Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

കെട്ടിപ്പൊക്കിയ ആകാശം ഇടിഞ്ഞു വീഴും..പിണറായിയെ കുടഞ്ഞെറിഞ്ഞ് സതീശൻ..നികുതിപിരിവിലെ കെടുകാര്യസ്ഥത സംബന്ധിച്ചായിരുന്നു നോട്ടീസ്.... വിഷയം സബ്‌മിഷനായി ഉന്നയിക്കാമെന്ന് സ്‌പീക്കർ റൂളിംഗ് നടത്തുകയായിരുന്നു... ബഡ്‌ജറ്റ് ചർച്ചയിൽ വിഷയം വന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസിനുള്ള അനുമതി സ്പീക്കർ നിഷേധിച്ചത്. ഇതിൽ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്.....

01 MARCH 2023 02:27 PM IST
മലയാളി വാര്‍ത്ത

ഇന്നും സഭയിൽ പിണറായിയെ കുടഞ്ഞെറിഞ്ഞ് സതീശൻ..അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി. നികുതിപിരിവിലെ കെടുകാര്യസ്ഥത സംബന്ധിച്ചായിരുന്നു നോട്ടീസ്. വിഷയം സബ്‌മിഷനായി ഉന്നയിക്കാമെന്ന് സ്‌പീക്കർ റൂളിംഗ് നടത്തുകയായിരുന്നു. ബഡ്‌ജറ്റ് ചർച്ചയിൽ വിഷയം വന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസിനുള്ള അനുമതി സ്പീക്കർ നിഷേധിച്ചത്. ഇതിൽ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്.നികുതിപിരിവ് ഗൗരവമുള്ള വിഷയമാണെന്നും ച‌ർച്ചയില്ലെങ്കിൽ പിന്നെ എന്ത് നിയമസഭയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചോദിച്ചു. സർക്കാരിന് ചർച്ചയെ ഭയമാണെന്നും അദ്ദേഹം പറഞ്ഞു. വാക്കൗട്ടിന് പിന്നാലെ നിയമസഭ മീഡിയ റൂമിലും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ അഞ്ചുകൊല്ലമായി സർക്കാരിന്റെ കെടുകാര്യസ്ഥത കൊണ്ട് ഐ ജി എസ് ടി പൂളിൽ നിന്ന് പിരിച്ചെടുക്കാനുള്ളത് 25000 കോടി രൂപയാണ്.

 

ഇത് ചരക്ക് ഗതാഗതത്തിൽ നിന്ന് സംസ്ഥാനത്തിന് കിട്ടേണ്ട തുകയാണ്. ഐ ജി എസ് ടി ഇനത്തിൽ ഏറ്റവും കൂടുതൽ നികുതി ലഭിക്കേണ്ട സംസ്ഥാനമാണ് കേരളം.ഒരുവർഷം ശരാശരി അയ്യായിരം കോടിയുടെ നഷ്ടം കേരളത്തിൽ ഉണ്ടാകുന്നുണ്ട്. ജി എസ് ടി സംവിധാനത്തിൽ പുനഃക്രമീകരണം നടത്തണമെന്ന് പ്രതിപക്ഷം പലയാവർത്തി ആവശ്യപ്പെട്ടിട്ടും ചെയ്തില്ല. ജി എസ് ടി ഇന്റലിജൻസ്, സർവയലൻസ്, എൻഫോഴ്‌സ്‌മെന്റ് എന്നിവയുടെ പ്രവർത്തനം ഇല്ലെന്നും വി ഡി സതീശൻ ആരോപിച്ചു.നികുതി പിരിച്ചെടുക്കുന്നതിൽ സർക്കാർ പൂർണമായി പരാജയപ്പെട്ടു. ഇത് നിയമസഭയിൽ ചർച്ച ചെയ്താൽ ആകാശം ഇടിഞ്ഞുവീഴുമോ? ഇന്ന് വീണ്ടും പ്രതിരോധത്തിലാകാതിരിക്കാൻ മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് സ്പീക്കർ നോട്ടീസിന് അനുമതി നിഷേധിച്ചതെന്നും വി ഡി സതീശൻ ആരോപിച്ചു.ഇന്നലെ നടന്ന നിയമസഭാ സമ്മേളനത്തിലും ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ രൂക്ഷമായ വാക്‌പോര് നടന്നിരുന്നു.​

