ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ പാകിസ്താന്‍, ശ്രീലങ്ക, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ക്ക് പണം കടം നല്‍കുന്നത് വഴി അവരെ ദുരുപയോഗം ചെയ്‌തേക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നതായി യു.എസ്. സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് സെക്രട്ടറി ഡൊണള്‍ഡ് ലൂ മുന്നറിയിപ്പു നൽകിയിരിക്കുകയാണ്.

ഇൻഡ്യക്കു മേലെ ആധിപത്യം സ്ഥാപിക്കാനായി ഒരു പടികടന്നുള്ള പ്രവർത്തനങ്ങലാണ് ചൈന എല്ലാക്കാലവും നടത്തിയിട്ടുള്ളത്. അതിന്റെ ഭാഗമായി ഇൻഡ്യയുടെ അയൽ രാജ്യങ്ങളായ പാകിസ്ഥാനെയും ശ്രീലങ്കയെയും കയ്യയച്ച് സഹായിച്ചിട്ടുണ്ട് ചൈന. കഴിഞ്ഞ പത്തു വർഷത്തിനിടെ, ദ്വീപ് രാഷ്ട്രമായ ശ്രീലങ്കയുടെ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനായി ചൈന വഴിവിട്ട് ചെലവാക്കി .
ശ്രീലങ്കയിൽ വമ്പിച്ച അടിസ്ഥാന സൗകര്യ പദ്ധതികളുടെ നിർമ്മാണത്തിനാണ് ചൈന ധനസഹായം നൽകിയത്. പാകിസ്താനും ശ്രീലങ്കയ്ക്കും ചൈന വായ്പ നല്‍കുന്നതില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ് അമേരിക്ക. ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ പാകിസ്താന്‍, ശ്രീലങ്ക, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ക്ക് പണം കടം നല്‍കുന്നത് വഴി അവരെ ദുരുപയോഗം ചെയ്‌തേക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നതായി യു.എസ്. സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് സെക്രട്ടറി ഡൊണള്‍ഡ് ലൂ മുന്നറിയിപ്പു നൽകിയിരിക്കുകയാണ്.
മാര്‍ച്ച് ഒന്നു മുതല്‍ മൂന്നു വരെ നീണ്ടുനില്‍ക്കുന്ന യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ഇന്ത്യാ സന്ദര്‍ശനത്തിനു മുന്നോടിയായി മാധ്യമങ്ങളെ കാണുമ്പോഴാണ് ഇക്കാര്യം പങ്കുവച്ചത്.2000-കളിലും 2010-കളിലും ചൈന ശ്രീലങ്കയിൽ വിദേശ നിക്ഷേപത്തിന്റെ ഗണ്യമായ ഒഴുക്ക് കണ്ടു. 2009-ൽ ശ്രീലങ്കൻ ആഭ്യന്തരയുദ്ധം അവസാനിച്ചതിനുശേഷം അടിസ്ഥാന സൗകര്യ വികസനത്തിനായി ശ്രീലങ്കയ്ക്ക് വിദേശ സഹായം നൽകുന്ന ഒരു പ്രധാന രാജ്യമാണ് ചൈന.
ലോകബാങ്കോ ഐഎംഎഫോ ചുമത്തിയിട്ടുള്ള വിവിധ വ്യവസ്ഥകളിൽ നിന്ന് വ്യത്യസ്തമായി, ചൈന ശ്രീലങ്കയിലേക്കുള്ള വായ്പകളിൽ ചില ചെറു നിബന്ധനകൾ മാത്രമാണ് വെച്ചിട്ടുള്ളത്. ചൈനയുടെ വായ്പാ ധനസഹായത്തോടെയുള്ള ശ്രീലങ്കൻ പദ്ധതിയിൽ ചൈനീസ് തൊഴിലാളികളെ ഉപയോഗിക്കുന്നത് മാത്രമാണ് ശ്രീലങ്കയിലേക്കുള്ള മിക്ക ചൈനീസ് വായ്പകളുടെയും ഏക വ്യവസ്ഥ.
ചൈനയുടെ ആദ്യത്തെ പ്രധാന പദ്ധതി കൊളംബോ നാഷണൽ പെർഫോമിംഗ് ആർട്സ് തിയേറ്ററായിരുന്നു. മഹിന്ദ രാജപക്‌സെയുടെ ഭരണത്തിൻ കീഴിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ അടുത്തു. ശ്രീലങ്കയിൽ,ചൈന ഏറ്റവും വലിയ നിക്ഷേപകരിൽ ഒരാളായി മാറി. ഒറ്റപ്പെട്ട പദ്ധതികളായിരുന്നു, ചിലത് ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റീവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഈ ഇൻഫ്രാസ്ട്രക്ചർ നിക്ഷേപങ്ങളിൽ ഹംബന്തോട്ട തുറമുഖം, ഹംബന്തോട്ട അന്താരാഷ്ട്ര വിമാനത്താവളം, നൊറോചോലയ് പവർ സ്റ്റേഷൻ, ചൈനീസ് നേതാവും CCP ജനറൽ സെക്രട്ടറിയുമായ ഷി ജിൻപിംഗ് 2014-ൽ ആരംഭിച്ച പോർട്ട് സിറ്റി കൊളംബോ പദ്ധതി എന്നിവ ഉൾപ്പെടുന്നു. ചൈനയും ശ്രീലങ്കയും സൈനിക ബന്ധം പങ്കിടുന്നുണ്ട്, ചൈന, ശ്രീലങ്കൻ സായുധ സേനയ്ക്ക് ആധുനിക ആയുധങ്ങളുടെ ശ്രേണി വിൽക്കുകയും ചെയ്തിടടിുണ്ട്.
