Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ പലതവണയാണ് മുഖ്യമന്ത്രിയും കുഴൽനാടനുംഇന്ന് വാക്കുകൾകൊണ്ട് ആക്രമണം അഴിച്ചുവിട്ടത്.‘‘

01 MARCH 2023 06:00 PM IST
മലയാളി വാര്‍ത്ത

നിയമസഭയിൽ  ഇന്ന് മാത്യു കുഴൽനാടന്റെ ദിവസമായിരുന്നു. അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ മാത്യു കുഴൽനാടൻ എംഎൽഎ സഭയിൽ പൊളിച്ചടുക്കി!  പിണറായിയും ശിവശങ്കറും കോൺസൽ ജനറലും സ്വപ്നയും ക്ലിഫ് ഹൗസിൽ യോഗം ചേർന്നുവെന്ന് സ്വപ്ന പറഞ്ഞ കാര്യം എംഎൽഎ സഭയിൽ ആരോപിച്ചു.  മുഖ്യമന്ത്രീടെ കിളി പോയി. പിന്നെ ക്ഷോഭിച്ച് എഴുന്നേറ്റ്  ഒറ്റപ്പറച്ചിൽ....പച്ചക്കള്ളം ...ആരെയും കണ്ടിട്ടില്ല! അങ്ങനെ എംഎൽഎ കടുപ്പിച്ചു കൊണ്ടിരിക്കുമ്പോൾ, നിൽക്കക്കള്ളി ഇല്ലാതെ വന്ന മുഖ്യമന്ത്രി, സ്പീക്കർ എ എൻ ഷംസീറിനോട് ചോദ്യവും ചോദിച്ചു.  

എംഎൽഎ നടത്തുന്ന അപകീർത്തികരമായ പരാമർശങ്ങളും ദുരാരോപണങ്ങളും കേൾക്കുന്നില്ലേയെന്ന്.   വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയവുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രിയും കുഴൽനാടനും തമ്മിൽ നടന്ന പൊരിഞ്ഞ വാക്പോരിനിടെയാണ്, സ്പീക്കറോട് മുഖ്യമന്ത്രിയുടെ ചോദ്യം. ഇന്നലെ പഴയവിജയന്ഡ പുതിയ വിജയൻ പരാമർശങ്ങൾ നടന്നപ്പോഴഉം സ്പീക്കറഉടെ മുഖഭാവങ്ഹൾ ചിരിയുണർത്തുന്നതായിരുന്നു.

സഹികെട്ടു എന്ന നിലയിലുള്ള ഭാവങ്ങളോടെയാണ് സ്പീക്കർ സഭയിലിരുന്നത്.   അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ പലതവണയാണ് മുഖ്യമന്ത്രിയും കുഴൽനാടനുംഇന്ന്  വാക്കുകൾകൊണ്ട് ആക്രമണം അഴിച്ചുവിട്ടത്.‘‘പ്രമേയത്തിൽ വാദങ്ങളോ അഭ്യൂഹങ്ങളോ വ്യാജോക്തികളോ ആരോപണങ്ങളോ അപകീർത്തിപരമായ പ്രസ്താവനകളോ ഉണ്ടായിരിക്കാൻ പാടില്ല.

ഇപ്പോൾ അദ്ദേഹം പറഞ്ഞ വ്യാജോക്തികൾ, ആരോപണങ്ങൾ, അപകീർത്തികരമായ പ്രസ്താവനകൾ എല്ലാം അങ്ങും കേൾക്കുന്നുണ്ടാകുമല്ലോ. അതോടൊപ്പം തന്നെ, വ്യക്തികളുടെ ഔദ്യോഗിക നിലയിലോ പൊതുകാര്യ നിലയിലോ അല്ലാതെയുള്ള അവരുടെ സ്വഭാവത്തെയോ നടപടിയെയോ കുറിച്ച് പരാമർശിക്കാൻ പാടില്ല.

 

ഇതെല്ലാം ഇവിടെ വ്യക്തമായി രേഖപ്പെടുത്തി വച്ചിട്ടുള്ളതാണ്. അതിനെല്ലാം വിരുദ്ധമായി എന്തും പറയാൻ തനിക്ക് അവകാശമുണ്ടെന്ന മട്ടിലാണ് അദ്ദേഹം വർത്തമാനം പറഞ്ഞുകൊണ്ടിരിക്കുന്നത്. അങ്ങത് കേൾക്കുന്നണ്ടാകുമെന്നാണ് ഞാൻ കരുതുന്നത്.’ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
എന്നാൽ ജനങ്ങൾ ഇങ്ങോട്ട് തിരഞ്ഞെടുത്ത് അയച്ചത് സർക്കാരിന് ഇഷ്ടമുള്ള കാര്യങ്ങൾ മാത്രം പറയാനല്ലെന്ന് കുഴൽനാടൻ തിരിച്ചടിച്ചു.

