സ്വപ്നയെ ഇനി വിരട്ടി നിറുത്താന്‍ പറ്റില്ലെന്ന് മുഖ്യനും സിപിഎമ്മിനും അറിയാം. കാരണം സ്വപ്‌നയ്ക്ക് കൊടുത്ത വാക്കുകളൊന്നും സിപിഎം പരിഗണിച്ചിരുന്നില്ല. സ്വപ്നയെ മാത്രം പ്രതിയാക്കി കാര്യങ്ങളില്‍ നിന്ന് മുഖ്യനും കൂട്ടാളികളും രക്ഷപ്പെടാന്‍ ശ്രമിച്ചതോടെയാണ് സ്വപ്‌ന എതിരായതെന്ന വിവരം എല്ലാവര്‍ക്കും അറിയാവുന്നതാണ്. പ്രതിപക്ഷത്തിന്റെ കയ്യിലെ പാവയെന്നൊന്നും പറയാനിനി സിപിഎമ്മിനാവില്ല.

മുഖ്യമന്ത്രി പിണറായ വിജയന്‍ കാണിച്ചു കൂട്ടിയ കെള്ളരുതായ്മകള്‍ക്കെല്ലാം അതേ നാണയത്തില്‍ തന്നെ തിരിച്ചടി കിട്ടി കൊണ്ടിരിക്കുന്നത് കണ്ട് കേരളം ചിരിക്കുകയാണ്. ആര്‍ക്കെതിരെയും എന്തും പറഞ്ഞ് രാഷ്ട്രീയ നേട്ടം കൊയ്യുന്നവര്‍ക്കെല്ലാം ഇതൊരു പാഠമായിരിക്കേണ്ടതാണ്. മുഖ്യമന്ത്രിക്കിപ്പോള്‍ തിരിയാനും പിരിയാനും വയ്യാത്ത അവസ്ഥയാണ്. നിയമസഭയിലാണെങ്കില്‍ മാത്യൂകുഴല്‍ നാടന്റെ സ്റ്റണ്ട് പ്രകടനം. മാത്യു പറഞ്ഞതൊക്കെ ഒരു ഓളത്തിനാണ് പച്ചക്കള്ളം എന്നു പറഞ്ഞത്. നിയമസഭയില്‍ മന്ത്രിമാരും, എംഎല്‍എമാരും കൂട്ടത്തോടെ പ്രതിപക്ഷത്തെ വിരട്ടി പുറത്താക്കി. എന്നാല്‍ പുറത്തു നിന്നും വാക്കുകള്‍ ചാട്ടുളി പോലെ എയ്തുവിടുന്ന സ്വപ്‌നയുണ്ടെന്ന കാര്യം മറന്നല്ല പിണറായി പച്ചക്കള്ളം ഒറ്റയടിക്ക് തട്ടിവിട്ടത്.
പിണറായി വിജയന്‍ ലൈഫ് മിഷന്‍ അഴിമതി കേസിനെ കുറിച്ച് മാധ്യമങ്ങളോടോ നിയമസഭയിലോ പറയുന്ന കാര്യങ്ങളെ തെളിവ് സഹിതം വെളിച്ചത്തു കൊണ്ടു വരികായണ് സ്വപ്‌ന ചെയ്യുന്നത്. ശിവശങ്കര്‍, കോണ്‍സല്‍ ജനറല്‍, മുഖ്യമന്ത്രി, സ്വപ്‌നസുരേഷ് എന്നിവര്‍ ക്ലിഫ് ഹൗസില്‍ യോഗം ചേര്‍ന്നിട്ടില്ലെന്നാണ് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞ് കുഴല്‍നാടനെ അടിച്ചിരുത്തിയത്. എന്നാല്‍ ഒന്നല്ല ഒരുപാട് തവണ മുഖ്യമന്ത്രിയുടെ വീട്ടിലെത്തി താന്‍ കണ്ടിട്ടുണ്ടെന്ന് തെളിവുകള്‍ നിരത്തിയാണ് സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞത്. മുഖ്യമന്ത്രിയുടെ കുടുംബവുമായിട്ടുള്ള ബന്ധവും സ്വപ്‌ന പറഞ്ഞു.ഇനി കണ്ടിട്ടില്ലെന്ന് മുഖ്യന്‍ പറഞ്ഞാല്‍ അതിന് ആവശ്യമായ തെളിവ് നല്കാമെന്ന ഉറപ്പാണ് സ്വപ്‌ന നല്കയിരിക്കുന്നത്. തന്റെ ജോലി നഷ്ടപ്പെട്ട സമയത്ത് മുഖ്യന്റെ വീട്ടിലെത്തി നേരിട്ട് കാര്യങ്ങള്‍ പറഞ്ഞതായും. സ്‌പേയ്‌സ് പാര്‍ക്കില്‍ ജോലി കിട്ടുന്നതിന് മുന്‍പ് ശിവശങ്കര്‍ മുഖ്യനുമായി ചര്‍ച്ച നടത്തിയിരുന്നെന്നും സ്വപ്‌ന പറഞ്ഞു.
