പേരെടുത്ത നല്ല സഖാത്തികളെ കേരളം കണ്ടിട്ടുണ്ട്.അതിന് അങ്ങ് ഒരുപാട് പഴയ കാലത്തേക്കൊന്നും പോകണ്ട. അഡ്വ.ഗീനാകുമാരി,...ഒരു കാലത്ത് DYFI നേതാവായി,പിന്നീട് മാറിയ സിന്ധു ജോയി ഇവരൊക്കെ നടു റോഡിൽ ടിയർ ഗ്യാസ് ഷെല്ലുകൾക്കു മുകലിലൂടെ പ്രതിഷേധങ്ങൾ നയിച്ചതും, പോലീസിന്റെ തല്ലുകൊണ്ടതും ഇവിടെ ആരും മറന്നിട്ടില്ല.

പേരെടുത്ത നല്ല സഖാത്തികളെ കേരളം കണ്ടിട്ടുണ്ട്.അതിന് അങ്ങ് ഒരുപാട് പഴയ കാലത്തേക്കൊന്നും പോകണ്ട. അഡ്വ.ഗീനാകുമാരി,...ഒരു കാലത്ത് DYFI നേതാവായി,പിന്നീട് മാറിയ സിന്ധു ജോയി ഇവരൊക്കെ നടു റോഡിൽ ടിയർ ഗ്യാസ് ഷെല്ലുകൾക്കു മുകലിലൂടെ പ്രതിഷേധങ്ങൾ നയിച്ചതും, പോലീസിന്റെ തല്ലുകൊണ്ടതും ഇവിടെ ആരും മറന്നിട്ടില്ല. പക്ഷേ അക്കൂട്ടിൽ കാണാത്തൊരു വനിതാ മുഖം, കേൾക്കാത്തൊരു വനിതാ സ്വരം ഉണ്ട്.
അത് ഇപ്പോൾ വിവാദങ്ങളെ തുടർന്ന് എയറിൽ നിൽക്കുന്ന ചിന്താ ജെറോമിന്റേതാണ്. വിദ്യാർത്ഥി സമരങ്ങളുടെയോ, പോലീസ് തല്ലിന്റെയോ ഇടയിൽ അറിയാതെ പോലും ആ മുഖം കണ്ടതായി ആർക്കും ഓർ്മയില്ല. എന്നാൽ മുട്ടൻ തള്ളുമായി രംഗത്തു വന്നിരിക്കുകയാണ് ഈ ധീര വനിത.
ഒരു ഓൺലൈൻ മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിലാണ് ഈ തള്ള്. ‘കൊലവിളിയുണ്ടായിട്ടു കൂടി ഭയന്നിട്ടില്ല, പിന്നെയാണോ ഈ ചെറിയ വെല്ലുവിളികൾ’?’ എന്ന ചിന്തയുടെ തള്ള് തലക്കെട്ടോടെയാണ് അഭിമുകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുതിർന്ന നേതാക്കളുടെ അതിശക്തമായ പിൻതുണയെപ്പറ്റിയും പറയുന്നു.
കേരള സർവ്വകലാശാല ചെയർ പേഴ്സൺ ആയി എത്തിയപ്പോഴാണ് ഈ പിൻതുണ അനുഭവിച്ചറിയാൻ അവസരം ഉണ്ടായതത്രേ. പ്രബന്ധ വിവാദത്തെക്കുറിച്ചും, റിസോർട്ട് വിവാദത്തെക്കുറിച്ചുമൊക്കെ വിശദമാക്കുന്നുണ്ട്.റിസോർട്ട് വിവാദം തുടങ്ങി വച്ചത് അത്ര നിഷ്കളങ്കമാണെന്നൊന്നും തോന്നുന്നില്ല എന്നാണ് കുട്ടി സഖാവ് പറയുന്നത്. വലരെ നിഷ്കളങ്കമായി ആണല്ലോ സഖാവ് എല്ലാം ചെയ്യുന്നത്.
