തൊണ്ടി കഞ്ചാവ് ശോഷണം എലി കരണ്ടതായി പ്രോസിക്യൂഷന്‍... മൂന്ന് സാക്ഷികളെ വിസ്തരിച്ചു രണ്ട് സാക്ഷികള്‍ക്ക് വാറണ്ട്

2016 മുതല്‍ കോടതിയില്‍ സൂക്ഷിച്ചിരുന്ന 125 ഗ്രാം തൊണ്ടി കഞ്ചാവ് പകുതിയോളം ശോഷണം നടന്ന സംഭവം എലി കരണ്ടതായി പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചു.
2016 ല്‍ സാബു എന്ന പെറുക്കി സാബു എന്നയാളെ അറസ്റ്റ് ചെയ്ത കേസിലെ തൊണ്ടിമുതലാണ് കുറവു വന്നത് തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണ് നാടകീയ സംഭവം അരങ്ങേറിയത്.
തുടര്‍ന്ന് കോടതി 3 സാക്ഷികളെ വിസ്തരിച്ചു. രണ്ട് തൊണ്ടിമുതലുകള്‍ തെളിവില്‍ സ്വീകരിച്ചു. സമന്‍സ് ലഭിച്ചിട്ടും കോടതിയില്‍ ഹാജരാകാത്ത 2 സാക്ഷികള്‍ക്ക് മജിസ്‌ട്രേട്ട് അഭിനിമോള്‍ രാജേന്ദ്രന്‍ അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചു. സാക്ഷികളെ മാര്‍ച്ച് 4 ന് ഹാജരാക്കാന്‍ കന്റോണ്‍മെന്റ് പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
2016 ല്‍ സാബു എന്ന പെറുക്കി സാബു എന്നയാളെ അറസ്റ്റ് ചെയ്ത കേസിലെ തൊണ്ടിമുതലാണ് കുറവു വന്നത്.. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെ സാബുവിനെ കന്റോണ്‍മെന്റ് പോലിസ് പിടികൂടിയിരുന്നു. കേസിന്റെ വിചാരണ നടപടികള്‍ക്കായി തൊണ്ടിമുതല്‍ പുറത്തെടുത്തപ്പോളാണ് ഇതില്‍ പകുതി ഭാഗം കാണാനില്ലെന്ന് കണ്ടെത്തിയത്. എലി കരണ്ടതാകാമെന്ന് പ്രോസിക്യൂഷന്‍ മജിസ്‌ട്രേറ്റ് കോടതിയെ അറിയിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha



























