മകരവിളക്കിന് ശബരിമലയിലെ അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായി ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് പുറപ്പെടും

മകരവിളക്കിന് ശബരിമലയിലെ അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായി ഘോഷയാത്ര തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിനു വലിയ കോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ നിന്നു പുറപ്പെടും. രാജപ്രതിനിധി പുണർതം നാൾ നാരായണ വർമയാണ് നയിക്കുക. മകര ജ്യോതിയും മകര സംക്രമ പൂജയും ജനുവരി 14നാണ് .
26 പേരാണ് സംഘത്തിൽ ഉള്ളത്. ഘോഷയാത്ര മൂന്നാം നാൾ ശബരിമലയിൽ എത്തും. തിരുവാഭരണങ്ങൾ ചാർത്തി ദീപാരാധന അന്ന് വൈകിട്ട് ആറരയോടുകൂടി നടക്കുന്നതാണ്.
ജനുവരി 18ന് കൊട്ടാരം വക കളഭാഭിഷേകവും, 19ന് ഗുരുതിയും രാജപ്രതി തിധിയുടെ സാന്നിധ്യത്തിൽ നടക്കും. ശബരിമലയിൽ ഭക്തജനങ്ങൾക്ക് 19 ന് രാത്രി വരെയെ ദർശനം ഉണ്ടായിരിക്കുള്ളു. ജനുവരി 20 ന് രാവിലെ 6 മണിയോടുകൂടി നട അടച്ച് തിരുവാഭരണവുമായി രാജപ്രതിനിധി പടി ഇറങ്ങി മടക്കയാത്ര തുടങ്ങും.
21ന് പെരുനാട് അയ്യപ്പ ക്ഷേത്രത്തിൽ തിരുവാഭരണം ചാർത്തി ദർശനം ഉച്ചക്ക് 1.30ക്ക് ആരംഭിച്ച് രാത്രി 2 മണി വരെ ഉണ്ടാകും. 22 ന് ആറന്മുള കൊട്ടാരത്തിൽ തിരുവാഭരണ ദർശനമുണ്ടാകും. 23 ന് രാവിലെ 8 മണിയോടുകൂടി പന്തളത്ത് എത്തുന്ന ഘോഷയാത്രാ സംഘത്തിന് ഗംഭീര സ്വീകരണമുണ്ടായിരിക്കും. പന്തളത്ത് എത്തുന്ന തിരുവാഭരണം നേരെ കൊട്ടാരം സ്‌ട്രോങ് റൂമിലേക്ക് മാറ്റും. ഇവിടെ ദർശനമുണ്ടാകില്ല.
തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കാനും ശുചീകരണത്തിനുമായി പകൽ 12 മുതൽ സന്നിധാനത്ത് കർശന നിയന്ത്രണമുണ്ടാകും. പതിനെട്ടാംപടിക്ക് മുകളിലുള്ള ഭാഗത്ത് (ഫ്ലൈ ഓവർ ഉൾപ്പെടെ) 5000 പേരിൽ കൂടുതൽ പാടില്ല
. 13നും 14നും എരുമേലി വഴിയുള്ള കാനനപാതയിലൂടെ 1000 തീർഥാടകരെയും സത്രം- പുല്ലുമേടുവഴി 1500 പേരേയും മാത്രമേ അനുവദിക്കൂ. അപ്പാച്ചിമേട് -ബെയ്‌ലി ബ്രിഡ്ജ് വനപാതയിലൂടെ ആരെയും പ്രവേശിപ്പിക്കാൻ അനുവദിക്കില്ല.
"
https://www.facebook.com/Malayalivartha

























