില്‍ എല്‍ഡിഎഫിന് സംശയം ഇല്ല; തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളാണ് വിലയിരുത്തേണ്ടത്;വിധിയേതായാലും ജനങ്ങള്‍ക്കിടയിലുണ്ടാകുമെന്ന് മുഖ്യമന്ത്രി

ഭാര്യ ഒൻപത് മാസം ഗർഭിണിയായിരുന്നുവെന്ന് ഭർത്താവറിഞ്ഞില്ല; വയറു വേദനയെടുത്ത് പുളയുന്ന ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ വന്ന ഭർത്താവ് കട്ടിലിൽ കണ്ടത്; രക്തത്തിൽ കുളിച്ച നിലയിൽ ഭാര്യയും കുഞ്ഞും; കുഞ്ഞിന്റെ ദേഹത്ത് ആ മുറിവ്

ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യാനായി ഇ ഡി വീണ്ടും വിളിച്ചു വരുത്തും. രവീന്ദ്രനെ ചോദ്യം ചെയ്യുന്നതോടെ കോഴയിടപാടിൽ പങ്കുള്ള ഉന്നതരെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് ഇ ഡി. രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് സ്വപ്ന സുരേഷും ആവശ്യപ്പെട്ടിരുന്നു.

നേരത്തേ രണ്ടുവണ ഇ ഡി ഇദ്ദേഹത്തിന്റെ മൊഴിയെടുത്തിട്ടുണ്ട്. ഇപ്പോൾ കസ്റ്റഡിയിലുളള ശിവശങ്കറും സ്വപ്ന സുരേഷും തമ്മിൽ നടത്തിയ വാട്സാപ്പ് ചാറ്റുകളിൽ രവീന്ദ്രനെപ്പറ്റി വ്യക്തമായി പരാമർശിക്കുന്നുണ്ട്. ലൈഫ്‌ ഇടപാടുകൾ സംബന്ധിച്ചാണ് പരാമർശം. ഇതിനാലാണ് ഇദ്ദേഹത്തെ വീണ്ടും വിളിച്ചു വരുത്താൻ ഇഡി തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്.

ലൈഫ്‌ മിഷനുമായി ബന്ധപ്പെട്ടവരെ ശിവശങ്കറിനൊപ്പമിരുത്തി ചോദ്യം ചെയ്ത് കോഴ വിവരങ്ങൾ ഒന്നൊന്നായി പിടിച്ചെടുക്കുന്ന ഇ.ഡി,​ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കുൾപ്പെടെ അന്വേഷണം വ്യാപിപ്പിക്കാൻ കരുനീക്കം മുറുക്കിയിരിക്കുകയാണ്.കോഴയിടപാടിൽ ഉന്നത രാഷ്ട്രീയ, ഉദ്യോഗസ്ഥ പങ്കുണ്ടെന്ന നിലപാടിലാണ് ഇ.ഡി. ഇവരിലേക്ക് അന്വേഷണം എത്തിക്കാനുള്ള മൊഴികളാണ് തേടുന്നത്.

ഇതിന്റെ ഭാഗമായി രവീന്ദ്രനെയും ശിവശങ്കറിനൊപ്പം ഇരുത്തി ചോദ്യം ചെയ്തേക്കും. സമ്മർദ്ദം കൂടുതൽ കടുപ്പിക്കുമ്പോൾ പിടിച്ചുനിൽക്കാനാവാതെ ശിവശങ്കർ വായ് തുറക്കുമെന്നാണ് ഇ.ഡിയുടെ കണക്കുകൂട്ടൽ. നിർണായക വിവരമെന്തെങ്കിലും കിട്ടിയാലുടൻ വമ്പന്മാരിലേക്ക് അന്വേഷണം തിരിക്കും.