ലൈ​ഫ് ​മി​ഷ​ൻ​ ​കോ​ഴ​ക്കേ​സി​ലാണ് സഭ പ്രക്ഷുബ്ധമായത്. മു​ഖ്യ​മ​ന്ത്രി​ക്കും​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സി​നു​മെ​തി​രെ​ ​നേ​രി​ട്ടു​ള്ള​ ​ആ​രോ​പ​ണ​വു​മാ​യി​ ​ഭ​ര​ണ​പ​ക്ഷ​ത്തെ​ ​പ്ര​കോ​പി​പ്പി​ച്ച​ത് ​അ​ടി​യ​ന്ത​ര​ ​പ്ര​മേ​യ​ത്തി​ന് ​നോ​ട്ടീ​സ് ​ന​ൽ​കി​ ​സം​സാ​രി​ച്ച​ ​കോ​ൺ​ഗ്ര​സ് ​അം​ഗം​ ​മാ​ത്യു​ ​കു​ഴ​ൽ​നാ​ട​നാ​ണ്.​ ​ലൈ​ഫ് ​മി​ഷ​ൻ​ ​കോ​ഴ​ക്കേ​സി​ൽ​ ​എ​ൻ​ഫോ​ഴ്സ്മെ​ന്റ് ​ഡ​യ​റ​ക്ട​റേ​റ്റ് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​അ​ഡി​ഷ​ണ​ൽ​ ​പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​ ​സി എം. ​ര​വീ​ന്ദ്ര​നെ​ ​ചോ​ദ്യം​ ​ചെ​യ്യാ​നി​രി​ക്കെ​യു​ണ്ടാ​യ​ ​പ്ര​തി​പ​ക്ഷ​ത്തി​ന്റെ​ ​രാ​ഷ്ട്രീ​യാ​ക്ര​മ​ണം​ ​സി പി എ​മ്മി​നും​ ​ഭ​ര​ണ​മു​ന്ന​ണി​ക്കും​ ​അ​ലോ​സ​ര​മാ​യിരിക്കുകയാണ്.ലൈ​ഫ് ​മി​ഷ​ൻ​ ​ഇ​ട​പാ​ടു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​നേ​ര​ത്തേ​ ​സ​ഭ​യി​ൽ​ ​പ്ര​തി​പ​ക്ഷം​ ​ആ​രോ​പ​ണ​മു​യ​ർ​ത്തി​യ​പ്പോ​ഴെ​ല്ലാം​ ​ശ​ക്ത​മാ​യ​ ​മ​റു​പ​ടി​യി​ലൂ​ടെ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പ്ര​തി​രോ​ധം​ ​തീ​ർ​ത്തി​രു​ന്നു.​ ​'​ഈ​ ​കൈ​ക​ൾ​ ​ശു​ദ്ധ​മാ​യ​ത് ​കൊ​ണ്ടു​ത​ന്നെ​യാ​ണ് ​ശു​ദ്ധ​മാ​ണെ​ന്ന് ​പ​റ​യു​ന്ന​ത്"​ ​എ​ന്ന് ​ശ​ബ്ദ​മു​യ​ർ​ത്തി,​​​ ​കൈ​ക​ളു​യ​ർ​ത്തി​ക്കാ​ട്ടി​ ​മു​ഖ്യ​മ​ന്ത്രി​ ​അന്ന് ​പ​റ​ഞ്ഞ​ത് ​പ്ര​തി​പ​ക്ഷ​ത്തെ​ ​ഇ​രു​ത്താ​ൻ​ ​പോ​ന്ന​താ​യി​രു​ന്നു.​ ​എ​ന്നാ​ൽ,​ ​ഇ​ന്ന​ലെ​ ​ആ​ദ്യ​മേ​ ​ക​ട​ന്നാ​ക്ര​മി​ക്കു​ന്ന​ ​പ്ര​തി​പ​ക്ഷ​ത്തി​ന് ​മു​ന്നി​ൽ​ ​നി​യ​ന്ത്ര​ണം​ ​വി​ടു​ന്ന​ ​മു​ഖ്യ​മ​ന്ത്രി​യെ​യാ​ണ് ​ക​ണ്ട​ത്.

 