സ്വപ്നയെ ഇനി വിരട്ടി നിറുത്താന്‍ പറ്റില്ലെന്ന് മുഖ്യനും സിപിഎമ്മിനും അറിയാം. കാരണം സ്വപ്‌നയ്ക്ക് കൊടുത്ത വാക്കുകളൊന്നും സിപിഎം പരിഗണിച്ചിരുന്നില്ല. സ്വപ്നയെ മാത്രം പ്രതിയാക്കി കാര്യങ്ങളില്‍ നിന്ന് മുഖ്യനും കൂട്ടാളികളും രക്ഷപ്പെടാന്‍ ശ്രമിച്ചതോടെയാണ് സ്വപ്‌ന എതിരായതെന്ന വിവരം എല്ലാവര്‍ക്കും അറിയാവുന്നതാണ്. പ്രതിപക്ഷത്തിന്റെ കയ്യിലെ പാവയെന്നൊന്നും പറയാനിനി സിപിഎമ്മിനാവില്ല.
പിണറായി വിജയന്റെ ഈ ഗതികേടിന് ഇരട്ടചങ്കന്‍ കോപ്പ് എന്നൊക്കെ പറഞ്ഞ് തള്ളി മറിച്ചിട്ടൊന്നും കാര്യമില്ല. സ്വപന പറയുന്നതില്‍ സത്യമുണ്ടെങ്കില്‍ അത് ബോധ്യപ്പെടുത്താനുള്ള ആര്‍ജ്ജവമാണ് ആദ്യം വേണ്ടത്. കാരണം സര്‍ക്കാരിന് ഒരു രൂപ പോലും നഷ്ടം വരുത്തി വെയ്ക്കാത്ത സേളാര്‍ ഇടപാടിന് സോളാര്‍ അഴിമതിയെന്നും അതും പോരാഞ്ഞ് അതില്‍ ലൈംഗീക കഥകളും ചേര്‍ത്ത് നാടിനെ വര്‍ഷങ്ങളോളം ഇളക്കി മറിച്ച സിപിഎമ്മിനും അതിലെ പ്രധാനി പിണറായി വിജയനും എതിരെ നടന്നു കൊണ്ടിരിക്കുന്നത് ചെയ്ത പ്രവൃത്തിയുടെ ഫലമാണെന്ന് പറയാം. വയോധികനായ ഉമ്മന്‍ചാണ്ടിയെ ലൈഗീക കേസില്‍ വരെ ഉള്‍പ്പെടുത്തി നിരവധി നേതാക്കളെ വര്‍ഷങ്ങളോളം പ്രതികൂട്ടില്‍ നിറുത്തിയതിലൂടെ പല കുടുംബങ്ങളുടെയും മാന്യത പോലും നഷ്ടപ്പെടുത്തിയില്ലേ.