 ‘‘ജനം ആഗ്രഹിക്കുന്നത് പറയാൻ വേണ്ടിയാണ് അവർ എന്നെ ഇവിടേക്ക് അയച്ചതെന്നും എംഎൽഎ. അല്ലാതെ നിങ്ങളുടെ അനുമതി വാങ്ങി നിങ്ങൾക്കു വേണ്ടതു പറയാനല്ല. എന്റെ നിയോജക മണ്ഡലത്തിലെ ജനങ്ങൾ എന്നെ തിരഞ്ഞെടുത്ത അയച്ചത് കേരളത്തിലെ സാമാന്യ ജനത്തിനു പറയാനുള്ളത് ഇവരുടെ മുഖത്തു നോക്കി പറയാനാണ്. അല്ലാതെ ഞാൻ എന്ത് വ്യാജോക്തിയാണ് പറഞ്ഞത്, എന്തു ദുരാരോപണമാണ് പറഞ്ഞത്?  ഞാൻ പറഞ്ഞതിനെ നിഷേധിക്കണമെങ്കിൽ അങ്ങ് കോടതിയെ സമീപിക്കണം.

അതിന് എന്റെ അഭിപ്രായം മേടിക്കേണ്ടതില്ല’ എന്നായിരുന്നു  കുഴൽനാടന്റെ മറുപടി.  അക്ഷരാർത്ഥത്തിൽ   അങ്ങാടിത്തല്ലിന്ഞരെ ശബ്ദരേഖപോലെ ആയിരുന്നു സഭയിൽ.  ഒരു അംഗം ഇവിടെ പറയുന്ന കാര്യത്തിന് താൻ എന്തിനു കോടതിയിൽ പോകണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം.  അദ്ദേഹത്തിന്റെ നേരെ നോക്കിത്തന്നെയാണ് ഞാൻ ഇതു പറയുന്നത്. ആ കാര്യങ്ങൾ ഇവിടെ പറയാൻ എനിക്ക് ആർജവമുണ്ട്. അത് പറയുക തന്നെ ചെയ്യും.

അദ്ദേഹം എന്താണ് ഈ പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.അപ്പോൾ ഇവിടെ നടക്കുന്ന പുകിലൊക്കെ ആരുണ്ടാക്കി എന്നാണ് ജനങ്ങളുടെ സംശയം.‘ഞാൻ പറഞ്ഞ കാര്യങ്ങൾ പറയാനുള്ള ആർജവം എനിക്കുമുണ്ട്’ എന്ന് കുഴൽനാടൻ മറുപടി നൽകി. ഞാനത് ഇവിടെത്തന്നെ പറയും. അങ്ങേയ്ക്കു മാത്രമാണ് ആർജവമുള്ളതെന്ന് ധരിക്കരുത്.

പറയാനുള്ള കാര്യങ്ങൾ പറഞ്ഞിട്ടേ പോകൂവെന്നും കുഴൽനാടൻ പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ സഭയിൽ നടത്തുന്ന വാക്പോര് കണ്ടു നിൽക്കുന്ന ജനങ്ങലിൽ ചിരിയുണർത്തുക?ാമ്. ചെയ്യുനനത്. പ്രതിസമ്ധികളിൽ നിന്ന രക്ഷപെയാനുള്ള അവസാന ശ്രമം എന്നോണം  മുഖ്യമന്ത്രി കാട്ടിക്കൂട്ടി പോകുന്നതാണ് ഇതോക്കെ എന്നാണ് ഇത്തരം വാർത്തകൾക്ക താഴെ വരുന്ന സമൂഹമാധ്യമ കമന്റുകൾ. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (14 minutes ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (43 minutes ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (2 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (2 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (2 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (2 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (2 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (3 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (3 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (3 hours ago)

എന്തൊക്കെ സംഭവിച്ചാലും പറവൂരില്‍ മാറ്റമുണ്ടാകില്ലെന്ന് സലിം കുമാര്‍  (3 hours ago)

തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍  (3 hours ago)

തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ 63കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

പോളിംഗ് സമയം പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി  (3 hours ago)

സംസ്ഥാനത്ത് പോളിംഗ് വൈകിട്ട് അഞ്ചുവരെ 75.10 ശതമാനം  (4 hours ago)

Malayali Vartha Recommends