കേ​സി​ൽ​ ​ഇ ​ഡി​ ​കോ​ട​തി​യി​ൽ​ ​സ​മ​ർ​പ്പി​ച്ച​ ​റി​മാ​ൻ​ഡ് ​റി​പ്പോ​ർ​ട്ടും​ ​പ്ര​തി​ ​എം ​ശി​വ​ശ​ങ്ക​റി​ന്റെ​ ​വാ​ട്സാ​പ്പ് ​ചാ​റ്റു​മ​ട​ക്കം​ ​മാ​ത്യു​ ​കു​ഴ​ൽ​നാ​ട​ൻ​ ​ഉ​ദ്ധ​രി​ച്ച​ത് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​രോ​ഷം​ ​ആ​ളി​ക്ക​ത്തി​ക്കാ​നി​ട​യാ​ക്കി.​ ​നി​യ​മ​സ​ഭ​യി​ൽ​ ​ഏ​റ്റ​വും​ ​പി​ൻ​ബെ​ഞ്ചു​കാ​ര​നാ​യ​ ​പു​തു​മു​ഖ​ ​അം​ഗം​ ​കു​ഴ​ൽ​നാ​ട​ന് ​പ​ല​ ​ത​വ​ണ​ ​എ​ഴു​ന്നേ​റ്റ് ​മ​റു​പ​ടി​ ​ന​ൽ​കാ​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​ഒ​രു​മ്പെ​ടു​ന്ന​ ​കാ​ഴ്ച​യും​ ​അ​സാ​ധാ​ര​ണ​മാ​യി.​ ​പ്ര​തി​പ​ക്ഷ​ ​നീ​ക്ക​ത്തി​ൽ​ ​ഭ​ര​ണ​പ​ക്ഷ​മാ​കെ​ ​പ​ക​ച്ചു​പോ​യെ​ന്ന് ​വ്യ​ക്ത​മാ​ക്കു​ന്ന​താ​യി​രു​ന്നു​ ​സ​ഭ​യി​ലെ​ ​രം​ഗ​ങ്ങ​ൾ.​ ​മു​ഖ്യ​മ​ന്ത്രി​ക്ക് ​പി​ന്നാ​ലെ​ ​ഭ​ര​ണ​പ​ക്ഷ​മാ​കെ​ ​എ​ഴു​ന്നേ​റ്റ് ​പ്ര​തി​പ​ക്ഷ​ത്തി​ന് ​നേ​രെ​ ​ക​യ​ർ​ത്ത​തോ​ടെ​ ​സ​ഭ​ ​സം​ഘ​ർ​ഷ​ഭ​രി​ത​മാ​യി.​ ​പ്ര​കോ​പ​ന​ത്തി​ൽ​ ​കൂ​സാ​തെ​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​വെ​ല്ലു​വി​ളി​ക്കു​ന്ന​ ​മാ​ത്യു​ ​കു​ഴ​ൽ​നാ​ട​നെ​യാ​ണ് ​സ​ഭ​ ​ക​ണ്ട​ത്.ബഹളത്തെ തുടർന്ന് സ്പീക്കർക്ക് ഇടയ്ക്ക് സഭ നിറുത്തിവയ്ക്കേണ്ടി വന്നു.

 

പ്രതിപക്ഷത്തിന്റെ പ്രകോപനപരമായ പരാമർശങ്ങളിൽ ഇടപെടാത്ത സ്പീക്കർ എ എൻ ഷംസീറിന്റെ സമീപനത്തിലും മുഖ്യമന്ത്രിക്ക് നീരസമുള്ള സൂചനയുണ്ട്. "എന്തും പറയാൻ തനിക്ക് അവകാശമുണ്ടെന്ന മട്ടിൽ ചട്ടവിരുദ്ധമായി അംഗം ഇവിടെ വർത്തമാനം പറഞ്ഞുകൊണ്ടിരിക്കുന്നത് അങ്ങും കേൾക്കുന്നുണ്ടാകുമെന്നാണ് കരുതുന്നത്"- ഒരുവേള സ്പീക്കറെ നോക്കി മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. സഭ നിറുത്തിവച്ച ശേഷം പുനരാരംഭിച്ചപ്പോൾ മുഖ്യമന്ത്രി അതൃപ്തി പ്രകടമാക്കിയിട്ടും മാത്യു കുഴൽനാടൻ സംസാരിക്കുന്നതിൽ സ്പീക്കർ ഇടപെടാതിരുന്നതിലുള്ള അതൃപ്തിയാണ് മുഖ്യമന്ത്രി പ്രകടമാക്കിയതെന്നാണ് വ്യാഖ്യാനം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (14 minutes ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (43 minutes ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (2 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (2 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (2 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (2 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (2 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (3 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (3 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (3 hours ago)

എന്തൊക്കെ സംഭവിച്ചാലും പറവൂരില്‍ മാറ്റമുണ്ടാകില്ലെന്ന് സലിം കുമാര്‍  (3 hours ago)

തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍  (3 hours ago)

തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ 63കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

പോളിംഗ് സമയം പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി  (3 hours ago)

സംസ്ഥാനത്ത് പോളിംഗ് വൈകിട്ട് അഞ്ചുവരെ 75.10 ശതമാനം  (4 hours ago)

Malayali Vartha Recommends