പരാതി കൊടുത്ത യൂത്ത് കോൺഗ്രസ്സ പ്രവർത്തകരെ ആളെ വിട്ട് തല്ലിക്കുന്നത്. ആദരാഞ്ജലി നേർന്ന് സ്റ്റാറ്റസ് ഇടുന്നത്,അങ്ങനെ എണ്ണിയാലൊടുങ്ങാത്ത നിഷ്കളങ്ക പ്രവര‍്‍ത്തികൾ കാരണം പൊറുതിമുട്ടിയിരിക്കുകയാണല്ലോ? . തനിക്കെതിരെ ആസൂത്രിതമായി തന്നെയാണ് ഇത്തരം കാര്യങ്ങൾ പ്രചരിപ്പിച്ചത്. അമ്മയുടെ ചികിത്സാർഥം തന്നെയാണ് അവിടെ പോയത്.
അത് പരിചയത്തിലുള്ളയാളുടെതാണ്. അതിൽ പ്രത്യേകിച്ചൊന്നുമില്ല. പ്രത്യേകിച്ച് ുണ്ടെന്ന് ആരും പറഞ്ഞില്ല.. ചട്ടലംഘനം നടത്തിയ റിസോർട്ടുടമയെ സംരക്ഷിക്കാൻ പാർട്ടി ബന്ധവും പിടിപാടും ഉപയോഗിച്ചു എന്നാണല്ലോ സംഭവം പുറത്തു കൊമ്ടുവന്ന മലയാലിവാർത്ത പറഞ്ഞത്. ഇത്തരത്തിലുള്ള വ്യാജ ആരോപണങ്ങളിലൊന്നും തനിക്കു ഭയമില്ല എന്നും...
പ്രശ്നങ്ങളും വിവാദങ്ങളും ഉണ്ടാകുമ്പോൾ പാർട്ടി എപ്പോഴും കൂടെ നിന്നിട്ടുണ്ട്എന്നും ചിന്ത പറഞ്ഞു. ശരിയാണ് ഇത്ര അധികം വിവാദങ്ങൾ ഉണ്ടായിട്ടും പാർട്ടി കൂടെ നിന്നെങ്കിൽ അത് ജനങ്ങൾക്കാറിയാത്ത എന്തെങ്കിലും അന്തർധാര സജീവമായതുകൊണ്ടു തന്നെയാവണം. ഗവേഷണ പ്രബന്ധത്തിലെ പിഴവ് മാധ്യമങ്ങളും ജനങ്ങളും ചൂണ്ടിക്കാട്ടി ആകെ വെട്ടിലായതോടെ അതിൻമേലുള്ള ദാർഷ്ട്യം ഇത്തിരി കുറ‍്ഞിട്ടുമ്ട്.
തെറ്റ് ഏറ്റുപറയാൻ ചങ്ങമ്പുഴയുടെ വീട്ടിലെത്തിയ അതേ ഭാവമാണ് ഇവിടെയും വെളിവാക്കുന്നത്. അതുകൊണ്ടു തന്നെ അത്തരത്തിൽ ഒരു പിഴവു സംഭവിച്ചതിൽ വലിയ വിഷമമുണ്ട്. ഒരു വർക്കും പൂർണമല്ല. തെറ്റുകൾ സംഭവിക്കാം. എനിക്കതിൽ ഖേദമുണ്ട്. തെറ്റു ചൂണ്ടി കാണിച്ച എല്ലാവർക്കും നന്ദി പറയുകയാണ്. ഇങ്ങനെ ഒരു തെറ്റു സംഭവിക്കുന്നത് ഒരു കാരണവശാലും ഗൈഡിന്റെ ഉത്തരവാദിത്തമല്ല. അത് ആ കാന്‍ഡിഡേറ്റിന്റെ മാത്രം ഉത്തരവാദിത്തമാണ്. എന്നൊക്കെ വച്ചു കാച്ചുന്നുണ്ട്.
വിവാദങ്ങൾ പറഞ്ഞ് നമ്മളെ തളർത്താമെന്നാണ് എതിരാളികൾ കരുതുന്നത്. അവരൊക്കെ ആലീസിന്റെ സ്വപ്നലോകത്തിലാണ്. അതൊന്നും നടക്കാനേ പോകുന്നില്ല. അത്രക്ക് ആത്മവിശാവസമാണ് കുട്ടി സഖാവിന്. എന്തു ചെയ്താലും ഒപ്പം നിൽക്കാനും പ്രോൽസാഹിപ്പിക്കാനും മുതിർന്ന സഖാക്കൾ ഏറെ ഉള്ളപ്പോൾ എന്തിന് ഭയക്കണം?... .. യുവജനങ്ങൾക്കും സ്ത്രീകൾക്കും പ്രവർത്തിക്കാൻ കൂടുതൽ അവസരം നൽകുക എന്നതാണ് പാർട്ടിയുടെ തീരുമാനം എന്ും .
