Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

ക്ലിഫ് ഹൗസ് മരണവീടുപോലെയായി..മാത്യു കുഴൽനാടന് പണി കൊടുത്ത ശേഷം മാത്രമേ തനിക്ക് ഉറക്കമുള്ളുവെന്ന് മുഖ്യമന്ത്രി...അദ്ദേഹം അക്ഷരാർത്ഥത്തിൽ കലിതുള്ളുകയാണ്...മുഖ്യമന്ത്രിക്ക് നേരെ ചൊവ്വേ ഉറക്കം പോലുമില്ല. താൻ ജീവനു തുല്യം സ്നേഹിക്കുന്ന കുടുംബത്തെ മാത്യു കുഴനാടൻ ആവർത്തിച്ച് രംഗത്തിറങ്ങിയതാണ് പിണറായിയെ ഹാലിളക്കിയത്..

01 MARCH 2023 11:33 AM IST
മലയാളി വാര്‍ത്ത

ക്ലിഫ് ഹൗസ് മരണവീടുപോലെയായി..മാത്യു കുഴൽനാടന് പണി കൊടുത്ത ശേഷം മാത്രമേ തനിക്ക് ഉറക്കമുള്ളുവെന്ന് മുഖ്യമന്ത്രി...അദ്ദേഹം അക്ഷരാർത്ഥത്തിൽ കലിതുള്ളുകയാണ്...മുഖ്യമന്ത്രിക്ക് നേരെ ചൊവ്വേ ഉറക്കം പോലുമില്ല. താൻ ജീവനു തുല്യം സ്നേഹിക്കുന്ന കുടുംബത്തെ മാത്യു കുഴനാടൻ ആവർത്തിച്ച് രംഗത്തിറങ്ങിയതാണ് പിണറായിയെ ഹാലിളക്കിയത്..ക്ലിഫ് ഹൗസ് മരണവീടുപോലെയായതായി മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വിശ്വസ്തർ. മാത്യു കുഴൽനാടന് പണി കൊടുത്ത ശേഷം മാത്രമേ തനിക്ക് ഉറക്കമുള്ളുവെന്ന് മുഖ്യമന്ത്രി. അദ്ദേഹം അക്ഷരാർത്ഥത്തിൽ കലിതുള്ളുകയാണ്. മുഖ്യമന്ത്രിക്ക് നേരെ ചൊവ്വേ ഉറക്കം പോലുമില്ല. താൻ ജീവനു തുല്യം സ്നേഹിക്കുന്ന കുടുംബത്തെ മാത്യു കുഴനാടൻ ആവർത്തിച്ച് രംഗത്തിറങ്ങിയതാണ് പിണറായിയെ ഹാലിളക്കിയത്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ പോലീസുദ്യോഗസ്ഥർ കുഴൽനാടന് നേരെ കുഴലുമായി ഇറങ്ങിക്കഴിഞ്ഞു. സ്പീക്കർ എ.എൻ.ഷംസീർ കുഴൽനാടനെ കയറൂരി വിട്ടതായി മുഖ്യമന്ത്രിക്ക് പരിഭവമുണ്ട്


