കേരളത്തോടുള്ള കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനും അവഗണനയ്ക്കുമെതിരായ ഇന്ന് എല്‍ഡിഎഫ് പ്രക്ഷോഭം... രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ മന്ത്രിമാരും ജനപ്രതിനിധികളും എൽഡിഎഫ് നേതാക്കളും അണിനിരക്കും

കേരളത്തോടുള്ള കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനും അവഗണനയ്ക്കുമെതിരായ ഇന്ന് എല്‍ഡിഎഫ് പ്രക്ഷോഭം. തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തില്‍ മന്ത്രിമാര്‍, എംഎല്‍എമാര്‍, എംപിമാര്‍ എന്നിവര്‍ പങ്കെടുക്കുന്ന സത്യഗ്രഹ സമരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ 2024ല്‍ ഡല്‍ഹിയില്‍ നടത്തിയ സമരത്തിന്റെ തുടര്‍ച്ചയാണിത്. രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ മന്ത്രിമാരും ജനപ്രതിനിധികളും എൽഡിഎഫ് നേതാക്കളും അണിനിരക്കുംകയും ചെയ്യും. വര്‍ഗബഹുജന സംഘടനകള്‍ പ്രകടനമായെത്തി സത്യഗ്രഹത്തിന് പിന്തുണ അറിയിക്കുന്നതാണ്. തിങ്കളാഴ്ചത്തെ സത്യഗ്രഹത്തിലൂടെ സുപ്രധാനമായ സമരമുഖമാണ് തുറക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളം കൈവരിച്ച പുരോഗതിയെ പിന്നോട്ടടിപ്പിക്കുന്ന കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ നടത്തുന്ന സത്യഗ്രഹത്തില്‍ ജനപ്രതിനിധികളോടൊപ്പം നാടൊന്നാകെ അണിനിരക്കും.
"
https://www.facebook.com/Malayalivartha

























