രണ്ടാം സോളാര്‍ സമരവും പാളി

കക്ഷത്തിലിരുന്ന ബാര്‍ക്കോഴ വിട്ട് ഉത്തരത്തിലിരുന്ന സോളാറു കേറിപിടിച്ച് എല്‍ഡിഎഫ് ആകെ പാളിപ്പോയി. ഒരു കൊടും ക്രിമിനലിന്റെ വാക്കു കേട്ട് നിയമസഭയും സ്തംഭിപ്പിച്ച് തെരുവിലിറങ്ങിയ എല്‍ഡിഎഫിന് മാധ്യമ പിന്തുണയും നഷ്ടമായി.
തനിക്കു നേരെ വന്ന സെക്‌സ് അഴിമതി ബോംബ് നിര്‍വീര്യമാക്കിയെന്നു മാത്രമല്ല, ആ ബോംബു കൊണ്ടു തന്നെ ഗൂഢാലോചന പൊളിച്ച് മുന്‍ മന്ത്രിയുടെ തലയ്ക്കിട്ടു തന്നെ കൊടുത്തു ഉമ്മന്‍ചാണ്ടി . ചാണ്ടിയുടെ മെയ്‌വഴക്കം ഒന്നു വേറെ തന്നെ.
കോണ്‍ഗ്രസ് സഹായിച്ചതു കൊണ്ടു മാത്രം കെ എം മാണിയെ വീഴിക്കാന്‍ കഴിഞ്ഞ എല്‍ഡിഎഫിന് ബാബുവിനെ തളയ്ക്കാനായില്ല. ബാര്‍ക്കോഴ ആരോപണം നേരിട്ട വിജിലന്‍സുമായി രമേശ് ചെന്നിത്തലയുടെയോ, ശിവകുമാറിന്റെയോ നേര്‍ക്ക് ആരോപണം പോലും ഉറപ്പിച്ചുന്നയിക്കാന്‍ ധൈര്യം കിട്ടിയില്ല.
ബാറുകാര്‍ പിരിച്ച 25 കോടിയുടെ കണക്കു ചോദിച്ചാല്‍ നിങ്ങളും കുടുങ്ങുമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ വിരട്ടലില്‍ എല്‍ഡിഎഫ് പതറി. ഒടുവില്‍ ബാറില്‍ നിന്നു സോളാറിലെത്തിയ തന്ത്രവും പാളുകയായിരുന്നു.
തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലുണ്ടായ മേല്‍ക്കൈ ഞൊടിയില്‍ നഷ്ടമാകുന്ന കാഴ്ചയാണ് കേരളം കണ്ടത്. കോണ്‍ഗ്രസിനെതിരെ സമരം വിജയിപ്പിക്കാന്‍ എല്‍ഡിഎഫിനു കഴിയില്ല എന്ന ആരോപണം വീണ്ടും ചര്‍ച്ചയാകുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha