Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

പിണറായി സർക്കാർ പാളം തെറ്റി ഓടുന്നു..മുഖ്യമന്ത്രിക്ക് ചുറ്റും ഉപഗ്രഹങ്ങൾ..പരിഹസിച്ച് സതീശൻ..ഉപഗ്രഹങ്ങളെ മുട്ടി നടക്കാൻ വയ്യാതായി... പാവപ്പെട്ടവന് ഒരു നീതിയും പാർട്ടിക്കാർക്ക് മറ്റൊരു നീതിയുമെന്ന അവസ്ഥയാണ്..തുടർ ഭരണം കൊണ്ട് സി.പി.എമ്മിന് ജീർണത ബാധിച്ചു...

01 MARCH 2023 10:34 AM IST
മലയാളി വാര്‍ത്ത

പിണറായി സർക്കാർ പാളം തെറ്റി ഓടുകയാണെന്നും, മുഖ്യമന്ത്രിക്ക് ചുറ്റും ഉപഗ്രഹങ്ങളാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിയമസഭയിൽ പറഞ്ഞത് ചെറുതായൊന്നുമല്ല നേതാക്കളെ ചൊടിപ്പിച്ചത്..ധനാഭ്യർത്ഥന ചർച്ചയിൽ ആയിരുന്നു ഈ ഒരു ആരോപണം..തന്നെ ചുറ്റിപ്പറ്റി ഉപഗ്രഹങ്ങൾ ഉണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. എന്നാൽ ഉപഗ്രഹങ്ങളെ മുട്ടി നടക്കാൻ വയ്യാതായി. പാവപ്പെട്ടവന് ഒരു നീതിയും പാർട്ടിക്കാർക്ക് മറ്റൊരു നീതിയുമെന്ന അവസ്ഥയാണ് .ആൾക്കൂട്ടം അട്ടപ്പാടിയിലെ മധുവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയിട്ട് അഞ്ച് വർഷമായി. പ്രോസിക്യൂട്ടർമാർക്ക് ഫീസ് നൽകാതെ കേസ് ദുർബലപ്പെടുത്താൻ സർക്കാർ ശ്രമിച്ചു. സർക്കാർ നിയമിച്ച രണ്ട് പ്രോസിക്യൂട്ടർമാർക്കും അലവൻസുകളോ സൗകര്യങ്ങളോ അനുവദിക്കാത്തതിനാൽ അവർ പിന്മാറി. സാക്ഷികൾ പലരും ഇതിനോടകം കൂറുമാറി. കേരളത്തിന് അപമാനകരമായ കേസിലെ പ്രതികളെ ശിക്ഷിക്കാനായില്ലെങ്കിൽ പിന്നെ എന്ത് നീതിബോധമാണ് സർക്കാരിനുള്ളത്.

 

കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്ക് സർക്കാർ സഹായം ലഭിക്കുന്നതിന്റെ ഫലമാണ് വയനാട്ടിലെ ആദിവാസി വിശ്വനാഥന്റെ ആത്മഹത്യ .ആകാശ് തില്ലങ്കേരിയെന്ന ക്രിമിനൽ ഇപ്പോൾ സർക്കാരിനെ വിറപ്പിക്കുകയാണ്. ആകാശ് അടക്കമുള്ളവരെ രക്ഷിക്കാനാണ് സി.ബി.ഐ അന്വേഷണം ഒഴിവാക്കാൻ 2.11 കോടി ചെലവഴിച്ചത്. തുടർ ഭരണം കൊണ്ട് സി.പി.എമ്മിന് ജീർണത ബാധിച്ചു.ബംഗാളിലെ അതേ ദുരന്തമാണ് കേരളത്തിലെ സി.പി.എമ്മും നേരിടാൻ പോകുന്നത്. ഒരു എം.എൽ.എയെക്കൊണ്ട് പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫിന്റെ ശമ്പളത്തെക്കുറിച്ച് ചോദ്യം ചോദിപ്പിച്ചു. ഇ.കെ നായനാരും വി.എസ് അച്യുതാനന്ദനും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ വാങ്ങിയതിനേക്കാൾ കൂടുതലൊന്നും താൻ വാങ്ങിയിട്ടില്ല. ചില കാര്യങ്ങൾ വേണ്ടെന്ന് എഴുതിക്കൊടുത്തിട്ടുമുണ്ട്. ആറ് വർഷം പഴക്കമുള്ള കാർ മാറ്റിയാണ് പുതിയ കാർ നൽകിയത്.

പത്ത് കാറുകൾ വാങ്ങിയപ്പോഴാണ് അതിൽ ഒരു കാർ തനിക്ക് ലഭിച്ചതെന്നും സതീശൻ പറഞ്ഞു.കൂടാതെ ഇന്നലെ ലൈഫ് മിഷന്‍ തട്ടിപ്പ് കേസില്‍ നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയ ആവശ്യം ഉന്നയിച്ചതിനെ ചൊല്ലി സഭയില്‍ ബഹളം. സ്വപ്‌ന സുരേഷും എം. ശിവശങ്കറും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകളുമായി മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മാത്യു കുഴല്‍നാടന്‍ രംഗത്തിറങ്ങിയതോടെ സഭയില്‍ നേര്‍ക്കുനേര്‍ പോര്‍വിളിയായി. മുഖ്യമന്ത്രി പലതവണ ക്ഷുഭിതനായി മാത്യുവുമായി വാക്‌പോര് നടത്തി.ശിവശങ്കറുമായുള്ള ചാറ്റുകള്‍ സഭയില്‍ ഉദ്ധരിച്ച മാത്യു, യുഎഇ കോണ്‍സുലേറ്റിന് യൂണിടാകുമായി കരാര്‍ ഒപ്പിടാന്‍ സിഎം അനുമതി നല്‍കുന്നതിന്റെ ഭാഗമായ ക്ലിഫ്ഹൗസില്‍ കൂടിക്കാഴ്ച നടത്തിയെന്ന് ആരോപിച്ചു. സ്വപ്‌നയും ശിവശങ്കറും കോണ്‍സുല്‍ ജനറലും ക്ലിഫ്ഹൗസില്‍ യോഗം ചേര്‍ന്നെന്ന് മാത്യു ആരോപിച്ചു.

 

സ്വപ്‌നയ്ക്ക് ജോലി നല്‍കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും മാത്യു കുഴല്‍നാടന്‍ ഉന്നയിച്ചതോടെ സഭയില്‍ ബഹളമായി. ഇതോടെ മുഖ്യമന്ത്രിയും ക്ഷുഭിതനായി എഴുന്നേറ്റു. ഇതൊക്കെ നേരത്തെ ചര്‍ച്ച ചെയ്ത വിഷയമാണെന്നും പച്ചക്കള്ളമെന്നും മുഖ്യമന്ത്രി പറഞ്ഞു.തുടര്‍ന്ന് സംസാരിച്ച നിയമമന്ത്രി പി രാജീവ് വാട്‌സ്ആപ്പ് ചാറ്റുകള്‍ക്ക് ആധികാരികത ഇല്ലെന്നും സാക്ഷ്യപ്പെടുത്തിയ അല്ലെന്നും പറഞ്ഞു. എന്നാല്‍, താന്‍ ചൂണ്ടിക്കാട്ടിയത് റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ആണെന്നും അത് സഭയുടെ മേശപ്പുറത്ത് വെക്കാമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ഇതോടെ ഭരണപക്ഷം മന്ത്രിമാര്‍ അടക്കമുള്ളവര്‍ ബഹളം വെച്ചു. തുടര്‍ന്ന് ബഹളത്തെ തുടര്‍ന്ന് സഭ തത്കാലം നിര്‍ത്തിവച്ചു. തുടര്‍ന്ന് സഭ വീണ്ടും തുടങ്ങിയപ്പോഴും മാത്യുവും മുഖ്യമന്ത്രിയുമായി വാക്‌പോര് തുടര്‍ന്നു.മാത്യു കുഴൽ നാടനോട് എന്തെന്നില്ലാത്ത വൈരാഗ്യമാണ് മുഖ്യമന്ത്രിക്ക് ഉണ്ടായിരിക്കുന്നത്. വീട്ടിൽ ഇരിക്കുന്നവരെ നിയമസഭയിലേക്ക് വലിച്ചിഴച്ചു എന്നാണ് മുഖ്യമന്ത്രിയുടെ ആക്ഷേപം. മാത്യു കുഴൽനാടൻ്റെ ജാതകം തന്നെ പിണറായി എടുപ്പിച്ചു. സംസ്ഥാന പോലീസിലെ ഉന്നതരായ മിടുക്കൻമാരെ ഉപയോഗിച്ച് കുഴൽനാടനനെതിരായ രഹസ്യങ്ങൾ കണ്ടെത്താനാണ് പിണറായിയുടെ നീക്കം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (32 minutes ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (40 minutes ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (46 minutes ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (52 minutes ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (1 hour ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (1 hour ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (1 hour ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (1 hour ago)

എന്തൊക്കെ സംഭവിച്ചാലും പറവൂരില്‍ മാറ്റമുണ്ടാകില്ലെന്ന് സലിം കുമാര്‍  (1 hour ago)

തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍  (1 hour ago)

തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ 63കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

പോളിംഗ് സമയം പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി  (2 hours ago)

സംസ്ഥാനത്ത് പോളിംഗ് വൈകിട്ട് അഞ്ചുവരെ 75.10 ശതമാനം  (2 hours ago)

ജ്വല്ലറി കവര്‍ച്ചാ ശ്രമത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ ഒരാള്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയര്‍ ബിരുദധാരി  (2 hours ago)

സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി  (3 hours ago)

Malayali Vartha Recommends