പാല്‍ വില അഞ്ചു രൂപ കൂട്ടാന്‍ മില്‍മ ആലോചിക്കുന്നു

പാല്‍ വില ലിറ്ററിന് 5 രൂപ കൂട്ടാന്‍ മില്‍മയുടെ ആലോചന. ഈ മാസം ചേരുന്ന ഭരണസമിതി യോഗത്തില്‍ മിക്കവാറും തീരുമാനം ഉണ്ടായേക്കും. കാലിത്തീറ്റ വിലവര്‍ദ്ധനയിലൂടെ കര്‍ഷകനുണ്ടാകുന്ന നഷ്ടം കുറയ്ക്കാനാണിത്. പാല്‍ ഉല്പാദന ചെലവ് കുതിച്ചുയരുന്നു. കാലിത്തീറ്റയുടെ വിലയുടെ വര്‍ദ്ധനവ്, ഒന്നും രണ്ടും പശുക്കളുണ്ടായിരുന്ന ചെറുകിടകര്‍ഷകരില്‍ പലരും പശുക്കളെ വില്‍ക്കുകയാണ്.
ലിറ്ററിന് ഒരു രൂപ വീതം മില്‍മ നല്‍കുന്നുണ്ടെങ്കിലും ഇതൊന്നും പര്യാപ്തമല്ലെന്ന് ക്ഷീരകര്‍ഷകര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ പാല്‍ ലിറ്ററിന് 5 രൂപ കൂട്ടണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കര്‍ഷകരെ പിടിച്ചു നിര്‍ത്താന്‍ വില കൂട്ടിയേ മതിയാകൂ എന്നാണ് മില്‍മയുടെ നിലപാട്. എന്തായാലും സര്‍ക്കാരുമായി ആലോചിച്ചശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha