IPS പാൽക്കുപ്പികളെ പറപ്പിച്ച് ഗണേഷ് കുമാർ.... വനിതാ സാറൻമാരുടെ കൈയ്ക്ക് ഉളുക്കോ? പോലീസുകാരെ പറപ്പിച്ച് ഗണേഷ് കുമാർ

വനിതാ ഐപിഎസുകാർക്കെതിരെ വിമർശനവുമായി പത്തനാപുരം എംഎൽഎ കെ ബി ഗണേഷ് കുമാർ. കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം വിമര്‍നവുമായി രംഗത്തെത്തിയത്.
”പുതിയ ഐപിഎസുകാർക്ക് കൈയിൽ ഉളുക്കുണ്ടോ? ടിവി ഓൺചെയ്യാനും വാഹനത്തിന്റെ ഡോർ തുറന്നുകൊടുക്കാനും ഗൺമാൻ വേണം. എസ് പി വന്നാൽ ഗൺമാൻ ഡോർ തുറന്നാലേ പുറത്തിറങ്ങൂ. അച്ഛന്റെ പ്രായമുള്ള പൊലീസുകാരെ കൊണ്ടാണ് ഇത് ചെയ്യിക്കുന്നത്. ഇത് ശരിയാണോ. ജന്മികളോ മറ്റോ ആണോ?.
സ്വന്തമായി ഡോർ തുറക്കാൻ കൈയിൽ ഉളുക്കുണ്ടോ? ഓർഡർലി സംസ്കാരത്തിന്റെ കാലം കഴിഞ്ഞു. ചിലര്‍ എനിക്കും സ്നേഹം കൊണ്ട് ഡോർ തുറന്നുതരും. വേണ്ടാന്ന് ഞാൻ പറയും. ഡോർ തുറക്കാൻ ആരോഗ്യമില്ലാത്തപ്പോൾ അതുനോക്കാം. ഇപ്പോൾ ആരോഗ്യമുണ്ട്”- ഗണേഷ് കുമാർ പറഞ്ഞു
https://www.facebook.com/Malayalivartha






