പാർട്ടി ഇപ്പോൾ എഴുത്തിരിക്കുന്ന തീരുമാനത്തിന്റെ ഭാഗമായാണ് സിപിഎമ്മിന്റെ സംസ്ഥാന സമിതിയിലേക്കു എത്തിയതെന്നുമാണ് മറ്റൊരു തള്ള്.. . 40 വയസ്സിനു താഴെ പ്രായമുള്ള സ്ത്രീകൾക്കു കൂടുതൽ അവസരങ്ങൾ നൽകുക എന്നതാണ് പാർട്ടി പുതിയ കാലത്ത് എടുത്ത പ്രധാനമായ ഒരു തീരുമാനം. ഈ തീരുമാനത്തിന്റെയും നയത്തിന്റെയും ഭാഗമായി എത്ര യുവ വനിതകൾക്കാണ് പാർട്ടിയിൽ സ്ഥാനങ്ങള് നൽകിയിട്ടുള്ളത് എന്നത് എല്ലാവർക്കും അറിയാം. പാർട്ടിയിൽ ഏതെങ്കിലും സ്ഥാനം എന്നതിലുപരി പാർട്ടി പ്രവർത്തകയായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത് എന്ന്.....
മുതിർന്ന നേതാക്കളുടെ കനത്ത പിൻതുണ കേരള സർവകലാശാലയുടെ ചെയർപേഴ്സണായി വരുമ്പോഴാണ് ചിന്തക്ക് ബോധ്യമായതെന്നും എടുത്ത് പറയുന്നുണ്ട്. വളരുന്ന ഘട്ടത്തിലെല്ലാം മുതിർന്ന നേതാക്കൾ ധാരാളം ഉപദേശങ്ങൾ നൽകിയിട്ടുണ്ട് എന്നും തള്ളുന്നു. നല്ല ബെസ്റ്റ് ഉപദേശമായിരുന്നിരിക്കും കൊടുത്തത്..അതാണിങ്ങനെ എന്നാണ് സമൂഹമാധ്യമങ്ങളിൽ വരുന്ന കമന്റുകൾ ....
പിന്നെ യുവജനക്കമ്മിഷൻ പ്രവർത്തനങ്ങളെ വിമർശിച്ചവർക്കെല്ലാം പാപം കിട്ടും....പലരും കമ്മിഷന്റെ പ്രവർത്തനം എന്താണെന്നു മനസ്സിലാക്കാതെയാണ് വിമർശിക്കുന്നത് എന്ന് ചിന്ത ജെറോം പറയുന്നു. എന്തിനാണ് ഇത്തരം ഒരു കമ്മിഷൻ എന്നു ചോദിക്കാറുണ്ടത്രെ. എന്നാൽ പ്രവർത്തനങ്ങൾ അദ്ധ്വിശദീകരിച്ചിട്ടില്ല . . കേരളത്തിലെ യുവജനങ്ങളുടെ പ്രശ്നങ്ങൾ പഠിക്കാനുള്ള അർധജുഡിഷ്യറി കമ്മിഷനാണ് ഇത്.
അതു തന്നെയാണല്ലോ അതിന്റെ പ്രശ്നവും. അങ്ങനെ ഒരു പദവിയിൽ ഇരുന്നാണല്ലോ നീതിക്ക് നിരക്കാത്തതൊക്കെ ചെയ്യുന്നതും. തല്സ്ഥാനത്ത് തുടരാൻ തുടങ്ങിയിട്ട് രണ്ടു കാലയളവ്,അതായത് 6 വർഷം കഴിഞ്ഞു. 2016ൽ ഇടതുപക്ഷ ഗവൺമെന്റ് അധികാരത്തിൽ വരുമ്പോഴാണ് അവർ ചെയർപേഴ്സണാകുന്നത്. പുതിയ ഒരാൾ ചുമതല ഏൽക്കുന്നതു വരെ സ്ഥാനത്ത് തുടരാം എന്നാണ് ഇപ്പോൾ ന്യായീകരിക്കുന്നത്.
https://www.facebook.com/Malayalivartha



