ലൈഫ്മിഷൻ ഫ്ലാറ്റ് പദ്ധതി കോഴ ഇടപാടിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ഹാജരായി. ചോദ്യം ചെയ്യലിനു ഹാജരാകാൻ ഇഡി വേണുഗോപാലിനോടു നിർദ്ദേശിച്ചിരുന്നു. നിലവിൽ ഇഡിയുടെ കസ്റ്റഡിയിലുള്ള ശിവശങ്കറിന്റെ ഒപ്പമിരുത്തി വേണുഗോപാലിനെ ചോദ്യം ചെയ്യാനാണ് ഇഡിയുടെ തീരുമാനം.

ലോക്കറിനെക്കുറിച്ച് അറിയില്ലെന്ന ശിവശങ്കറിന്റെ വാദം പൊളിക്കാനാണ് ഇഡിയുടെ നീക്കമെന്നാണ് വിവരം. വേണുഗോപാലും ശിവശങ്കറിനെ തേച്ചു. തൃശൂർ വടക്കാഞ്ചേരിയിൽ പ്രളയബാധിതർക്കു വേണ്ടിയുള്ള ഫ്ലാറ്റ് പദ്ധതിയിൽ വൻ കോഴ ഇടപാടു നടത്തിയതിന്റെ മുഴുവൻ തെളിവുകളും ഹാജരാക്കി ചോദ്യം ചെയ്തിട്ടും ശിവശങ്കർ നിസ്സഹകരിക്കുന്നതായി ഇഡി കസ്റ്റഡി അപേക്ഷയിൽ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി 12 മണിക്കൂർ ചോദ്യം ചെയ്തെന്നു ശിവശങ്കർ പരാതിപ്പെട്ടു.

കസ്റ്റഡിയിൽ ചോദ്യം ചെയ്യുമ്പോൾ ഓരോ 2 മണിക്കൂർ കഴിഞ്ഞും ഇടവേള നൽകാൻ കോടതി നിർദേശിച്ചു. ഇതിനിടെ എം ശിവശങ്കറും സ്വപ്ന സുരേഷും തമ്മിലുള്ള കൂടുതൽ ചാറ്റുകൾ പുറത്തുവന്നു. 2019 സെപ്റ്റംബറിലെ വാട്‌സ്ആപ് ചാറ്റാണിത്. യുഎഇയിലെ റെഡ്ക്രസന്റിനെ എങ്ങനെയാണ് ലൈഫ് മിഷൻ പദ്ധതിയിലേക്ക് കൊണ്ടുവരേണ്ടതെന്നാണ് ശിവശങ്കർ ഉപദേശിക്കുന്നത്. റെഡ് ക്രസൻറ് സർക്കാരിന് നൽകേണ്ട കത്തിൻറെ രൂപരേഖയും ശിവശങ്കർ തന്നെ നൽകി.

കോൺസുലേറ്റിൻറെ കത്തുകൂടി ചേർത്ത് മുഖ്യമന്ത്രിക്ക് കത്ത് നൽകാനും നിർദ്ദേശിച്ചു. ഇരുകത്തുകളും തയാറാക്കി തനിക്ക് കൈമാറാനും ശിവശങ്കർ ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന സി എം രവീന്ദ്രനെ വിളിക്കാനും സ്വപനയ്ക്ക് നിർദേശം നൽകി.

ലൈഫ് മിഷൻ ഇടപാടിൽ യുഎഇ റെഡ്ക്രസന്റിനെ എത്തിക്കാൻ ശിവശങ്കർ ആസൂത്രിത നീക്കം നടത്തിയെന്ന നിലയിലാണ് ഇഡിയും സി ബി ഐയും ഈ ചാറ്റിനെ കാണുന്നത്. മുഖ്യമന്ത്രി ലൈഫ്മിഷൻ ഫയലിൽ ഒപ്പിട്ട ശേഷമാണ് ഫയൽ ജീവൻ വയ്ക്കുന്നത്. തൻ്റെ സെക്രട്ടറിയുടെ നിർദ്ദേശാനുസരണം ഫയലിൽ ഒപ്പട്ടെന്ന് മുഖ്യമന്ത്രിക്ക് സമ്മതിക്കാൻ കഴിയില്ല. അത് അദ്ദേഹത്തിന് കുറച്ചിലായി മാറും.