മുഖ്യമന്ത്രിക്ക് എന്താണ് സംഭവിക്കുന്നത് ? ക്ലിഫ് ഹൗസിലും ഓഫീസിലും നിയമസഭയിലും അദ്ദേഹത്തിന് സ്വസ്ഥതയില്ല.തിങ്കളാഴ്ച നിയമസഭാ സമ്മേളനം തുടങ്ങിയതു മുതലാണ് മുഖ്യമന്ത്രിക്ക് സ്വസ്ഥത നഷ്ടപ്പെട്ടത്. ശിവശങ്കർ ജയിലിലായപ്പോൾ തന്നെ പിണറായി ഇക്കാര്യം പ്രതീക്ഷിച്ചതാണ്. എന്നാൽ രവീന്ദ്രന് നോട്ടീസ് വന്നതോടെ തൻ്റെ കൈയിൽ നിന്നും വാൾ ഊർന്നു പോയതായി പിണറായി കരുതുന്നു.ലൈഫ് മിഷന്‍ കോഴക്കേസില്‍ നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് അനമുതി തേടിയ മാത്യു കുഴല്‍നാടനോട് കയര്‍ത്ത മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്ത് എത്തി.. മുഖ്യമന്ത്രിയുടെ സമീപനം പതിവില്ലാത്തതാണ്. ഭരണകക്ഷി തന്നെ സഭ സ്തംഭിപ്പിക്കുന്ന സ്ഥിതിയായിരുന്നു. എന്തിനാണ് ഇങ്ങനെ പൊള്ളുന്നത്. ഇഷ്ടമില്ലാത്തത് സഭരേഖയിൽ നിന്നും നീക്കം ചെയ്യാൻ ശ്രമിക്കുന്നു. വിജിലൻസിന് അതോറിറ്റി ഇല്ലാത്ത കേസാണിത്. അന്വേഷണം തടസപ്പെടുത്താനുള്ള ധാരണയുടെ ഭാഗമായാണ് വിജിലന്‍സ് അന്വേഷണം കൊണ്ടുവന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് കോഴ ഇടപാട് മുഴുവൻ നടന്നത്. മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കുന്നതിലേക്കാണ് ഇനി പോകേണ്ടതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു


മുഖ്യമന്ത്രി ഒളിച്ചോടാൻ ആണ് ശ്രമിച്ചതെന്ന് അടിയന്തരപ്രനമേയത്തിന് അവതരണാനുമതി തേടിയ മാത്യു കുഴല്‍നാടന്‍ പറഞ്ഞു. എന്ത് വിഷയം ഉന്നയിച്ചാലും തടസപ്പെടുത്തുന്നു. മുഖ്യമന്ത്രിക്ക് മടിയിൽ കനം ഉണ്ട്. പറഞ്ഞത് പച്ചക്കള്ളം എന്ന് എന്നോടല്ല പറയേണ്ടത്. കോടതിയിൽ ആണ് പറയേണ്ടത്. പറഞ്ഞത് പിൻവലിച്ചു എന്ന് പറഞ്ഞിട്ടില്ല. ബാക്കി പറയാൻ വേണ്ടി മാറ്റി വെക്കുകയാണ് ചെയ്തത്. ബോധ്യം ഇല്ലാത്ത ഒരു കാര്യവും പ്രതിപക്ഷം ഉന്നയിക്കില്ലെന്നും അദ്ദേഹം പറഞ്ഞുലൈഫ് മിഷൻ കോഴയിടപാടിൽ സഭയിൽ രൂക്ഷമായ ഭരണ-പ്രതിപക്ഷ പോര് ഉണ്ടായത് തികച്ചും അപ്രതീക്ഷിതമാണ് . അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ മാത്യു കുഴൽനാടൻ എംഎൽഎ, പിണറായിയും ശിവശങ്കറും കോൺസൽ ജനറലും സ്വപ്നയും ക്ലിഫ് ഹൗസിൽ യോഗം ചേർന്നുവെന്ന് സ്വപ്ന പറഞ്ഞതായി സഭയിൽ ആരോപിച്ചു.

 

പിന്നാലെ ക്ഷോഭിച്ച് എഴുന്നേറ്റ മുഖ്യമന്ത്രി കുഴൽനാടന്റെ ആരോപണം പച്ചക്കള്ളമാണെന്നും താൻ ആരെയും കണ്ടിട്ടില്ലെന്നും തിരിച്ചടിച്ചു. ഇതോടെ സഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ വൻ ബഹളവും വാക് വാദവുമുണ്ടായി. ഇരുപക്ഷവും സഭയിലെ സീറ്റിൽ നിന്നും എഴുന്നേറ്റ് ബഹളം വെച്ചതോടെ സഭ അൽപ്പ സമയത്തേക്ക് പിരിഞ്ഞു. എന്നാൽ സ്വപ്നയും സംഘവും ക്ലിഫ് ഹൗസിൽ എത്തിയതിൻ്റെ വിഷ്വലുകൾ കേന്ദ്ര അന്വേഷണ ഏജൻസികളുടെ കൈയിലുണ്ട്.കള്ളമാണെങ്കിൽ കോടതിയെ സമീപിക്കണമെന്നും ഇതൊന്നും താൻ എഴുതിയ തിരക്കഥയല്ലെന്നും ഇഡി കോടതിക്ക് കൊടുത്ത റിപ്പോർട്ടിനെയാണ് താൻ ഉദ്ധരിച്ചതാണെന്നും കുഴൽനാടൻ വിശദീകരിച്ചു. തെറ്റാണെങ്കിൽ എന്ത് കൊണ്ട് കോടതിയെ സമീപിക്കുന്നില്ലെന്ന ചോദ്യവും കുഴൽനാടൻ ഉന്നയിച്ചു.

