1998-ലെ കോയമ്പത്തൂർ ബോംബ് സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അബ്ദുൾ നാസർ മഅദനിയെ അറിയാത്തവരില്ല. വർഗ്ഗീയ പ്രസംഗങ്ങലിലൂടെ മതസ്പര്ദ്ദ സൃഷ്ടിച്ചതിന്റെ പേരിലും ജനങ്ങൾ അറിയും.

1998-ലെ കോയമ്പത്തൂർ ബോംബ് സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അബ്ദുൾ നാസർ മഅദനിയെ അറിയാത്തവരില്ല. വർഗ്ഗീയ പ്രസംഗങ്ങലിലൂടെ മതസ്പര്ദ്ദ സൃഷ്ടിച്ചതിന്റെ പേരിലും ജനങ്ങൾ അറിയും. കോയമ്പ്തതൂർ സ്ഫോടന കേസിൽ ഒൻപതു വർഷം മദനി വിചാരണത്തടവുകാരനായി തമിഴ്‌നാട്ടിൽ ജയിലിൽ കഴിഞ്ഞു.
2007 ഓഗസ്റ്റ് 1-ന് ഈ കേസിൽ കുറ്റക്കാരനല്ലെന്നു കണ്ട് പ്രത്യേക കോടതി മഅദനിയെ വെറുതേ വിട്ടു. 2008 ജൂലൈ 25ലെ ബംഗളൂരു സ്ഫോടന പരമ്പര കേസിൽ വിചാരണ തടവുകാരനായി പരപ്പന അഗ്രഹാര ജയിലിൽ കഴിയുകയും, ഇപ്പോൾ ബംഗ്ലൂരുവിൽ ജാമ്യവ്യവസ്ഥയോടെ കഴിയുകയും ചെയ്യുകയാണ് മഅദനി.
പിഡിപി നേതാവ് അബ്ദുൽ നാസർ മഅദനിയുടെ ജീവൻ രക്ഷിക്കാൻ കേരള സർക്കാർ ഇടപെടണമെന്ന ആവശ്യവുമായി ഒരു സംഘം സാംസ്കാരിക പ്രവർത്തകർ രംഗത്തെത്തിയിരിക്കുകയാണ്.ഇവർ ഈ ആവശ്യം ഉന്നയിച്ച് സംയുക്ത പ്രസ്താവനയും ഇറക്കി. അമ്പതിലധികം പേരാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചിരിക്കുന്നത്. അശോകൻ ചരുവിൽ, കെ സച്ചിദാനന്ദൻ, സെബാസ്റ്റ്യൻ പോൾ, സണ്ണി എം കപിക്കാട്, ആർ അജയൻ, നടി ജോളി ചിറയത്ത്, അഡ്വ. കുക്കു ദേവകി, സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാന സിദ്ദീഖ് എന്നിവരുൾപ്പെടെയുള്ളവർ പ്രസ്താവനയിൽ ഒപ്പുവെച്ചിട്ടുണ്ട്.
കുറച്ചു ദിവസങ്ങൾക്ക് മുന്‍പ് സൈനസൈറ്റിസ് ന് സമാനമായ വേദന ഉണ്ടായെന്നും സ്ട്രോക്ക് പോലെ മുഖം കോടി വലതുകയ്യുടെ ചലനശേഷി നഷ്ടപ്പെടുകയും ചെയ്തു എന്ന് അബ്ദുൽ നാസർ മഅദനി അറിയിച്ചിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി സുപ്രിംകോടതിയെ സമീപിക്കാനും മഅദനി തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം. അബ്ദുല്‍ നാസർ മഅദനി അപകടകാരിയും , ഗുരുതര കുറ്റങ്ങളിൽ പങ്കാളിയുമാണെന്ന് സുപ്രീംകോടതി നേരത്തെ തന്നെ വ്യക്തമാക്കിയതാണ് .