സി എം രവീന്ദ്രനെ വിളിക്കാൻ ശിവശങ്കർ ഉപദേശിച്ചത് മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്ന് കരുതാം. മുഖ്യമന്ത്രിക്ക് വേണ്ടി അന്നുമിന്നും കാര്യങ്ങൾ തീരുമാനിക്കുന്നത് സി.എം രവീന്ദ്രനാണ്. മുഖ്യമന്ത്രിയുടെ പ്രോഗ്രാം തീരുമാനിക്കുന്നത് അന്നുമിന്നും സി എം രവീന്ദ്രനാണ്. മുഖ്യമന്ത്രിയുടെ വ്യക്തിപരമായ കാര്യങ്ങളിലെ അവസാന വാക്കും രവീന്ദ്രനാണ്.

ലൈഫ് മിഷൻ ചെയർമാനായ മുഖ്യമന്ത്രിയെ വിവരങ്ങൾ ധരിപ്പിക്കുന്നതിനടക്കം ശിവശങ്കർ നിർദ്ദേശം നൽകിയിരുന്നുവെന്ന വിവരവും പുറത്തുവരുന്നു. റെഡ് ക്രസന്റിനെ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമാക്കാൻ ഗൂഢാലോചന നടന്നെന്നാണ് സംശയിക്കുന്നത്. ശിവശങ്കറിന്റെയും സ്വപ്നയുടെയും ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയതിൽ നിന്നാണ് ഇഡി ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ ലഭിച്ചത്. ഒരു ദിവസം ഉച്ചയ്ക്ക് 1.32 ന് ശേഷം നടത്തിയ ചാറ്റുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

റെഡ്ക്രസൻറും കേരള സർക്കാരും തമ്മിൽ കരാർ ഒപ്പിടുമ്പോൾ അത് ചെയർമാനായ മുഖ്യമന്ത്രി അറിയാതെയാണെന്ന് വിശ്വസിക്കാൻ കഴിയില്ല. ശിവശങ്കർ വിചാരിച്ചാൽ മുഖ്യമന്ത്രി അറിയാതെ എന്തും നടക്കുമെന്ന് കരുതാൻ വയ്യ. തന്റെയും സ്വപ്നയുടെയും പേരിലുള്ള ലോക്കർ സ്വപ്ന തുറന്നപ്പോഴെല്ലാം വിവരം ശിവശങ്കറിനെ അറിയിച്ചിട്ടുണ്ടെന്ന് ഇന്നലെ ശിവശങ്കറിന്റെ ചാർട്ടേർഡ് അക്കൗണ്ടന്റ് വേണുഗോപാൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിട്ടുണ്ട്.

ശിവശങ്കർ പറഞ്ഞിട്ടാണ് താൻ തന്റെയും സ്വപ്നയുടെയും പേരിൽ ലോക്കർ തുറന്നതെന്ന് വേണുഗോപാൽ പറയുന്നു. ആദ്യ ഘട്ടത്തിൽ ലോക്കർ തുറന്നപ്പോൾ 30 ലക്ഷം രൂപയാണ് ഇതിൽ വെച്ചത്. ഇക്കാര്യം താൻ ശിവശങ്കറിനെ അറിയിച്ചിരുന്നു. പിന്നീട് ലോക്കർ തുറന്നത് സ്വപ്ന ഒറ്റയ്ക്കാണ്. താൻ ഒപ്പമുണ്ടായിരുന്നില്ല. ആ ഘട്ടത്തിൽ ലോക്കർ തുറന്ന കാര്യം ശിവശങ്കറിനെ താൻ അറിയിച്ചിരുന്നുവെന്നും എന്നാൽ എന്താണ് സ്വപ്ന ലോക്കറിൽ വെച്ചതെന്ന് തനിക്ക് അറിയില്ലെന്നും വേണുഗോപാൽ ഇഡി ഉദ്യോഗസ്ഥർക്ക് മൊഴി നൽകി.

