ശിവാലയ ഓട്ടത്തിനിടെ തമിഴ്‌നാട് തക്കലയിലുണ്ടായ ബൈക്കപകടത്തില്‍ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം

ശിവാലയ ഓട്ടത്തിനിടെ തമിഴ്‌നാട് തക്കലയിലുണ്ടായ ബൈക്കപകടത്തില്‍ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. വെങ്ങാനൂര്‍ , മുക്കോല സ്വദേശികളായ രണ്ട് പേരാണ് മരിച്ചത്. മുക്കോല കുഴിപ്പള്ളം ചിത്രാ ഭവനില്‍ സോമരാജന്‍ (59 ) വെങ്ങാനൂര്‍ പീച്ചോട്ടു കോണം രാജു നിവാസില്‍ രാജു (52) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച രാത്രി എട്ട് മണിയോടെ ശിവാലയ ഓട്ടം പൊയ്‌ക്കൊണ്ടിരുന്നപ്പോഴാണ് ഇരുവരും സഞ്ചരിച്ച സ്‌കൂട്ടറിനെ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സ്‌കൂട്ടര്‍ ഇടിച്ചിട്ട് നിര്‍ത്താതെ രക്ഷപ്പെട്ട വാഹനം കണ്ടെത്താനായി സി.സി ടി.വി യുടെ സഹായത്തോടെ തക്കല പൊലീസ് ശ്രമം തുടങ്ങി.
സോമരാജനും രാജുവും ഉള്‍പ്പെടെ എട്ടംഗ സംഘം നാല് ഇരുചക്ര വാഹനങ്ങളിലായി ശനിയാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് ശിവാലയ ഓട്ടത്തിന് പുറപ്പെട്ടത്. ഒന്‍പതാമത്തെ ക്ഷേത്രമായ തിരുവടയ്‌ക്കോടിലെ ദര്‍ശനം കഴിഞ്ഞ് പത്താമത്തെ ക്ഷേത്രമായ തിരുവിതാംകോടിലേക്കുള്ള യാത്രാമധ്യേ ആയിരുന്നു അപകടം. ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനത്തിനടിയില്‍പ്പെട്ട രാജുവിന്റെ തലയില്‍ കൂടി ടയറുകള്‍ കയറിയിറങ്ങി നിലയിലായിരുന്നു
. ഇടിയേറ്റ് റോഡില്‍ തെറിച്ച് വീണ് തലയും കാലും തകര്‍ന്ന നിലയിലായിരുന്നു സോമരാജന്‍. രണ്ടു പേരും സംഭവ സ്ഥലത്ത് തന്നെ മരണമടഞ്ഞു. ശിവാലയ ഓട്ടത്തിനിടെ ഒന്‍പതാമത്തെ ക്ഷേത്രത്തില്‍ നിന്ന് നേരത്തെ ഇറങ്ങിയ ഇരുവരും അപകടത്തില്‍പ്പെട്ട വിവരം കൂടെയുള്ളവര്‍ അറിഞ്ഞിരുന്നില്ല.
മരണപ്പെട്ടവരുടെ കൈയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണില്‍ അവസാനം വന്നകോള്‍ തപ്പിയെടുത്ത തക്കല പൊലീസാണ് കൂടെയുള്ളവര്‍ക്ക് അപകടം സംബന്ധിച്ച വിവരം നല്‍കിയത്. മരിച്ച ഇരുവരും തെങ്ങ് കയറ്റ , മരം മുറി തൊഴിലാളികളാണ്.
തക്കല സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയ മൃതദേഹങ്ങള്‍ സന്ധ്യയായതോടെ വീടുകളില്‍ എത്തിച്ച് അന്ത്യോപചാരം അര്‍പ്പിച്ച ശേഷം രാജുവിന്റെ മൃതദേഹം ഏഴ് മണിയോടെ വീട്ടുവളപ്പിലും സോമരാജന്റെ മൃതദേഹം തൈക്കാട് ശാന്തികവാടത്തിലും സംസ്‌കാരം നടത്തി.
"
https://www.facebook.com/Malayalivartha






















