തൃശൂരില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു... അഞ്ച് പേര്‍ക്ക് പരുക്ക്..... ഇന്നു പുലര്‍ച്ചെ രണ്ടിനായിരുന്നു അപകടം

തൃശൂരില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു... അഞ്ച് പേര്‍ക്ക് പരുക്ക്.....മണ്ണുത്തി -വടക്കഞ്ചേരി ദേശീയ പാതയില്‍ പട്ടിക്കാട് മേല്‍പാതയിലാണ് കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞത്. കൊച്ചി സ്വദേശിയാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ രണ്ടിനായിരുന്നു അപകടം.
മോദി കെയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന അര്‍ജുന്‍ ബാബു(25)വാണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന നിസാമിന്റെ പരുക്ക് (25) ഗുരുതരമാണ്. .
ബെംഗളൂരുവില്‍ ജോലിചെയ്യുന്ന പള്ളുരുത്തി സ്വദേശികളായ 6 പേര്‍ സഞ്ചരിച്ചിരുന്ന കാറാണു പട്ടിക്കാട് മേല്‍പാതയിലെ ഡിവൈഡറിലിടിച്ചു മറിഞ്ഞത്.
പല തവണ മറിഞ്ഞ കാര്‍ പൂര്‍ണമായും തകര്‍ന്നനിലയിലാണ്. സ പാതയില്‍ ഏറെ നേരം ഗതാഗത തടസ്സമുണ്ടായി.
"
https://www.facebook.com/Malayalivartha



