ശിവശങ്കറിന്റെ നിസഹകരണം പൊളിക്കാനാണ് ഇഡി ശ്രമിക്കുന്നത്. ചാർട്ടേഡ് അക്കൗണ്ടന്റിന് നോട്ടീസ് നൽകി ഒരുമിച്ചിരുത്തി ചോദ്യംചെയ്യാനാണ് ഇ.ഡിയുടെ തീരുമാനം. വേണുഗോപാൽ സ്വന്തം തടി രക്ഷിക്കാനാണ് ശ്രമിക്കുന്നത്. അദ്ദേഹം സത്യം തുറന്നു പറയുക തന്നെ ചെയ്യും. അപ്പോൾ ശിവശങ്കർ എങ്ങനെ പ്രതികരിക്കുമെന്നാണ് ഇപ്പോൾ ഇ.ഡി. നോക്കിയിരിക്കുന്നത്.

ശിവശങ്കറിൽ നിന്ന് കാര്യമായ വിവരങ്ങളോ മൊഴികളോ ലഭിക്കാതായതോടെയാണ് ചാർട്ടേർഡ് അക്കൗണ്ടന്റ് വേണുഗോപാൽ, ലൈഫ്‌ മിഷൻ മുൻ സി.ഇ.ഒ യു.വി. ജോസ് എന്നിവരെ വിളിച്ചുവരുത്തി ഒപ്പമിരുത്തി ചോദ്യം ചെയ്തത്. ലൈഫ്‌ ഫ്ളാറ്റ്‌ നിർമാണം സംബന്ധിച്ച ചർച്ചകളും നടപടികളും മുഴുവൻ ശിവശങ്കറിന്റെ നേരിട്ടുള്ള നേതൃത്വത്തിലാണെന്നാണ് ജോസ് മൊഴി നൽകിയത്. കരാറുകാരനെ കണ്ടെത്തുന്നതിനും ശിവശങ്കറാണ് മുൻകൈയെടുത്തതെന്ന് ജോസ് തുറന്നു പറഞ്ഞു. കോഴ നൽകിയെന്ന് കരാറുകാരനായ യൂണിടെക് ഉടമ സന്തോഷ് ഈപ്പൻ ഇ.ഡിക്ക് നേരത്തെ മൊഴി നൽകിയിരുന്നു.

അതേസമയം, മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ വീണ്ടും കറുപ്പ് നിറത്തിന് വിലക്ക്. കറുത്ത വസ്ത്രത്തിനും മാസ്‌കിനുമാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് മീഞ്ചന്ത ആർട്‌സ് ആന്റ് സയൻസ് കോളേജിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇതുസംബന്ധിച്ച് കോളേജ് അധികൃതർ നിർദേശം നൽകിയിരുന്നു.

സുരക്ഷ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി പങ്കെടുക്കുന്ന വേദികളിൽ കറുത്ത നിറത്തിന് വിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കറുപ്പ് കണ്ടാൽ മുഖ്യമന്ത്രി എന്തിനാണ് ഓടി ഒളിക്കുന്നതെന്ന് കെ.സുരേന്ദ്രൻ ചോദിച്ചു. ആകാശ് തില്ലങ്കേരി വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. ആകാശ് തില്ലങ്കേരിയെ സിപിഎം ഭയക്കുന്നുവെന്നും ആകാശ് ഉൾപ്പെട്ട കേസുകൾ പുനരന്വേഷിക്കാൻ സർക്കാർ തയ്യാറാകണമന്നും സുരേന്ദ്രൻ പറഞ്ഞു.

