Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ആളെക്കൂട്ടി കരുത്ത് തെളിയിക്കാന്‍ വെള്ളാപ്പള്ളി... വിവാദങ്ങള്‍ക്ക് തിരികൊളുത്തി അറസ്റ്റിന്റെ മേമ്പൊടിയോടെ നടത്തിയ സമത്വ മുന്നേറ്റയാത്രയുടെ സമാപനം ഇന്ന്; പാര്‍ട്ടി പ്രഖ്യാപനവും നടക്കും

04 DECEMBER 2015 10:48 AM IST
മലയാളി വാര്‍ത്ത.

ആളെക്കൂട്ടി കരുത്ത് തെളിയിക്കാന്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഉച്ചകഴിഞ്ഞു മൂന്നിനു തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്താണു സമത്വമുന്നേറ്റ യാത്രയുടെ സമാപന സമ്മേളനം.
ഭൂരിപക്ഷ സമുദായങ്ങളുടെ നേതൃത്വത്തില്‍ രൂപം കൊടുക്കുന്ന പുതിയ രാഷ്്രടീയപാര്‍ട്ടിയുടെ പ്രഖ്യാപനം അതോടൊപ്പമുണ്ടാകും. ഭാരത് ധര്‍മ ജനസേന പാര്‍ട്ടി എന്നാണു പുതിയ പാര്‍ട്ടിയുടെ പേര്. കൊടിയുടെ നിറവും ചിഹ്‌നവും ഇന്നു പ്രഖ്യാപിക്കും.
സമ്മേളനം യാത്രാ ക്യാപ്റ്റന്‍ കൂടിയായ വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം മുഖ്യ രക്ഷാധികാരി ഡോ. ജി. മാധവന്‍ നായര്‍, ചെയര്‍മാന്‍ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, വൈസ് ചെയര്‍മാന്‍ നീലകണ്ഠന്‍, വര്‍ക്കിങ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി, കെ.പി.എം.എസ്. നേതാവ് ടി.വി. ബാബു, എസ്.എന്‍.ഡി.പി. യോഗം പ്രസിഡന്റ് ഡോ.എം.എന്‍. സോമന്‍, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് തുടങ്ങിയവര്‍ പങ്കെടുക്കും. അഞ്ചു ലക്ഷത്തിലധികം പേര്‍ പങ്കെടുക്കും. അരലക്ഷം പേര്‍ക്ക് ഇരിക്കാവുന്ന സദസാണ് സജ്ജമാക്കിയിരിക്കുന്നത്.
അതേസമയം മൈക്രോഫിനാന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ടു വി.എസ്. അച്യുതാനന്ദന്‍ വിജിലന്‍സ് കോടതിയില്‍ നല്‍കുന്ന ഹര്‍ജിയെ ഭയമില്ലെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ വി.എസ്. തെളിയിക്കട്ടെയെന്നും കാണുന്ന പച്ചയെല്ലാം കടിക്കുന്ന പശുവിനെപ്പോലെയാണ് അദ്ദേഹമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
യാത്രയുടെ സമാപനത്തോടെ പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനമുണ്ടാകും. അതിന്റെ രൂപരേഖ ഇന്നു രാവിലെ ചേരുന്ന യോഗത്തില്‍ തീരുമാനിക്കുമെന്നുംവെള്ളാപ്പള്ളി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (10 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (10 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (10 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (10 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (10 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (11 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (11 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (11 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (12 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (12 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (13 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (13 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (13 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (13 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (13 hours ago)

Malayali Vartha Recommends