700 കോടിയുടെ സോഫ്റ്റ്‌വെയര്‍ അഴിമതി ആരോപണം തള്ളി മുഖ്യമന്ത്രി

പ്രതിപക്ഷം ഉന്നയിച്ച 700 കോടി രൂപയുടെ സോഫ്റ്റ്‌വെയര്‍ അഴിമതി ആരോപണം വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നടപടിക്രമങ്ങളെല്ലാം പൂര്‍ണ്ണമായും സുതാര്യമാണെന്നും വികസന ചര്‍ച്ചകളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള കുതന്ത്രമാണ് ചെന്നിത്തലയുടേതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രമേശ് ചെന്നിത്തല പച്ചക്കള്ളം പ്രചരിപ്പിക്കാന്‍ മറ്റുള്ളവരുമായി മത്സരിക്കുകയാണെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. സര്‍ക്കാരിനെ അനാവശ്യ വിവാദങ്ങളില്‍ കുടുക്കി വികസന നേട്ടങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാകാതിരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.
'കണ്ടാലും കൊണ്ടാലും പഠിക്കില്ല' എന്ന അവസ്ഥയിലാണ് ചെന്നിത്തലയെന്നും, വില കുറഞ്ഞ പ്രശസ്തിക്ക് വേണ്ടിയാണോ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ഹൈക്കോടതി പോലും ചോദിച്ചിട്ടുള്ളതാണെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
https://www.facebook.com/Malayalivartha

