 

ഇതിന് മറുപടി നൽകിയ പിണറായി, മാത്യു ഏജൻസിയുടെ വക്കീൽ ആകുകയാണെന്ന് കുറ്റപ്പെടുത്തി. ഉപദേശം ആവശ്യമുണ്ടെങ്കിൽ സമീപിക്കാo. പക്ഷേ ഇപ്പോൾ അതിന്റെ ആവശ്യമില്ല. സ്വന്തം നിലയ്ക്ക് കാര്യം തീരുമാനിക്കാൻ തനിക്ക് കഴിയും. ഇദ്ദേഹത്തെ പോലുള്ള ആളുകളുടെ ഉപദേശം കേൾക്കേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി കുഴൽനാടന് മറുപടി നൽകി. പിന്നാലെ ബഹളം നിയന്ത്രിക്കാനാകാതെ വന്നതോടെ സ്പീക്കർ സഭ അൽപസമയത്തേക്ക് നിർത്തിവെച്ചു.തുടർന്ന് നിയമസഭയിൽ 'ചെറ്റ' പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി.. ഭരണത്തിന്‍റെ കൂടെ സമൂഹത്തിന്‍റെ പ്രത്യേകതകളും ചില ചെറ്റത്തരങ്ങളും നമ്മളേയും സ്വാധീനിക്കാൻ സാധ്യതയുണ്ട്. ഇത് തടയാൻ സര്‍ക്കാര്‍ ജാഗരൂകരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിൽ നിന്ന് കാര്യങ്ങൾ നേടിയെടുക്കാൻ പവര്‍ ബ്രോക്കര്‍മാരുണ്ടെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ പരാമര്‍ശത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. പവർ ബ്രോക്കർ പരാമർശം പ്രതിപക്ഷ നേതാവ് പഴയ ഓർമ്മയിൽ നിന്ന് പറഞ്ഞതാകാമെന്നും പിണറായി വിജയന്‍ തിരിച്ചടിച്ചു. ധനാഭ്യർഥന ചർച്ചക്ക്​ മറുപടി നൽകവെയാണ്​ പ്രതിപക്ഷ നേതാവിന്‍റെ ആക്ഷേപത്തിന്​ മുഖ്യമന്ത്രി മറുപടി നൽകിയത്​.

 

പൊലീസിൽ എല്ലാ കാലവും ക്രിമിനലുകളുണ്ട്. അവർ പുറത്തേക്ക് പോകുകയാണ്. ഭരണത്തിന്റെ കൂടെ സമൂഹത്തിൽ നടക്കുന്ന ചില ചെറ്റത്തരങ്ങൾ നമ്മളേയും ബാധിക്കാൻ സാധ്യതയുണ്ടെന്നും അത് തടയാൻ ജാഗരൂകരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.മാത്യു കുഴൽ നാടനോട് എന്തെന്നില്ലാത്ത വൈരാഗ്യമാണ് മുഖ്യമന്ത്രിക്ക് ഉണ്ടായിരിക്കുന്നത്. വീട്ടിൽ ഇരിക്കുന്നവരെ നിയമസഭയിലേക്ക് വലിച്ചിഴച്ചു എന്നാണ് മുഖ്യമന്ത്രിയുടെ ആക്ഷേപം. മാത്യു കുഴൽനാടൻ്റെ ജാതകം തന്നെ പിണറായി എടുപ്പിച്ചു. സംസ്ഥാന പോലീസിലെ ഉന്നതരായ മിടുക്കൻമാരെ ഉപയോഗിച്ച് കുഴൽനാടനനെതിരായ രഹസ്യങ്ങൾ കണ്ടെത്താനാണ് പിണറായിയുടെ നീക്കം. എന്നാൽ കുഴൽ നാടൻ ഇതെല്ലാം മുൻകൂട്ടി കണ്ടിട്ടുണ്ട്. സംസാരിക്കുമ്പോൾ കാണിക്കുന്ന സത്യസന്ധത കുഴൽനാടൻ ജീവിതത്തിലും കാണിക്കാറുണ്ട്.കുഴൽ നാടൻ രംഗത്തിറങ്ങിയപ്പോൾ പതിവിന് വിപരീതമായി മന്ത്രിമാർ പിണറായിയെ സഹായിക്കാനെത്തി.ഇത് സി പി എം സംസ്ഥാന സമിതിയുടെ നിർദ്ദേശാനുസരണമാണ്. മുമ്പ് മുഖ്യമന്ത്രി അപകടത്തിൽ പെടുമ്പോൾ ട്രഷറി ബഞ്ചിൽ നിന്നും അദ്ദേഹത്തെ സഹായിക്കാൻ ആരും എത്താറില്ല .ഇതിൽ നിന്ന് വിപരീതമായിരുന്നു ചൊവ്വാഴ്ച സഭയിലെ കാര്യങ്ങൾ.