‘ആകാശ് തില്ലങ്കേരിയും ഗുണ്ടാ സംഘങ്ങളും ഉൾപ്പെട്ട എല്ലാ കേസുകളും ശരിയായി അന്വേഷിക്കണം. വിധി പറഞ്ഞ പല കേസുകളിലും പുനരന്വേഷണവും ആവശ്യമാണ്. ഇതുവരെ പുറത്തു വരാത്തതും അന്വേഷണം പൂർത്തിയായതുമായ പല കേസുകളിലും ഇവർക്ക് പങ്കുണ്ട് എന്നതാണ് പരസ്പരമുള്ള കൊലവിളികളിൽ നിന്നും മനസ്സിലാകുന്നത്. അതിനാൽ ആകാശും സംഘവും ഉൾപ്പെട്ട എല്ലാ കേസുകളിലും പുനരന്വേഷണം ആവശ്യമാണ്’.

‘സി.എം രവീന്ദ്രന്റെ പങ്കാളിത്തം പുറത്തു വന്നിട്ട് ഇത്രയും സമയമായിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. സിഎം രവീന്ദ്രനാണ് ഇവിടുത്തെ യഥാർത്ഥ സിഎം. ചുവപ്പ് കണ്ട കാള എന്നു പറയുന്നതു പോലെ കറുപ്പ് കണ്ട പിണറായി എന്ന് പറയേണ്ട അവസ്ഥയാണ് കേരളത്തിലുള്ളത്. കറുപ്പ് കണ്ട് എന്തിനാണ് മുഖ്യമന്ത്രി ഓടുന്നത്. ജനങ്ങളെ അദ്ദേഹത്തിന് ഭയമാണ്. മുഖ്യമന്ത്രി ജനങ്ങളിൽ നിന്നും ഒളിച്ചോടുകയാണ് എന്നും സുരേന്ദ്രൻ പറഞ്ഞു’.

കഴിഞ്ഞ ദിവസം പാലക്കാട് ചാലിശ്ശേരിയിൽ രണ്ടിടത്ത് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധം നടന്നിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടിയുമായി പ്രതിഷേധിച്ചത്. പിന്നാലെ പ്രതിഷേധം മറികടക്കാൻ കൊച്ചിയിൽ നിന്ന് പാലക്കാട്ടേക്കുള്ള മുഖ്യമന്ത്രിയുടെ യാത്ര ഹെലികോപ്റ്റർ മാർഗമാക്കിയിരുന്നു. ഇന്ധന സെസിൽ കോൺഗ്രസ് പ്രതിഷേധം വ്യാപകമാകുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് മുഖ്യമന്ത്രിയ്ക്ക് ഒരുക്കിയിരിക്കുന്നത്.

സെഡ് പ്ളസ് സുരക്ഷയാണ് മുഖ്യമന്ത്രിയ്ക്ക് നൽകുന്നത്. ഒന്നാം പൈലറ്റിനും രണ്ടാം പൈലറ്റിനും പിന്നിലായിരിക്കും മുഖ്യമന്ത്രിയുടെ കാർ. പിന്നാലെ രണ്ട് എസ്‌കോർട്ട് വാഹനവും കമാൻഡോകളുടെ സ്‌ട്രൈക്കർ ഫോഴ്‌സും മറ്റൊരു കാറും മുഖ്യമന്ത്രിയുടെ വാഹനത്തെ അനുഗമിക്കും. ഏകദേശം നാൽപ്പതോളം പൊലീസുകാരായിരിക്കും മുഖ്യമന്ത്രിയുടെ ഒപ്പമുണ്ടാവുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഡിഎഫ് സ്ഥാനാര്‍ഥി സന്ദീപ് വാരിയര്‍ക്ക് നേരെ ആക്രമണം  (29 minutes ago)

സിപിഎം പ്രവര്‍ത്തകന്‍ യു.കെ. സലിം വധക്കേസ് പ്രതികളെ വിട്ടയച്ചു  (34 minutes ago)

