വാക്കുതര്‍ക്കം കയ്യാങ്കളിയായി.... പരിയാരം കോരന്‍പീടികയില്‍ വെട്ടേറ്റ് യുവാവിന് ഗുരുതര പരിക്ക്, കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് ഷിയാസിനെ ആശുപത്രിയിലാക്കിയത്.... വെട്ടിയതെന്ന് കരുതുന്ന പിതാവ് ഒളിവില്‍

വാക്കുതര്‍ക്കം കയ്യാങ്കളിയായി.... പരിയാരം കോരന്‍പീടികയില്‍ വെട്ടേറ്റ് യുവാവിന് ഗുരുതര പരിക്ക്, കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് ഷിയാസിനെ ആശുപത്രിയിലാക്കിയത്.... വെട്ടിയതെന്ന് കരുതുന്ന പിതാവ് ഒളിവില്‍.
കോരന്‍പീടിക മുത്തപ്പന്‍ മടപ്പുരക്ക് സമീപത്തെ ഷിയാസിനെയാണ് (19) വീട്ടികത്ത് വെട്ടേറ്റനിലയില്‍ കണ്ടത്. തളിപ്പറമ്പിലെ വസ്ത്രാലയത്തിലെ ജീവനക്കാരനായ ഷിയാസിന് കാലിനും കൈകള്‍ക്കും ഉള്‍പ്പെടെ നിരവധി വെട്ടേറ്റു.
ഗുരുതര പരിക്കേറ്റ യുവാവിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെട്ടിയതെന്ന് കരുതുന്ന പിതാവ് അബ്ദുല്‍നാസര്‍ മുഹമ്മദ് (51) ഒളിവിലാണ്. പിതാവും മകനും തമ്മില്‍ ഒരാഴ്ചമുമ്പ് നടന്ന വഴക്കാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് നാട്ടുകാര്‍ നല്‍കുന്ന സൂചന.
ഞായറാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് സംഭവം നടന്നത്. മാതാവ് സമീപത്തെ ഉറൂസിന് പോയതിനാല്‍ മറ്റാരും വീട്ടില്‍ ഉണ്ടായിരുന്നില്ല. പുലര്‍ച്ചെ വൈദ്യുതി നിലച്ചതോടെ മുറിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് ഷിയാസിന് വെട്ടേല്‍ക്കുന്നത്. പെട്ടെന്ന് മുറിയില്‍ കയറി കതകടച്ചെങ്കിലും വാതില്‍ തകര്‍ത്ത് അകത്തുകടന്ന് വീണ്ടും വെട്ടുകയായിരുന്നുവെന്ന് നാട്ടുകാര്‍ .
കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് ഷിയാസിനെ പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്കു മാറ്റിയിട്ടുണ്ട്. ഇതിനിടെ, അബ്ദുല്‍ നാസര്‍ മുഹമ്മദ് ചോരപുരണ്ട വസ്ത്രങ്ങള്‍ മാറ്റി പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകളുമായി സ്ഥലംവിട്ടു. ഇയാളുടെ മൊബൈല്‍ സ്വിച്ച്ഓഫ് ചെയ്തനിലയിലുമാണ്്. ആക്രമണത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്താനായിട്ടില്ല.
നാട്ടുകാര്‍ വിവരം പരിയാരം പൊലീസ് സ്റ്റേഷനില്‍ അറിയിച്ചിട്ടും മണിക്കൂറുകള്‍ക്ക് ശേഷവും പൊലീസ് സ്ഥലത്തെത്താനോ പ്രതിയെ കണ്ടെത്താനോ ശ്രമം നടത്താത്തത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി.
"
https://www.facebook.com/Malayalivartha



























