വടക്കാഞ്ചേരി ലൈഫ് മിഷന്‍ കോഴക്കേസുമായി ബന്ധപ്പെട്ട് ഇ.ഡി രജിസ്റ്റര്‍ചെയ്ത കേസില്‍ എം ശിവങ്കറിന് നാളെ നിർണായകം; ജാമ്യാപേക്ഷയില്‍ എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതി നാളെ വിധി പറയും; അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ഉന്നത സ്വാധീനമുള്ള ശിവശങ്കറിന് ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ഇ ഡി

നാളെ എം ശിവശങ്കറിന് നിർണായക ദിവസം തന്നെയാണ്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ കോഴക്കേസുമായി ബന്ധപ്പെട്ട് ഇ.ഡി രജിസ്റ്റര്‍ചെയ്ത കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതി നാളെ വിധി പറയും. ലൈഫ് മിഷന്‍ പദ്ധതി നടപ്പാക്കാനായി യു.എ.ഇ റെഡ് ക്രസന്റ് നല്‍കിയ തുകയില്‍ നിന്ന് കോഴ കൈപ്പറ്റിയെന്ന കേസിലാണ് ശിവശങ്കറിനെ ഫെബ്രുവരി 14ന് ഇ.ഡി അറസ്റ്റ് ചെയ്തത്.
ഇഡിയുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് 8 വരെ ശിവശങ്കര്‍ റിമാന്‍ഡിലാണ്.അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ഉന്നത സ്വാധീനമുള്ള ശിവശങ്കറിന് ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി ഇ.ഡി ജാമ്യാപേക്ഷയെ എതിര്‍ത്തു.
4.5 കോടി രൂപയുടെ ക്രമക്കേടു നടന്ന കേസാണിതെന്നും ഒരു കോടി രൂപ മാത്രമാണ് കണ്ടെത്താനായി കഴിഞ്ഞതെന്നും ഇ.ഡി വിശദീകരിക്കുകയുണ്ടായി. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ശിവശങ്കര്‍ ജാമ്യാപേക്ഷ നല്‍കിയത്.ശിവശങ്കറിനെതിരെ ശക്തമായ മൊഴികളുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കേസ് പരിഗണിക്കുന്നത് അഡീ.സെഷന്‍സ് കോടതിയാണ്.
ഹർജി പരിഗണിക്കുന്നത് സിബിഐ കോടതി മൂന്നാണ് .ശിവശങ്കറിന്‍റെ പ്രധാന വാദം കേസിൽ തനിക്കെതിരെയുള്ളത് മൊഴികൾ മാത്രമാണ്. തെറ്റായി പ്രതി ചേർക്കുകയാണ് ഇഡി ചെയ്തിരിക്കുന്നത് . 9 ദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്തു. അന്വേഷണവുമായി താൻ സഹകരിച്ചു. ഇനിയും താൻ അന്വേഷണത്തോട് സഹകരിക്കാൻ തയ്യാറാണ്. ഈ വാദങ്ങളാണ് പ്രധാനമായും ജാമ്യം കിട്ടാനായി ശിവശങ്കർ ഉന്നയിക്കുന്നത്.
പക്ഷേ ഈ ഡി ശിവശങ്കറിനെതിരെ അതിരൂക്ഷമായ വാദങ്ങൾ ഉന്നയിക്കുന്നുണ്ട്. ശിവശങ്കർ അന്വേഷണവുമായി സഹകരിച്ചില്ലെന്നും അന്വേഷണത്തിന്‍റെ പ്രാഥമിക ഘട്ടത്തിൽ ജാമ്യം ശിവശങ്കറിന്റെ വിശേഷങ്ങൾ ജാമ്യ അപേക്ഷയുമായി ബന്ധപ്പെട്ടുള്ള കേസിൽ ഇന്ന് വാദം നടക്കും. അദ്ദേഹത്തിന് ജാമ്യം കിട്ടുമോ ഇല്ലയോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യം തന്നെയാണ്.
https://www.facebook.com/Malayalivartha



