അഞ്ച് ലക്ഷം വീടുകള്‍ പണിയാമെന്നത് 2016 ലെ വാഗ്ദാനമായിരുന്നു; പത്ത് വര്‍ഷം കൊണ്ടാണ് അഞ്ച് ലക്ഷം വീടുകള്‍ പണിതത്; പത്ത് വര്‍ഷം കൊണ്ടാണ് നാലര ലക്ഷം വീടുകള്‍ നിര്‍മ്മിച്ചതെന്ന യാഥാർഥ്യം മറച്ചുവച്ചു കൊണ്ടാ  (36 minutes ago)

'ആ 5 പേരെ' കൊന്നത് പിണറായി...? ഐസിയുവിൽ നിന്നു മാറ്റിയ ചില രോഗികൾ മരിച്ച സംഭവം; മുഖ്യമന്ത്രിയെ ചൂണ്ട് വിരലിൽ നിർത്തി രാഹുൽ മാങ്കൂട്ടത്തിൽ  (1 hour ago)

ഏതാണ് ഇരുണ്ട കാലം? കള്ളം പറയരുത് മുഖ്യമന്ത്രി; മുഖ്യമന്ത്രി പിണറായി വിജയനെ കള്ളനെന്ന് വിളിച്ച് രാഹുൽ മാങ്കൂട്ടം...! ആ പ്രസ്‌താവനയിൽ വിമർശനം  (1 hour ago)

അനൗൺസ്‌മെന്റ് വാഹനത്തിൽ പോറ്റിയെ കേറ്റിയെ ഗാനം ; ഷാഫി പറമ്പിൽ എംപിയുടെ റോഡ് ഷോയ്ക്കിടെ ചുവന്ന കൊടിയുമായി കുതിച്ചെത്തി സിപിഐഎം പ്രവർത്തകൻ...! പിന്നാലെ സംഭവിച്ചത്  (1 hour ago)

മൂന്നാമൂഴത്തില്‍ എല്‍ഡിഎഫിന് സംശയം ഇല്ല; തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളാണ് വിലയിരുത്തേണ്ടത്;വിധിയേതായാലും ജനങ്ങള്‍ക്കിടയിലുണ്ടാകുമെന്ന് മുഖ്യമന്ത്രി  (1 hour ago)

IRAN ഇറാഖിലെ ഖത്തായിബ് ഹിസ്ബുള്ള ഇറങ്ങി  (2 hours ago)

ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കി എയര്‍ ഇന്ത്യ  (2 hours ago)

ഭാര്യ ഒൻപത് മാസം ഗർഭിണിയായിരുന്നുവെന്ന് ഭർത്താവറിഞ്ഞില്ല; വയറു വേദനയെടുത്ത് പുളയുന്ന ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ വന്ന ഭർത്താവ് കട്ടിലിൽ കണ്ടത്; രക്തത്തിൽ കുളിച്ച നിലയിൽ ഭാര്യയും കുഞ്ഞും; കുഞ്ഞിന്റെ  (2 hours ago)

ഈ നടപടി യുദ്ധചരിത്രത്തില്‍ തന്നെ അത്യപൂര്‍വം;  (2 hours ago)

അബുദാബിക്ക് നേരെ ഇന്നും ഇറാന്റെ മിസൈല്‍ ആക്രമണം  (2 hours ago)

ഇലക്ഷൻ കമ്മീഷൻ തുനിഞ്ഞിറങ്ങി  (2 hours ago)

സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം; കുറുവച്ചൻ്റെ ആദ്യ ലുക്ക് പുറത്ത്  (2 hours ago)

ഷൂട്ടിങ് നടന്ന ഫോര്‍ട്ട്‌കൊച്ചിയിലും അതിക്രമം നടന്ന കാരവാനിലും എത്തിച്ച് ഇന്നലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി; അതിക്രമത്തിനു പിന്നാലെ രഞ്ജിത്ത് യുവനടിയെ വിളിച്ചിരുന്നകായി ഫോണ്‍ രേഖകള്‍  (3 hours ago)

Malayali Vartha Recommends