തിരുവനന്തപുരത്ത് മൂന്നു മാസം ഗര്‍ഭിണിയായിരുന്ന 24കാരിയുടെ മരണത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍..... സ്ത്രീധനം ആവശ്യപ്പെട്ട് മകളെ നിരന്തരം പീഡിപ്പിച്ചിരുന്നു എന്ന ദേവികയുടെ അച്ഛന്റെ പരാതിയെത്തുടര്‍ന്നാണ് തുടരന്വേഷണം നടത്തിയത്

തിരുവനന്തപുരത്ത് മൂന്നു മാസം ഗര്‍ഭിണിയായിരുന്ന 24കാരിയുടെ മരണത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍..... സ്ത്രീധനം ആവശ്യപ്പെട്ട് മകളെ നിരന്തരം പീഡിപ്പിച്ചിരുന്നു എന്ന ദേവികയുടെ അച്ഛന്റെ പരാതിയെത്തുടര്‍ന്നാണ് തുടരന്വേഷണം നടത്തിയത്.
അട്ടക്കുളങ്ങര സ്വദേശി ഗോപീകൃഷ്ണനെയാണ് ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം തികയും മുന്‍പാണ് ദേവിക ഗോപീകൃഷ്ണന്റെ വീട്ടില്‍ തൂങ്ങിമരിച്ചത്.
ഫെബ്രുവരി 17നാണ് സംഭവം നടന്നത്. ദേവികയെ വീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം മകളെ പീഡിപ്പിച്ചിരുന്നു എന്ന ദേവികയുടെ അച്ഛന്റെ പരാതിയെത്തുടര്‍ന്നാണ് തുടരന്വേഷണമുണ്ടായത്. മരണത്തില്‍ ഗോപീകൃഷ്ണന് പങ്കുണ്ടെന്ന് വ്യക്തമായതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡിലാക്കി.
"
https://www.facebook.com/Malayalivartha






















