ഭർത്താവിന്റെ മരണശേഷം അമ്മായിയമ്മയുടെ സംരക്ഷണ ചുമതല ഏറ്റെടുത്തു: പതിവില്ലാത്ത കലഹം: പുറത്തേയ്ക്ക് കാണാതായതോടെ കതക് തള്ളിത്തുറന്നവർ കണ്ടത് ഭർതൃമാതാവിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത വീട്ടമ്മയെ....

അമ്മായിയമ്മയെ കൊലപ്പെടുത്തി മരുമകൾ ആത്മഹത്യ ചെയ്ത നിലയിൽ. തുരുത്തിപ്പുറം കുണ്ടോട്ടില്‍ അംബിക(59)യെയും ഭർതൃമാതാവ് സരോജിനി(90)യെയും ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സരോജിനിയെ കൊലപ്പെടുത്തിയ ശേഷം അംബിക ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ രണ്ട് പേരെയും വീടിന് പുറത്തേക്ക് കണ്ടിരുന്നില്ല. തുടർന്ന് അയൽവാസികൾ ബന്ധുക്കളെ വിവരം അറിയിച്ചു. ബന്ധുക്കളെത്തി വീട് തുറന്ന് നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പ് മുറിയിലെ കട്ടിലിൽ മരിച്ച നിലയിലായിരുന്നു സരോജിനി കിടന്നിരുന്നത്.
അംബിക തൂങ്ങിമരിച്ച നിലയിലായിരുന്നു. കുടുംബപരമായി എന്തെങ്കിലും പ്രശ്നം നേരിടുന്നതായി അയൽവാസികൾക്ക് അറിയില്ല. ഹൃദ്രോഗിയായിരുന്ന അംബികയുടെ ഭർത്താവ് കിഡ്‌നി രോഗം കൂടി ബാധിച്ചതോടെ ചികിത്സയിലിരിക്കെ അഞ്ച് വർഷം മുൻപ് മരിച്ചിരുന്നു. ഭർത്താവിന്റെ മരണത്തോടെ സരോജനിയുടെ സംരക്ഷണ ചുമതല അംബികയിൽ വന്നു ചേരുകയായിരുന്നു. ഇതിനിടെ നാലു വർഷം മുൻപ് നോർത്ത് പറവൂരിൽ വെച്ച് അംബികയുടെ മകൻ വാഹനാപകടത്തിൽ മരിച്ചു. ഇതും ഈ കുടുംബത്തെ തളർത്തിയെങ്കിലും അമ്മായിയും മരുമകളും തമ്മിൽ സ്‌നേഹത്തോടെയാണ് കഴിഞ്ഞതെന്ന് നാട്ടുകാർ പറയുന്നു.
ഈ കുടുംബത്തിന് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലന്ന് വാർഡ് മെമ്പർ ഷാരി ടി.കെ. പ്രതികരിച്ചു. സരോജനിക്ക് 90 വയസുണ്ടെങ്കിലും പ്രാഥമിക കൃത്യം നിർവ്വഹിക്കാനും വീട്ടിനുള്ളിൽ നടക്കാനും ഒക്കെ കഴിയുമായിരുന്നു. കുടുംബത്തിൽ മറ്റ് സാമ്പത്തിക പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഇവരുടെ മരണത്തിൽ ദുരൂഹത ഒഴിയുന്നില്ല. മരിച്ച സരോജനിക്ക് മറ്റൊരു മകൻ കൂടി ഉണ്ടായിരുന്നു. അയാളും എട്ട് വർഷം മുൻപ് മരിച്ചു പോയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും മക്കളും കൊടുങ്ങല്ലൂരാണ് താമസം.
കഴിഞ്ഞ ദിവസം പതിവില്ലാത്ത കലഹം വീട്ടിൽ നിന്ന് കേട്ടിരുന്നതായി നാട്ടുകാർ പറയുന്നു. ഇന്ന് രാവിലെ അംബികയേയും സരോജനിയേയും വീടിന് പുറത്തേക്ക് കാണാത്തതിനെത്തുടർന്ന് അയൽക്കാർ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു.തുടർന്ന് ബന്ധുക്കളെത്തി വീടിനകത്ത് കയറി പരിശോധിച്ചതോടെയാണ് രണ്ടുപേരെയും മരിച്ചനിലയിൽ കണ്ടത്. അംബികയും സരോജിനിയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്.
വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്നലെ രാത്രി കൊലപാതകം നടന്നെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. സരോജിനിയെ അംബിക തോര്‍ത്തുമുണ്ട് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. തുടര്‍ന്ന് ആത്മഹത്യാ കുറിപ്പ് എഴുതിവെച്ച ശേഷം ബെഡ്റൂമിനകത്തെ ഫാനില്‍ അംബിക തൂങ്ങി മരിക്കുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കിടെ സരോജിനിയുടെ കഴുത്തില്‍ തോര്‍ത്തുമുണ്ട് മുറുക്കിയ പാടുകള്‍ കണ്ടെത്തിയിരുന്നു.
തിങ്കളാഴ്‌ച രാത്രി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നാണു വിവരം. ഇന്നലെ രാവിലെ ആരെയും വീടിനു പുറത്തു കാണാത്തതിനാല്‍ സമീപവാസി അംബികയുടെ മകള്‍ മാല്യങ്കരയില്‍ താമസിക്കുന്ന സജ്‌നയെ വിവരമറിയിച്ചു. സജ്‌നയും ഭര്‍ത്താവ് ബിജോയിയും വീട്ടിലെത്തിയപ്പോള്‍ വാതിലുകള്‍ പൂട്ടിയനിലയിലായിരുന്നു. പിന്നിലെ വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടത്. തുടര്‍നടപടികള്‍ സ്വീകരിച്ച ശേഷം പോലീസ് മൃതദേഹങ്ങള്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളജിലേക്കു മാറ്റി. ഡോഗ് സ്‌ക്വാഡും സ്‌ഥലത്തെത്തിയിരുന്നു. പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇരുവരുടേയും മൃതദേഹങ്ങള്‍ ഇന്ന് സംസ്‌കരിക്കും.
https://www.facebook.com/Malayalivartha



























