ചൂട് അൽപം കുറയാൻ സാധ്യത; കേരളത്തിലെ താപനില വല്ലാതെ ഉയരില്ല; മാർച്ച് മാസത്തിൽ കിട്ടുന്നതിലും കൂടുതൽ മഴ കിട്ടും; നിർണായക മുന്നറിയിപ്പുമായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം

കേരളത്തിന്റെ കാലാവസ്ഥയിൽ മാറ്റങ്ങൾ വരുന്നുണ്ട് എന്ന ഏറ്റവും പുതിയ വിവരമാണ് പുറത്ത് വരുന്നത്. മാർച്ച് മാസം എത്തിയിരിക്കുകയാണ്. സാധാരണ മാർച്ച് മാസം ചൂട് കൂടുതലുള്ള മാസമാണ്. ഈ പ്രാവശ്യവും അത്തരത്തിൽ ചൂട് കൂടിയ മാസം തന്നെയായിരിക്കുമോ? എന്നാൽ കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നത് മറ്റൊന്നാണ്. മാർച്ച് മാസത്തിൽ ചൂട് അൽപം കുറയാൻ സാധ്യതയെന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തു വിട്ട റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.
പ്രവചനമനുസരിച്ച് മാർച്ച് മാസത്തിൽ കേരളത്തിലെ താപനില വല്ലാതെ ഉയരില്ലെന്നാണ് അറിയുവാൻ സാധിക്കുന്നത്. സാധാരണ മാർച്ച് മാസത്തിൽ കിട്ടുന്നതിലും കൂടുതൽ മഴകിട്ടാനുള്ള സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്. മാർച്ച് മുതൽ മെയ് വരെയുള്ള സീസണിൽ പൊതുവേ കേരളത്തിൽ സാധാരണ നിലയിലുള്ള താപനിലയാവും ഉണ്ടാകുക. കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റേതാണ് ഈ പ്രവചനങ്ങൾ.
അതേസമയം സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയിരുന്നു. സൂര്യാതപം, സൂര്യാഘാതം, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയവ ചൂടുകാലത്ത് വെല്ലുവിളികള്‍ ഉയര്‍ത്തുന്നന്നവയാണ്. ശരീരത്തിലെ താപനില അമിതമായി ഉയരുന്നതിലൂടെ ശരീരത്തിന്റെ ആന്തരിക പ്രവര്‍ത്തനം താളം തെറ്റാം. ചൂടുകാരണം അമിത വിയര്‍പ്പും ചര്‍മ്മരോഗങ്ങളും ഉണ്ടാകാം. ശ്രദ്ധിക്കപ്പെട്ടില്ലെങ്കില്‍ മരണം വരെ സംഭവിച്ചേക്കാം.
https://www.facebook.com/Malayalivartha



























