പന്തളം നഗരസഭ പരിധിയില്‍ ഇന്ന് ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു ഇന്ന് പ്രാദേശിക അവധി....

പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണ ഘോഷയാത്ര തുടങ്ങുന്ന ജനുവരി 12 ന് പന്തളം നഗരസഭ പരിധിയില്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു.
തിരുവാഭരണ ഘോഷയാത്രയുടെ സുഗമമായ സഞ്ചാരം ഉറപ്പുവരുത്തുന്നതിനും തീര്‍ത്ഥാടകരുടെയും പൊതുജനങ്ങളുടെയും സൗകര്യാര്‍ത്ഥവും വിദ്യാര്‍ത്ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തിയുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം മകരവിളക്കിന് ശബരിമലയിലെ അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായി ഘോഷയാത്ര തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിനു വലിയ കോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ നിന്നു പുറപ്പെടും. രാജപ്രതിനിധി പുണർതം നാൾ നാരായണ വർമയാണ് നയിക്കുക. മകര ജ്യോതിയും മകര സംക്രമ പൂജയും ജനുവരി 14നാണ് .
26 പേരാണ് സംഘത്തിൽ ഉള്ളത്. ഘോഷയാത്ര മൂന്നാം നാൾ ശബരിമലയിൽ എത്തും. തിരുവാഭരണങ്ങൾ ചാർത്തി ദീപാരാധന അന്ന് വൈകിട്ട് ആറരയോടുകൂടി നടക്കുന്നതാണ്.
ജനുവരി 18ന് കൊട്ടാരം വക കളഭാഭിഷേകവും, 19ന് ഗുരുതിയും രാജപ്രതി തിധിയുടെ സാന്നിധ്യത്തിൽ നടക്കും. ശബരിമലയിൽ ഭക്തജനങ്ങൾക്ക് 19 ന് രാത്രി വരെയെ ദർശനം ഉണ്ടായിരിക്കുള്ളു. ജനുവരി 20 ന് രാവിലെ 6 മണിയോടുകൂടി നട അടച്ച് തിരുവാഭരണവുമായി രാജപ്രതിനിധി പടി ഇറങ്ങി മടക്കയാത്ര തുടങ്ങും.
https://www.facebook.com/Malayalivartha

