 

മുഖ്യമന്ത്രിയെ എക്കാലവും പ്രതിസന്ധിയിലാക്കിയത് കുഴൽ നാടനാണ്. മുമ്പ് അദ്ദേഹം പിണറായിക്കെതിരെ അവകാശ ലംഘന നോട്ടീസ് നൽകിയിരുന്നു. അത് സ്പീക്കർ തള്ളി.മുഖ്യമന്ത്രിക്കെതിരായ അവകാശലംഘന നോട്ടീസ് തള്ളിയ സ്പീക്കറുടെ റൂളിംഗിനെ മാനിക്കുന്നുവെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ വ്യക്തമാക്കി. നോട്ടീസിന്റെ മറുപടിയിലൂടെ തന്‍റെ മകളുടെ കമ്പനിയുടെ മെന്‍ററായിരുന്നു ജയ്ക് ബാലകുമാർ എന്ന കാര്യം മുഖ്യമന്ത്രി അംഗീകരിച്ചിരിക്കുന്നു. വീണ വിജയനെ വ്യക്തിയെന്ന നിലയിൽ അല്ല എക്സ്ട്രാ ലോജിക്കിന്റെ ഡയറക്ടർ എന്ന നിലയിലാണ് അന്ന് പരാമർശം നടത്തിയത്. അന്ന് പറഞ്ഞ കാര്യം മുഖ്യമന്ത്രി അംഗീകരിച്ചിരിക്കുന്നു .പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. സ്പീക്കറുടെ റൂളിംഗ് അംഗീകരിക്കുന്നു. ഇനി പരാതിയുമായി മുന്നോട്ടു പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഈ വിഷയത്തിൽ പ്രതിപക്ഷത്തിന്‍റെ മുഴുവൻ വാദവും മുഖ്യമന്ത്രി അംഗീകരിക്കുകയാണ് ഉണ്ടായത്. മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. കമ്പനിയുടെ മെന്‍റര്‍ എന്ന വിവരം മുഖ്യമന്ത്രി അംഗീകരിച്ച സ്ഥിതിക്ക് എന്തുകൊണ്ട് ജെയ്ക്കിന്‍റെ പേര് വെബ്സൈറ്റിൽനിന്ന് നീക്കം ചെയ്തു എന്ന് വിശദീകരിക്കണം. ഈ വിവാദത്തിന് പിന്നാലെ പോകാൻ ഇനി ആഗ്രഹിക്കുന്നില്ല. പൊതുസമൂഹത്തിന് മുന്നിൽ തെളിയിക്കണമെന്ന് ആഗ്രഹിച്ചത് തെളിയിക്കാൻ കഴിഞ്ഞു. ആരെയും വ്യക്തിപരമായി ആക്ഷേപിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ല. എന്തുകൊണ്ട് വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്തു എന്നത് വിശദീകരിക്കണമെങ്കിൽ അവർക്ക് ആകാമെന്നും കുഴൽ നാടൻ പറഞ്ഞു.


