രണ്ടര വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് മരണം വരെ തടവ് ശിക്ഷ

രണ്ടര വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് മരണം വരെ തടവ് ശിക്ഷ. സംഭവത്തില്‍ ആറ് വര്‍ഷത്തിന് ശേഷമാണ് വിചാരണ കോടതി പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്. പരിയാരം സ്വദേശിയായ 47കാരനാണ് തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി മരണം വരെ തടവും പിഴയും വിധിച്ചത്. 2016 ആഗസ്റ്റിലായിരുന്നു സംഭവം.
പരിയാരം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ രണ്ടര വയസുകാരിയെയാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. പ്രതിയുടെ പേര് വിവരങ്ങള്‍ ഒന്നും വെളിപ്പെടുത്തരുതെന്ന് കര്‍ശന നിര്‍ദ്ദേശത്തോടെയാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ഇരയായ കുട്ടിയെ തിരിച്ചറിയാതിരിക്കുന്നതിനായാണ് ഇത്.
https://www.facebook.com/Malayalivartha



