എന്നിട്ടെന്ത് നേടി നിങ്ങളുടെ വാടക കേസുകാരിയെ ഒടുവില്‍ തെരുവില്‍ ഉപേക്ഷിച്ചില്ലേ. എല്ലാറ്റിന്റെയും ആകെ തുയകയാണ് പിണറായി വിജയന്‍ നിയമസഭയിലും പുറത്തും അനുഭവിക്കുന്നത്. വായ തുറന്ന് ഇനിയൊരു കള്ളം പറയാനൊക്കില്ലായെന്ന അവസ്ഥയിലേയ്ക്കാണ് കാര്യങ്ങള്‍ എത്തി നില്ക്കുന്നത്. പിണറായി വിജയനും, ശിവശങ്കറും, സി.എം.രവീന്ദ്രനും ഇഡിയോട് പറയാന്‍ പോകുന്ന കാര്യങ്ങളില്‍ തരികിട കാട്ടിയാല്‍ അതിനെ സാധൂകരിക്കുന്നതിനുള്ള വാട്‌സ് ആപ്പ് ചാറ്റുകള്‍ സ്വപ്‌ന പുറത്തു വിടുമെന്നറിയാം അതു കൊണ്ട് രവീന്ദ്രന്‍ ഇഡിക്ക് മുന്നില്‍ നിസബ്ദനായി അഭിനയിക്കാനാവില്ല. കാരണം മുഖ്യന്‍ അതാണ് ചെയ്തു കൊണ്ടിരിക്കു്ന്നത്.
ലൈഫ് മിഷന്‍ കേസില്‍ ചോദ്യങ്ങള്‍ മാത്രം അവശേഷിക്കുന്നു. ഒന്നിനും മറുപടിയില്ല. മറുപടി പറയേണ്ട മുഖ്യമന്ത്രി ഒളിച്ചോടുന്നു. ചോദ്യം ചോദിക്കുന്നവരേയും പ്രതിഷേധിക്കുന്നവരേയും സമരം ചെയ്യുന്നവരേയും ഭയപ്പെട്ട് ആട്ടയകറ്റുന്ന പിണറായി സര്‍ക്കാരിന് മൊത്തത്തില്‍ ഭയമാണെന്നാണ് വിലയിരുത്തല്‍. ചോദ്യങ്ങള്‍ക്ക് പറയാനുള്ള മറുപടിയുണ്ടെങ്കിലും പറയില്ല. കാരണം പറഞ്ഞാല്‍ അത് മറ്റൊരു അബദ്ധത്തില്‍ ചെന്നു വീഴുമോയെന്ന സംശയമാണ്. സ്വര്‍ണ്ണം, ഡോളറും, ലൈഫ് മിഷനും എന്തിനേറേ പറയുന്നു ചായകുടിച്ചതില്‍ വരെ വെട്ടിപ്പും തട്ടിപ്പും നടത്തിയ കാരണഭുതന്റെ ലീലാവിലാസങ്ങള്‍ക്ക് കുടപിടിക്കാന്‍ കുറെ മന്ത്രി പുംഗവന്‍മാരും.
അഡ്വ. ജയശങ്കറിന്റെ വാക്കുകള്‍ കടമെടുത്താല്‍ ഇങ്ങനെ അവസാനിപ്പിക്കാം.
നിയമസഭയില്‍ മാത്യു കുഴല്‍നാടന്‍; പുറത്ത് സ്വപ്നപ്രഭാ സുരേഷ്!
മാനനഷ്ടക്കേസ് കൊടുക്കണമെങ്കില്‍ ആദ്യം മാനമുണ്ടെന്നു തെളിയിക്കേണ്ടി വരും.
ഇനി ആകെ ചെയ്യാവുന്നത് കെ ടി ജലീലിനെ കൊണ്ട് അടുത്ത പോലീസ് സ്റ്റേഷനില്‍ ഒരു പരാതി കൊടുപ്പിക്കാം, കലാപാഹ്വാനം മുഴക്കിയതിന് സ്വപ്നയ്‌ക്കെതിരെ കേസെടുപ്പിക്കാം.
പാവം, പാവം കാരണഭൂതന്‍.
https://www.facebook.com/Malayalivartha



