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‍ഡെയാണ് ഇക്കാര്യം പരഞ്ഞത്. ചികിത്സയും സാമ്പത്തിക ബുദ്ധിമുട്ടും ഉൾപ്പെടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കേരളത്തിലേക്ക് പോകാനും താമസിക്കാനും അനുവദിക്കണമെന്ന ഹർജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമർശം. ബെംഗളൂരു സ്‌ഫോടനക്കേസ് വിചാരണ നടത്തുന്ന കോടതി ആ കേസിന് മാത്രമായുള്ള പ്രത്യേക കോടതിയാണ്. എന്നിട്ട് കൂടി സങ്കീര്‍ണമായ നടപടിക്രമങ്ങള്‍ തുടരുന്നതിനാല്‍ കേസ് വളരെ മന്ദഗതിയിലാണ് നടക്കുന്നത്.
തീവ്ര മുസ്ലിം ആശയങ്ങളും വർഗ്ഗീയ ചിന്തയും വ്ച്ചുപുലർത്തിയതിന്റെ പേരിൽ നോട്ടപ്പുള്ളിയാവുകയും സ്ഫോടനക്കേസിൽ വ്യക്തമായ പങ്കുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്തിന്റെ പേരിലാണ് മഅദനി തടവറയിലാക്കപ്പെട്ടത്. പുറത്തിരങ്ങിയാൽ വർഗ്ഗീയ കലുഷിതമായ അന്തരീക്ഷം സ്ൃഷ്ടിക്കുമെന്നും രാജ്യത്തിനു തന്നെ ഭീ,ണിയാകുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയിരുന്നു.
മുസ്‌ലിം സമുദായത്തിന് സ്വയം പ്രതിരോധമെന്ന മുദ്രാവാക്യമുയർത്തി 1990ൽ ഇസ്‌ലാമിക് സേവക് സംഘ് ഐ.എസ്.എസ്. രൂപവത്കരിച്ച ആലാണ് മഅദനി.പിന്നീട് 1993 ഏപ്രിൽ 14-ന് ആണ് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി പി.ഡി.പി. എന്ന രാഷ്ട്രീയകക്ഷിക്ക് രൂപംനൽകിയത്. 1992-ൽ മുതലക്കുളം മൈതാനത്ത് നടത്തിയ സാമുദായിക സ്പർധ വളർത്തുന്ന പ്രസംഗത്തിന്റെ പേരിൽ 1998 മാർച്ച് 31-ന് എറണാകുളത്ത് കലൂരിലെ വസതിയിൽനിന്ന് മഅദനിയെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പോലീസ് കമ്മീഷണർ ഓഫീസിൽ ചോദ്യം ചെയ്യലിനു ശേഷം കണ്ണൂർ ജയിലിൽ അടച്ചു.
1998-ലെ കോയമ്പത്തൂർ സ്ഫോടനക്കേസിൽ പങ്കുണ്ടെന്നാരാപിച്ച് ഏപ്രിൽ നാലിന് ആണ്കോയമ്പത്തൂർ പോലീസിന് കൈമാറിയത്. ദേശീയ സുരക്ഷാ നിയമപ്രകാരം ആണ് കേസെടുത്തത്. ജാമ്യം കിട്ടാത്ത ഒരു വർഷത്തെ കരുതൽ തടങ്കലായിരുന്നു ഇത്. . 16683 പേജുള്ള തമിഴിലുള്ള കുറ്റപത്രമാണ് ഇതേ തുടർന്ന് തയ്യാറാക്കിയത്. 2500 സാക്ഷികളാണ് കേസിൽ ഉള്ളത്. തുടർന്ന് ജാമ്യം കിട്ടിയെങ്കിലും ബംഗളുരു സ്ഫോടനത്തിന്റെ പേരിൽ കർണാടക പോലീസ് 2010 ആഗസ്റ്റ് 17 ന് മഅദനിയെ നവീണ്ടും അറസ്റ്റ് ചെയ്തു .
