പീഡനക്കേസില്‍ ലണ്ടനില്‍ അറസ്റ്റിലായ മലയാളി കമ്യൂണിസ്റ്റ് നേതാവ് കുറ്റക്കാരന്‍

തീവ്ര ഇടതുപക്ഷ ആശയങ്ങളിലേക്ക് വഴിമാറിയ മലയാളി കമ്യൂണിസ്റ്റ് നേതാവ് അരവിന്ദന്‍ ബാലകൃഷ്ണന്‍ സ്ത്രീ സഖാക്കളെ പീഡിപ്പിച്ചെന്ന കേസില്‍ കുറ്റക്കാരനാണെന്ന് ലണ്ടന്‍ കോടതി കണ്ടെത്തി .കൊമ്രേഡ് ബാല എന്ന് വിളിക്കപ്പെടുന്ന ബാലകൃഷ്ണന്‍ സ്വന്തം മകളെ മുപ്പത് വര്‍ഷമായി പൂട്ടിയിട്ടെന്ന കേസിലുംകുറ്റക്കാരനാണ് . ഇയാള്‍ക്കുള്ള ശിക്ഷ ലണ്ടനിലെ സൗത്താര്‍ക്ക് ക്രൗണ്‍ കോടതി തിങ്കളാഴ്ച വിധിക്കും .
ഫാസിസത്തെ ലോകത്ത് നിന്ന് തുരത്തുക എന്നതാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ച് ലണ്ടനില്‍ പ്രത്യേക കമ്യൂണ്‍ സ്ഥാപിച്ച് പ്രവര്‍ത്തനം നടത്തിവരികയായിരുന്നു ബാലകൃഷ്ണന്‍ . തീവ്ര ഇടതുപക്ഷ ആശയങ്ങളിലേക്ക് തിരിഞ്ഞ് മാവോയിസത്തിന്റെ ചുവട് പിടിച്ചുള്ള പ്രവര്‍ത്തന ശൈലിയായിരുന്നു ഇയാളുടേത്.
ഒരു പ്രവര്‍ത്തകയില്‍ ഇയാള്‍ക്കുണ്ടായ കുഞ്ഞിനെ പൊതുസ്വത്താണെന്ന് പ്രഖ്യാപിച്ച് കുഞ്ഞിനെ മുലയൂട്ടാന്‍ പോലും അനുവദിച്ചില്ലെന്നും അമ്മയാരെന്ന് കുഞ്ഞിനെ അറിയിച്ചില്ലെന്നും ഇയാള്‍ക്കെതിരെയുള്ള പരാതിയില്‍ പറയുന്നുണ്ട് .കോമ്രേഡ് എന്ന പേരില്‍ വളര്‍ത്തിയ പെണ്‍കുട്ടിയെ കഴിഞ്ഞ മുപ്പത് വര്‍ഷമായി പ്രതി ബ്രെയിന്‍വാഷിംഗിന് വിധേയയാക്കിയെന്നും മൊഴികളുണ്ടായിരുന്നു .
കമ്യൂണിലെ സ്ത്രീ പ്രവര്‍ത്തകരോട് വളരെ ക്രൂരമായ ലൈംഗിക അതിക്രമങ്ങളാണ് ഇയാള്‍ കാണിച്ചിട്ടുള്ളത് . കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ഇവരെ ബലാത്സംഗം ചെയ്തത് . കമ്യൂണില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് ഫാസിസം ഉള്ളില്‍ കടന്നത് കൊണ്ടാണെന്നാണ് ഇയാള്‍ അനുയായികളോട് പറഞ്ഞിരുന്നത് . ബാലകൃഷ്ണന്റെയും മാവോ സേ തൂങ്ങിന്റെയും സമ്പൂര്‍ണ അധീനതയില്‍ ജീവിക്കുമെന്ന് പ്രതിജ്ഞയെടുത്തിട്ടാണ് പ്രവര്‍ത്തകര്‍ കമ്യൂണില്‍ ചേരുന്നത് .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha