എസ്എന്‍ഡിപിയുടെ പുതിയ പാര്‍ട്ടി ഭാരത് ധര്‍മ ജന സേന

എസ്എന്‍ഡിപി യോഗം നേതൃത്വം നല്‍കുന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപംകൊണ്ടു. \'ഭാരത് ധര്‍മ ജന സേന\' (ബിഡിജെഎസ്) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നയിച്ച സമത്വ മുന്നേറ്റ യാത്രയുടെ സമാപന ചടങ്ങിലാണ് പുതിയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചത്. പാര്‍ട്ടിയുടെ കൊടിയും ചിഹ്നവും ചടങ്ങില്‍ വെള്ളാപ്പള്ളി പുറത്തിറക്കി. വെള്ളയും ബ്രൗണും കൂടിയ നിറത്തിലുള്ളതാണ് പാര്‍ട്ടിയുടെ കൊടി. \'കൂപ്പുകൈ\' പാര്‍ട്ടിയുടെ ചിഹ്നമായും വെള്ളാപ്പള്ളി പ്രഖ്യാപിച്ചു.
ശംഖുമുഖം കടപ്പുറത്ത് ജനസാഗരത്തെ അണിനിരത്തിയാണ് എസ്എന്‍ഡിപി കേരള രാഷ്ട്രീയ ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ചത്. എസ്എന്‍ഡിപിയുടെ പാര്‍ട്ടി ഒരു മതവിഭാഗത്തിനു വേണ്ടിയല്ല പ്രവര്‍ത്തിക്കുകയെന്നും എല്ലാ വിഭാഗങ്ങളുടെയും വികസനമാണ് ലക്ഷ്യമെന്നും വെള്ളാപ്പള്ളി പറഞ്ഞു. തന്റെ യാത്രയെ വര്‍ഗീയ യാത്രയാക്കി കേരളത്തിലെ മാധ്യമങ്ങള്‍ ചിത്രീകരിച്ചു. ഇത്തരം വിമര്‍ശനം ഉന്നയിക്കുന്നവര്‍ ഈ ജനസാഗരത്തെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha