Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

ടൂറിസം മന്ത്രി മുഹമ്മദ് റിയാസും അനൂപ് ജേക്കബും കൂത്താട്ടുകുളം മഹാദേവക്ഷേത്രത്തിൽ ഷർട്ട് ധരിച്ചു കയറി എന്ന് ആരോപണം.... ആയിരം വര്ഷം പഴക്കമുള്ള മഹാക്ഷേത്രത്തിലെ ആചാരങ്ങളെ അവഹേളിച്ച മന്ത്രിക്കും എംഎൽഎയ്‌ക്കുമെതിരെ പ്രതിഷേധം പുകയുന്നു....

01 MARCH 2023 11:38 AM IST
മലയാളി വാര്‍ത്ത

 

ടൂറിസം മന്ത്രി മുഹമ്മദ് റിയാസും അനൂപ് ജേക്കബും കൂത്താട്ടുകുളം മഹാദേവക്ഷേത്രത്തിൽ ഷർട്ട് ധരിച്ചു കയറി എന്ന് ആരോപണം. ആയിരം വര്ഷം പഴക്കമുള്ള മഹാക്ഷേത്രത്തിലെ ആചാരങ്ങളെ അവഹേളിച്ച മന്ത്രിക്കും എംഎൽഎയ്‌ക്കുമെതിരെ പ്രതിഷേധം പുകയുന്നു. ഭഗവാൻ ശ്രീ പരമേശ്വരന്റെ മധ്യ കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണിത്. വൈക്കത്തിനും ഏറ്റുമാനൂരിനുമൊപ്പം പ്രാധാന്യം ഈ മഹാക്ഷേത്രത്തിനു കല്പിക്കപ്പെട്ടിരുന്നു. പാർവ്വതി- ഗണപതി- സുബ്രഹ്മണ്യ സമേതനായുള്ള പരമശിവന്റെ അപൂർവ്വം സ്വയംഭൂ പ്രതിഷ്ഠയാണ് ഇവിടെ.

 

 

 

 

ആയിരത്തിലധികം വർഷം പഴക്കമുള്ള ക്ഷേത്ര നിർമ്മാണം തിരുവിതാംകൂർ രാജകുടുംബവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ക്ഷേത്രത്തിന്റെ പേരിൽ നിന്നാണ് കൂത്താട്ടുകുളത്തിന്റെ സ്ഥലനാമമുണ്ടായതെന്നാണ് ഐതിഹ്യം. നിരവധി കൊത്തുപണികളും ചുവർ ചിത്രങ്ങളും നിറഞ്ഞതാണ് ഈ ക്ഷേത്രം. ക്ഷേത്രത്തിന്റെ ബലിക്കൽ പുരയുടെ മുകളിൽ രാമായണം പൂർണ്ണമായും ശില്പ രൂപത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്. ശിൽപ്പ ഭംഗിയുമുള്ള ക്ഷേത്രം പക്ഷെ കാലപ്പഴക്കം മൂലവും ക്ഷേത്ര നടത്തിപ്പുകാരുടെ താത്പര്യക്കുറവും മൂലം ജീർണ്ണാവസ്ഥയിലായിരുന്നു. പിന്നീട് ഇതിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏറ്റെടുത്തു.

 

 

 

 

ദേവസ്വം ബോർഡ് ക്ഷേത്രത്തിന്റെ പുനരുദ്ധാരണം പ്രഖ്യാപിക്കാനാണ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഇവിടെ എത്തിയതെന്ന് പറയപ്പെടുന്നു. ക്ഷേത്രപുനരുദ്ധാരണത്തിനായി അഞ്ചു കോടി രൂപ അനുവദിച്ചെന്നും നടപ്പിലാക്കാൻ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സെസൈറ്റിയെ ഏൽപ്പിച്ചെന്നും പറയുന്നു. ക്ഷേത്രങ്ങളെ ടൂറിസ്റ്റു കേന്ദ്രങ്ങളാക്കി പരിവർത്തിപ്പിക്കാനുള്ള ശ്രമമാണ് ഇതെന്നും ആരോപണമുണ്ട്. പുരുഷന്മാർ ഷർട്ട് അഴിച്ച് മാത്രം ക്ഷേത്ര ദർശനം നടത്തുക എന്നതാണ് ഇവിടുത്തെ ആചാരം. തന്റെ പരിവാരങ്ങളുമായി എത്തിയ മുഹമ്മദ് റിയാസിനൊപ്പം സ്ഥലത്തെ എംഎൽഎ അനൂപ് ജേക്കബും കൂടി ചേരുകയായിരുന്നു. ഷർട്ട് ധരിച്ചു കയറിക്കൂടാത്ത ബലിക്കൽപ്പുരയിലും മറ്റും നിൽക്കുന്ന ഫോട്ടോകൾ മുഹമ്മദ് റിയാസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

 

 

 

മന്ത്രി മുഹമ്മദ് റിയാസിനൊപ്പം എംഎൽഎ അനൂപ് ജേക്കബ്, നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ, സിപിഎം ഏരിയ കമ്മിറ്റീ സെക്രട്ടറി പിബി രതീഷ്, നഗര സഭ കൗൺസിൽ മെമ്പേഴ്‌സ്, എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ക്ഷേത്രാചാര ലംഘനം നടത്തിയ മുഹമ്മദ് റിയാസിനും അനൂപ് ജേക്കബിനും എതിരെ കടുത്ത പ്രതിഷേധം പുകയുകയാണ്. ക്ഷേത്രത്തിന്റെ ജീർണ്ണാവസ്ഥ മുതലെടുത്ത് ആചാര ലംഘനം നടത്തുന്നത് വെച്ച് പൊറുപ്പിക്കാനാവില്ല എന്ന നിലപാടിലാണ് ഭക്തർ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (32 minutes ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (40 minutes ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (46 minutes ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (52 minutes ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (1 hour ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (1 hour ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (1 hour ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (1 hour ago)

എന്തൊക്കെ സംഭവിച്ചാലും പറവൂരില്‍ മാറ്റമുണ്ടാകില്ലെന്ന് സലിം കുമാര്‍  (1 hour ago)

തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍  (1 hour ago)

തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ 63കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

പോളിംഗ് സമയം പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി  (2 hours ago)

സംസ്ഥാനത്ത് പോളിംഗ് വൈകിട്ട് അഞ്ചുവരെ 75.10 ശതമാനം  (2 hours ago)

ജ്വല്ലറി കവര്‍ച്ചാ ശ്രമത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ ഒരാള്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയര്‍ ബിരുദധാരി  (2 hours ago)

സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി  (3 hours ago)

Malayali Vartha Recommends