വരാപ്പുഴ മുട്ടിനകത്ത് പടക്കശാലയിലുണ്ടായ വന്‍ സ്‌ഫോടനം... പടക്കനിര്‍മാണശാല പ്രവര്‍ത്തിച്ചത് അനധികൃതമായെന്ന് ജില്ലാ കലക്ടര്‍ രേണു രാജ്

വരാപ്പുഴ മുട്ടിനകത്ത് പടക്കശാലയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ജില്ലാ കലക്ടര്‍ രേണു രാജ്. പടക്കനിര്‍മാണശാല പ്രവര്‍ത്തിച്ചത് അനധികൃതമായെന്ന് രേണു രാജ് പറഞ്ഞു. തീ നിയന്ത്രണവിധേയമെന്ന് ജില്ലാ കലക്ടര്‍ രേണു രാജ്. പടക്കസാമഗ്രികള്‍ നിര്‍മിക്കാനും സൂക്ഷിക്കാനും ലൈസന്‍സ് ഇല്ലായിരുന്നു. വില്‍പ്പനയ്ക്കുള്ള ലൈസന്‍സ് മാത്രമാണ് ഉണ്ടായിരുന്നത്. ചൂട് കൂടിയതാണ് സ്‌ഫോടനകാരണമെന്ന് സംശയമെന്നും വിശദമായ അന്വേഷണം നടത്തുമെന്നും രേണു രാജ് വ്യക്തമാക്കി.
വരാപ്പുഴ മുട്ടിനകത്ത് പടക്കശാലയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. പരുക്കേറ്റ ഏഴുപേരില്‍ രണ്ടുകുട്ടികളുള്‍പ്പെടെ നാലുപേരുടെ നില ഗുരുതരം. വൈകിട്ട് അഞ്ചുമണിയോടെയുണ്ടായ സ്‌ഫോടനത്തില്‍ പടക്കസാമഗ്രികള്‍ സൂക്ഷിച്ചിരുന്ന കെട്ടിടം പൂര്‍ണമായി തകര്‍ന്നു. സമീപത്തെ വീടുകള്‍ക്കും സാരമായ കേടുപാടുണ്ടായി.
ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ സ്‌ഫോടനത്തിന്റെ പ്രകമ്പനമുണ്ടായി. പടക്ക നിര്‍മാണശാലയില്‍ ഉണ്ടായത് വന്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ കെട്ടിടം പൂര്‍ണമായി തകര്‍ന്നു. സമീപത്തെ വീട് ഭാഗികമായി തകര്‍ന്നു. പതിനഞ്ചോളം വീടുകളുടെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. വന്‍ ശബ്ദത്തോടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് പഞ്ചായത്ത് പ്രസിഡന്റ്.
https://www.facebook.com/Malayalivartha



