പ്രതികൾ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു മഅദനിക്കെതിരെ കേസ് എടുത്തിട്ടുള്ളത്. കഥയറിയാതെ ആട്ടം കാണുന്ന ഒട്ടേറെ പേരും ഇതിനൊക്കെ ഒപ്പീസു ചൊല്ലാനും കൂടും എന്നാതാണ് കഷ്ടം. മഅദനിക്കെതിരെ എറണാകുളം സി.ജെ.എം കോടതിയിൽ നാല് കേസുകളും മറ്റ് കോടതികളിലായി 16 കേസുകളും നിലവിലുണ്ട്. പ്രകോപനപരമായി പ്രസംഗം നടത്തിയതിനാണ് പല കേസുകളും.
ഈ കേസുകളിൽ നേരത്തെ മഅദനിക്ക് ജാമ്യം കിട്ടിയിരുന്നുവെങ്കിലും വിചാരണത്തടവുകാരനായതിനാൽ ജാമ്യ വ്യവസ്ഥകൾ പാലിക്കാൻ കഴിഞ്ഞിരുന്നില്ല. ലഷ്കർ ഭീകരൻ എന്ന് സംശയിക്കപ്പെടുന്ന തടിയന്ടവിടെ നസീറുമായുള്ല ബന്ധവും മഅദനിയെ പോലീസ് നോട്ടപ്പുള്ളിയാക്കി. നസീർ തീവ്രവാദത്തിലേക്ക് എത്തിയത് മദനി സ്ഥാപിച്ച ISS, PDP എന്നീ സംഘടനകളിലൂടെയാണെന്ന് കർണാടക പോലിസ് ആരോപിച്ചിരുന്നു.2005ലെ ബസ് കത്തിക്കൽ കേസിൽ മദനിയുടെ ഭാര്യയായ സൂഫിയ പ്രതി ചെർക്കപ്പെടുകയുണ്ടായി.
മദനിയെ തടവിലിട്ടത്തിനു പ്രതികാരമായി സൂഫിയ, നസീർ എന്നിവർ ചേർന്ന് തമിഴ് നാട് സർക്കാരിന്റെ ബസ് കത്തിക്കൽ ആസൂത്രണം ചെയ്തു നടപ്പിലാക്കി എന്നതാണ് കേസ്. ലഷ്കർ ഇ ത്വായിയുടെ തെക്കേ ഇന്ത്യൻ കംമാന്ടെർ ആയി സംശയിക്കപെടുന്നയാളാണ് തടിയന്ടവിടെ നസീർ.ഗുരുതര കുറ്റഹ്ഹൾ ചെയ്തുവെന്ന് സ്പ്രീം കോടതി പറഞ്ഞ ഒരാൾ,പുറത്തിറങ്ങിയാൽ വർഗ്ഗീയ വിഷം തുപ്പുമെന്ന് മനസ്സിലാക്കി തുറുങ്കിലടച്ച ഒരാൾ... അയാൾക്കു വേണ്ടിയാണ് കേരല സർക്കാർ ഇടപെടണം എന്ന് ആവശ്യപ്പെട്ട് പര്സ്താവന ഇരക്കിയിരിക്കുന്നത്.
ഇവിടെ ശ്രദ്ധ വേണ്ട ഒട്ടേറെ മനുഷ്യാവകാശ ലംഘനങ്ഹൾ നടക്കുന്നുണ്ട്...നിരവധി സാമൂഹ്യ പ്രശ്നങ്ങൾ നടക്കുന്നുണ്ട്. അതൊന്നും കണ്ടില്ലെന്നു നടിക്കുന്ന ഒരു കൂട്ടം സാംസ്കാരിക പ്രവർത്തകർ ഇങ്ങനെയൊരു പ്രസ്താവന ഇറക്കിയതിനു പിന്നിൽ ന്യൂനപക്ഷ പ്രീണനം തന്നെയണ് എന്നുവേണം പറയാൻ.
https://www.facebook.com/Malayalivartha



























