ജിഎസ്ടി കുടിശികയായി ലഭിക്കേണ്ടിയിരുന്ന 750 കോടി രൂപ കഴിഞ്ഞ ദിവസം കേന്ദ്രത്തില്‍ നിന്ന് ലഭിച്ചതായി ധനമന്ത്രി ...

ജിഎസ്ടി കുടിശികയായി ലഭിക്കേണ്ടിയിരുന്ന 750 കോടി രൂപ കഴിഞ്ഞ ദിവസം കേന്ദ്രത്തില്‍ നിന്ന് ലഭിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.
നഷ്ടപരിഹാരം അഞ്ച് വര്‍ഷം കൂടി നീട്ടണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ ഉറച്ച് നില്‍ക്കുകയാണെന്നും ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞു
സംസ്ഥാനത്തിന്റെ ചെലവുകള്‍ക്ക് ബജറ്റിന് പുറത്ത് നിന്ന് തുക കണ്ടെത്തേണ്ട സാഹചര്യം തുടരുകയാണ്.
ഡിസംബര്‍ മാസത്തെ പെന്‍ഷന്‍ വിതരണം തുടങ്ങിയിട്ടുണ്ട്. ക്ഷേമ പെന്‍ഷന്‍ മുടക്കമില്ലാതെ നല്‍കും. 16 ക്ഷേമനിധി ബോര്‍ഡുകളിലെ പെന്‍ഷനും വിതരണം ചെയ്യാന്‍ നടപടി തുടങ്ങിയതായും ബാലഗോപാല്‍ . ആശ്വാസകിരണം പദ്ധതിക്ക് മുടക്കം വരില്ല. പണം അനുവദിക്കാത്തത് കൊണ്ട് പ്രശ്നമാകില്ല.
കരാറുകാരുടെ കുടിശിക തീര്‍ക്കാന്‍ നടപടി എടുത്ത് വരുന്നു. 10 ലക്ഷത്തിന് മുകളിലുള്ള ബില്ല് മാറാന്‍ അനുമതി വേണമെന്നുള്ള തീരുമാനം കരാറുകാരെ പ്രതിസന്ധിയിലാക്കില്ലെന്നും ധനമന്ത്രി .
https://www.facebook.com/Malayalivartha


