ജയിക് ബാലകുമാർ മകളുടെ മെന്‍റര്‍ അല്ല മകളുടെ കമ്പനിയുടെ മെന്‍റര്‍ ആണെന്ന മുഖ്യമന്ത്രിയുടെ വിശദീകരണമാണ് സ്പീക്കർ പരിഗണിച്ചത്. വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിന്റെ വെബ് സൈറ്റിൽ ആദ്യം ജയികിനെ മെന്റർ എന്ന് വിശേഷിപ്പിച്ചു പിന്നെ സ്വർണ്ണക്കടത് വിവാദം വന്നപ്പോൾ സൈറ്റ് കാണാതെ ആയി.തിരിച്ചു വന്നപ്പോൾ മെന്‍റര്‍ എന്ന ഭാഗം കാണാനില്ല എന്നതാണ് മാത്യുവിന്‍റെ ആരോപണം. കമ്പനിയുടെ ബാക് ഫയൽ അന്ന് പുറത്തു വിട്ടു വെല്ലു വിളിച്ചെങ്കിലും മുഖ്യമന്ത്രി മറുപടി പറഞ്ഞിരുന്നില്ല.മാത്യുവിന്റ അവകാശലംഘന നോട്ടിസിൽ അന്നത്തെ സ്പീക്കർ മുഖ്യമന്ത്രിയോട് വിശദീകരണം തേടിയിരുന്നു. മുഖ്യമന്ത്രി നൽകിയ മറുപടി പരിഗണിച്ചു നോട്ടീസ് തള്ളുമ്പോഴും സംശയങ്ങൾ ബാക്കിയായിരുന്നു. .മകളുടെ കമ്പനിയുടെ മെന്റർ ആണ് ജയിക് എന്ന് ആദ്യം സൈറ്റിൽ കാണിച്ചത് പിന്നീട് എന്തിനു മാറ്റി.പിഡ്ബള്യൂസി വഴിയാണ് സ്വപ്ന സുരേഷിന് ഐടി വകുപ്പിന് കീഴിൽ നിയമനം കിട്ടിയത് എന്നിരിക്കെ സ്വർണ്ണക്കടത്ത് വിവാദം കൊണ്ടാണോ സൈറ്റിലെ മാറ്റം? ഇതെല്ലാം കേരളം ഇന്നും ചർച്ച ചെയ്യുന്നു. ഏതായാലും ക്ലിഫ് ഹൗസ് പൊട്ടിത്തെറിയുടെ വക്കിലാണ്.


