ക്ലിഫ് ഹൗസിലെ ദൃശ്യങ്ങൾ പുറത്ത് വിടൂ; മുഖ്യമന്ത്രിയെ വെട്ടിലാക്കി സ്വപ്നയുടെ വെല്ലുവിളി; ദൃശ്യങ്ങളിൽ ഒളിഞ്ഞിരിക്കുന്നത് എന്ത്?

ക്ലിഫ് ഹൗസിലെ ദൃശ്യങ്ങൾ പുറത്ത് വിടൂ. സ്വപ്ന സുരേഷ് ഉയർത്തിയ വമ്പൻ വെല്ലുവിളിയാണ് ഇത്. എന്താണ് ആ ദൃശ്യങ്ങളിൽ ഉള്ളത്. എന്ത് കൊണ്ട് ഇപ്പോഴത്തെ കോലാഹലങ്ങൾക്ക് ഇടയിൽ ആ ദൃശ്യങ്ങൾ പുറത്ത് വിടണമെന്ന് സ്വപ്ന പറയുന്നു. ഇതൊക്കെ വലിയ ചോദ്യങ്ങൾ തന്നെയാണ്. എന്തുകൊണ്ടാണ് സ്വപ്ന ഇങ്ങനെ ഒരു വെല്ലുവിളി ഇപ്പോൾ ഉയർത്തിയത് ? ഉത്തരം സിംപിൾ സ്വപ്ന സുരേഷിനെ അറിയില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഈ വാദത്തെ പൊളിച്ചടുക്കാൻ വേണ്ടിയാണ് ക്ലിഫ് ഹൗസിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാൻ ധൈര്യമുണ്ടോ എന്ന് ചോദിച്ചത്.
ജോലി സംബന്ധമായും മുഖ്യമന്ത്രിയുടെ കുടുംബത്തിന്‍റെ ബിസിനസ്സുകൾ സംബന്ധിച്ചും ക്ലിഫ് ഹൗസിൽ ചർച്ച നടത്തിയിട്ടുണ്ടെന്നാണ് സ്വപ്ന സുരേഷ് പറയുന്നത്. അക്ഷരാർത്ഥത്തിൽ മുഖ്യമന്ത്രി വെട്ടിലാക്കി കൊണ്ടാണ് ദൃശ്യങ്ങൾ പുറത്തുവിടാൻ സ്വപ്ന സുരേഷ് പറഞ്ഞിരിക്കുന്നത് .ആ ദൃശ്യങ്ങൾ പുറത്തുവിടാൻ തയ്യാറാകുമോ ഇല്ലയോ എന്നതാണ് ഇനി നമുക്ക് അറിയേണ്ടുന്നത്. എന്തായാലൂം നിർണായകമായ വെല്ലുവിളി തന്നെയാണ് സ്വപ്ന ക്ലിഫ് ഹൗസുമായി ബന്ധപ്പെട്ടു ഉന്നയിച്ചിരിക്കുന്നത്.
സ്പേസ് പാർക്കിലെ ജോലിക്ക് മുമ്പ് നോർക്കയിൽ നിയമിക്കാൻ ശിവശങ്കർ ശ്രമിച്ചുവെന്നും സ്വപ്ന വെളിപ്പെടുത്തിയിരിക്കുകയാണ്. നോർക്കയിൽ തന്നെ നിയമിക്കാൻ ശ്രമിച്ചത് മുഖ്യമന്ത്രിക്ക് അറിയാമെന്നും സ്വപ്ന സുരേഷ് വെളിപ്പെടുത്തി. അപ്പോഴായിരുന്നു എം എ യൂസഫലിയുടെ എതിർപ്പ് വന്നതെന്നും സ്വപ്ന വെളിപ്പെടുത്തി. ഇതേത്തുടർന്നാണ് സ്പേസ് പാർക്കിൽ തന്നെ നിയമിക്കാൻ തീരുമാനമായതെന്നാണ് സ്വപ്ന പറയുന്നത്.
അതേസമയം . സി എം രവീന്ദ്രന് നോട്ടീസ് അയച്ചിരിക്കുകയാണ് ഇ ഡി ചോദ്യംചെയ്യലിന് ഹാജരാകാൻ വേണ്ടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഈ മാസം ഏഴാം തീയതി ഹാജരാകണം എന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. അതായത് ചൊവ്വാഴ്ചയാണ് രവീന്ദ്രൻ ഇ ഡി ക്ക് മുന്നിൽ എത്തേണ്ടത് രാവിലെ 10ന് കൊച്ചി ഓഫീസിൽ ഹാജരാകാ നിർദ്ദേശം കൊടുത്തിരിക്കുന്നത്.മൂന്ന് തവണ അദ്ദേഹത്തിന് നോട്ടീസ് അയയ്ക്കും. എന്നിട്ടും ഹാജരായില്ലെങ്കിൽ അറസ്റ്റ് എന്ന ഒരു തലത്തിലേക്ക് നീങ്ങാനാണ് ഇഡിയുടെ നീക്കം.
https://www.facebook.com/Malayalivartha



