ഇന്ഡ്യയുമായുള്ള ശത്രുതയുടെ ഭാഗമായി ഏതെങ്കിലും തരത്തിൽ ഉപദ്രവിക്കാനുള്ള വഴികളായാണ് ചൈന പാകിസ്ഥാനെയും ശ്രീലങ്കയെയും കാണുന്നത്. ഏതെങ്കിലും തരത്തിൽ സായുധ പ്രതിഷേധത്തിലേക്കെത്തിയാൽ ഇൻഡ്യയെ ഉന്നം വയ്ക്കാനുള്ള ഏറ്റവും അടുത്ത സ്ഥലങ്ങൾ കൂടിയാണ് ശ്രൂലങ്കയിലെയും പാകിസ്ഥാനിലെയും നേപ്പാളിലെയും ചൈനീസ് പദ്ധതി പ്രദേശങ്ങൾ. ഇൻഡ്യയും ഇതിനെ ചെയറുതായി കാണുന്നില്ല.
ദുരിത സംമയത്ത് ഇൻ്ഡ്യ സഹായവുമായി എത്തുമെങ്കിലും , പതിയിരിക്കുന്ന അപകടം മനസ്സിലാക്കി തന്നെയാണ് മുന്നോട്ടു പോകുന്നതെന്ന് ആങ്യന്തര വൃത്തങ്ങൾ പറഞ്ഞിട്ടുണട്. ഇന്ഡ്യയെ ചെറുക്കാനെന്നോണമാണണ് അയൽ രാജ്യങ്ഹൾക്ക് കയ്യയച്ച് സംഭാവന ചെയ്യുന്നതെങ്കിലും ദുരന്തങ്ങലിൽ കണ്ടഭാവം നടിക്കാത്ത ഇരട്ടാപ്പാണ് ചൈനയുടെ പ്രത്യേകചത.
ഇത് തിരിച്ചറിയുന്നതുകൊണ്ടാണ് ലോകരാജ്യങ്ങൾ ചൈനയെ സൂക്ഷിക്കണം എന്നു തന്നെ ഇൻഡ്യക്ക് മുന്നറിയിപ്പു നൽകുന്നത്. ചൈന എറിയുന്ന നാണ?ത്തുട്ടുകൾ മുന്നിൽ കണ്ടാണ് പാകിസ്ഛാനും, ശ്രീലങ്കയും ഇൻഡ്യയോട് അത്ര നല്ലതല്ലാത്ത സമീപനം കാണിക്കുന്നത്. എന്നാൽ ഇന്ത്യ ഉള്‍പ്പെടെ മേഖലയിലെ മറ്റു രാജ്യങ്ങളുമായി ചര്‍ച്ച നടത്തുമെന്നും ചൈന പോലെയുള്ള ബാഹ്യശക്തികളുടെ പ്രേരണയില്ലാതെ സ്വന്തമായി തീരുമാനങ്ങളെടുക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി അവരോടു സംസാരിക്കുമെന്നും ഡോണൾഡ് ലൂ പറഞ്ഞു.
ചൈനയെ സംബന്ധിച്ച് ഇന്ത്യയുമായി യു.എസ് തന്ത്രപ്രധാനമായ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.. ചൈനീസ് ചാരബലൂണ്‍ വിവാദങ്ങള്‍ക്കു മുമ്പ് നടത്തിയ അത്തരം ചര്‍ച്ചകള്‍ ഇനിയും തുടരും.
നേരത്തെ ചൈന ഡെവലപ്പ്‌മെന്റ് ബാങ്കില്‍ നിന്നും 700 മില്യണ്‍ യു.എസ്. ഡോളറിന്റെ വായ്പ അനുവദിച്ചിരുന്നതായി പാക് ധനകാര്യമന്ത്രി ഇഷാഖ് ധര്‍ അറിയിച്ചിരുന്നു.
ഈ പശ്ചാലത്തിലാണ് യു.എസ്. സ്റ്റേറ്റ് അസിസ്റ്ററ്റന്റ് സെക്രട്ടറി ഇങ്ങനെ പ്രതികരിച്ചത്. എല്ലാ ലോകരാജ്യങ്ങളെയും വെറുപ്പിച്ച് സ്വേച്ഛാധിപത്യത്തിന്റെ വഴിയിൽ മാത്രം നീങ്ങുന്ന ചൈനയുട െസ്ഥാനം ഇവിടെ ചിലരുടെ ചങ്കിലാണെന്ന് പറയുമ്പോഴാണ് കഷ്ടം തോന്നുന്നത്.
https://www.facebook.com/Malayalivartha



