ക്ലിഫ് ഹൗസ് കേന്ദ്രീകരിച്ചാണ് എല്ലാ ഇടപാടുകളും നടക്കുന്നതെന്ന് കേരളം ഇന്ന് വിശ്വസിക്കുന്നു.രവീന്ദ്രനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടും അദ്ദേഹത്തെ സർവീസിൽ നിന്നും പറഞ്ഞയക്കാത്തത് വലിയ ഒച്ചപ്പാടാണ് ഉണ്ടാക്കിയിരിക്കുന്നത്.സാധാരണ പ്രവർത്തകർ പാർട്ടിയിൽ നിന്നും അകലുന്നതാ യി എം വി ഗോവിന്ദൻ പോലും കരുതുന്നു. ശിവശങ്കറെ മുഖ്യമന്ത്രി തള്ളി പറയാത്തതും വലിയ പ്രതിഷേധമാണ് പാർട്ടിക്കാരിൽ ഉണ്ടാക്കിയിരിക്കുന്നത്. എല്ലാം മുഖ്യമന്ത്രിയുടെ ഒത്തു കളിയാണെന്ന് പാർട്ടിക്കാർ കരുതുന്നു.സ്പീക്കർ ഷംസീർ യഥാസമയം ഇടപെട്ടിരുന്നെങ്കിൽ മാത്യു കുഴൽനാടൻ മുഖ്യമന്ത്രിയെ പരിഹസിക്കുകയില്ലായിരുന്നുവെന്ന് മുഖ്യമന്ത്രിയും ചില പാർട്ടി നേതാക്കളും കരുതുന്നു.കഴിഞ്ഞ ദിവസവും നിയമസഭയിൽ ഭരണപക്ഷത്തിനെതിരെ സ്പീക്കർ എ.എൻ.ഷംസീർപൊട്ടിത്തെറിച്ചിരുന്നു.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സംസാരിക്കുന്നതിനിടെ ഭരണപക്ഷാംഗങ്ങൾ ബഹളം വച്ചതാണ് സ്പീക്കറെ ചൊടിപ്പിച്ചത്. ഭരണപക്ഷം മിണ്ടാതിരിക്കണമെന്നും മര്യാദ കാണിക്കണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സംസാരിച്ചപ്പോള്‍ പ്രതിപക്ഷം മിണ്ടാതിരുന്നത് ചൂണ്ടിക്കാട്ടി സ്പീക്കർ, ഭരണകക്ഷി അംഗങ്ങള്‍ ഇരിപ്പിടങ്ങളിലേയ്ക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. ബഹളത്തിനിടെ സ്പീക്കര്‍ സഭ നിര്‍ത്തിവയ്ക്കുകയും ചെയ്തു.‘‘ദയവു ചെയ്ത് മിണ്ടാതിരിക്കുക. ബഹുമാനപ്പെട്ട മുഖ്യമന്ത്രി സംസാരിക്കുമ്പോൾ അവർ അനങ്ങിയിട്ടില്ല. ഭരണപക്ഷം നിശബ്ദമായിരിക്കണം, പ്ലീസ്’ – സ്പീക്കർ ആവശ്യപ്പെട്ടു.ഭരണപക്ഷത്തിന് ഭയമായതിനാലാണ് സംസാരിക്കാൻ അനുവദിക്കാത്തതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പ്രതികരണം. ‘ഇത് എന്താണ് സർ? സംസാരിക്കാൻ അനുവദിക്കുന്നില്ല. നിങ്ങൾക്ക് ഭയമാണ്. കേരളത്തിലെ പ്രതിപക്ഷത്തെ നിങ്ങൾക്ക് ഭയമാണ്. ഞങ്ങൾ ഇനിയും പറയും. ഞങ്ങൾ ഇനിയും നിങ്ങളെ ചോദ്യം ചെയ്യും’ – ഭരണകക്ഷി അംഗങ്ങളുടെ ബഹളത്തിനിടെ സതീശൻ പറഞ്ഞു.

 

മുഹമ്മദ് റിയാസിനെതിരായ വിരോധമാണ് ഷംസീർ മുഖ്യമന്ത്രിക്കെതിരെ തിരിയുന്നത്. മുഖ്യമന്ത്രിക്ക് ഷംസീർ നിരന്തരം പണി കൊടുക്കുകയാണ്. മുഖ്യമന്ത്രിക്കാകട്ടെ ഒന്നും ചെയ്യാനാവാത അവസ്ഥയാണ് നിലവിലുള്ളത്. ഷംസീറിന് ഇപ്പോൾ കരുണാകരൻ മന്ത്രിസഭയിൽ സ്പീക്കറായിരുന്ന വി.എം- സുധീരൻ്റെ ഇമേജാണുള്ളത്. അധികം വൈകാതെ ഷംസീറിനെതിരെ മുഖ്യമന്ത്രി പാർട്ടി സെക്രട്ടറിയെ കാണാൻ സാധ്യതയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (32 minutes ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (40 minutes ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (46 minutes ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (52 minutes ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (1 hour ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (1 hour ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (1 hour ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (1 hour ago)

എന്തൊക്കെ സംഭവിച്ചാലും പറവൂരില്‍ മാറ്റമുണ്ടാകില്ലെന്ന് സലിം കുമാര്‍  (1 hour ago)

തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍  (1 hour ago)

തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ 63കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

പോളിംഗ് സമയം പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി  (2 hours ago)

സംസ്ഥാനത്ത് പോളിംഗ് വൈകിട്ട് അഞ്ചുവരെ 75.10 ശതമാനം  (2 hours ago)

ജ്വല്ലറി കവര്‍ച്ചാ ശ്രമത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ ഒരാള്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയര്‍ ബിരുദധാരി  (2 hours ago)

സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി  (3 hours ago)

Malayali Vartha Recommends