ഇന്‍സ്റ്റഗ്രാം കാമുകി ദേ വീട്ടില്‍;കാമുകിയെ കാണാന്‍ ഓടിപ്പാഞ്ഞെത്തിയ 22കാരന്‍ കാമുകന്‍ തേഞ്ഞു,മധുര പതിനേഴ്കാരിയെ പ്രതീക്ഷിച്ചു പക്ഷെ വന്നത് 4 കുട്ടികളുടെ അമ്മ,പൊട്ടിക്കരഞ്ഞ് കാമുകന്

ഇന്‍സ്റ്റഗ്രാം കാമുകി വീട്ടില്‍ വന്നുകേറി ആളെക്കണ്ട് ഞെട്ടി 22കാരന്‍ കാമുകന്‍. പിന്നെ കാമുകന്‍ കരഞ്ഞ്‌മെഴുകലായിരുന്നു. ഈ പ്രണയകഥയില്‍ വമ്പന്‍ ട്വിസ്റ്റ്. കാമുകിക്കൊപ്പം 4 ട്രോഫി കൂടി കാമുകന് ഫ്രീ. അതില്‍ വമ്പന്‍ ട്വിസ്റ്റ് 22കാരന്റെ അതേ പ്രായത്തിലുള്ളതാണ് 4 ട്രോഫികളില്‍ ഒന്ന്. സ്വപ്നങ്ങളിലെ മധുരപ്പതിനേഴുകാരിയെ കാത്തിരുന്ന കാമുകനെ തേടി വീട്ടിലെത്തിയത് നാലു കുട്ടികളുടെ മാതാവായ വീട്ടമ്മ. വീട്ടിലേക്കുള്ള വഴി കൃത്യമായ് ഗാമുകന്‍ അയച്ചും കൊടുത്തു. ആളെ നേരിട്ട് കണ്ടപ്പോഴാണ് ചതിക്കപ്പെട്ടത് കാമുകന്‍ തിരിച്ചറിഞ്ഞത്. മലപ്പുറം ജില്ലയിലെ കാളികാവിലാണ് സംഭവം.
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ കാമുകിയെ നീണ്ട കാത്തിരിപ്പിനുശേഷം നേരിട്ടു കണ്ടപ്പോള്‍മ്മാതിരി പണി കിട്ടുമെന്ന് കാമു
കന്‍ കരുതിയില്ല. കാമുകന്‍ കൈമാറിയ ലൊക്കേഷന്‍ അനുസരിച്ച് കോഴിക്കോട്ടു നിന്നാണ് കാമുകി കാളികാവിലെ വീട്ടിലെത്തിയത്. പ്രണയം ആരംഭിച്ചിട്ട് നാളുകളായെങ്കിലും ഇപ്പോഴാണ് ഇരുവരും നേരിട്ടു കാണുന്നത്. കാമുകിയെ നേരിട്ടു കണ്ടതോടെ മനസ്സ് തകര്‍ന്ന യുവാവും കുടുംബവും അവരെ വീട്ടില്‍നിന്ന് ഇറക്കിവിടാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. യുവാവിന്റെ കൂടെ പുതിയ ജീവിതം തുടങ്ങാനാണ് വന്നതെന്നായിരുന്നു കാമുകിയുടെ നിലപാട്.
രക്ഷയില്ലാതെ കാമുകന്‍ അലമുറയിട്ടു പൊട്ടിക്കരഞ്ഞു. കാമുകന്‍ ചെറു പ്രായക്കാരനാണെന്ന് മനസ്സിലാക്കിയിട്ടും വീട്ടമ്മ പിന്തിരിയാന്‍ കൂട്ടാക്കാതിരുന്നതോടെ വീട്ടുകാരും പെട്ടു. രംഗം വഷളാകാതിരിക്കാന്‍ കാമുകന്റെ വീട്ടുകാര്‍ പൊലീസിന്റെ സഹായം തേടി. ഇതേ സമയത്തു തന്നെ, വീട്ടമ്മയെ കാണാനില്ലെന്ന് ബന്ധുക്കള്‍ കോഴിക്കോട് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഇതിനിടെ വീട്ടമ്മയെക്കുറിച്ചു വിവരം ലഭിച്ച ബന്ധുക്കള്‍ കാളികാവിലെത്തി. കാമുകന്‍ നിര്‍ബന്ധിച്ച് വീട്ടില്‍നിന്ന് ഇറക്കിക്കൊണ്ടു വന്നതാണെന്ന ധാരണയിലായിരുന്നു അവരുടെ വരവ്. അതുകൊണ്ടുതന്നെ കാമുകനെ 'ശരിക്കൊന്നു പെരുമാറുക' കൂടിയായിരുന്നു ലക്ഷ്യം. പൊലീസിന്റെ കണ്ണുവെട്ടിച്ച് യുവാവിനെ മര്‍ദിക്കാനുള്ള കാമുകിയുടെ വീട്ടുകാരുടെ പദ്ധതി മനസ്സിലാക്കിയ ബന്ധുക്കള്‍, യുവാവിനെ രക്ഷിക്കാനുള്ള മാര്‍ഗവും ആസൂത്രണം ചെയ്തു. പൊലീസ് സ്‌റ്റേഷനില്‍ നിന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇറങ്ങിയ യുവാവിനെ ബന്ധുക്കള്‍ രഹസ്യ വഴിയിലൂടെ കുടുംബ വീട്ടിലേക്കു മാറ്റുകയായിരുന്നു. 'പ്രണയ ദുരന്ത'ത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട യുവാവ് ഇപ്പോഴും ഞെട്ടലില്‍ നിന്ന് പൂര്‍ണമായും മുക്തനായിട്ടില്ല.
ഇതുപോലെത്തെ പണി ഇനി സ്വപ്‌നങ്ങളില്‍ മാത്രം. പ്രണയം തലയ്ക്ക് പിടിച്ചു പോയാല്‍ പിന്നെ ചുറ്റും ഉള്ളതൊന്നും കാണാന്‍ പറ്റൂല്ല ദേ ഇതുപോലെ. സോഷ്യല്‍മീഡിയയില്‍ ഇതുപോലത്തെ ഇഷ്ടം പോലെ പ്രണയം ഉണ്ട്. പ്രായം മറച്ച് വെച്ചും കല്യാണം കഴിച്ച് മക്കളുള്ളതൊക്കെ മറച്ച് വെച്ചും പ്രണയിച്ച് തകര്‍ക്കുന്നവര്‍. ഒടുവില്‍ നേരിട്ട് കാണുമ്പോള്‍ പണിപാളും. ഇതുപോലത്തെ നിരവധി വാര്‍ത്തകളാണ് പുറത്ത് വരുന്നത്. പോലീസുകാര്‍ക്ക് ഇതൊരു പുത്തരിയല്ല ഇപ്പോള്‍. ഇതുപോലെ എത്രയെണ്ണം കാണുന്നുവെന്നാണ് അവരുടെ ഒരിത്. ഏതായാലും വീട്ടമ്മ 22കാരന്റെ കൂടെ താമസിക്കാന്‍ മക്കളേയും ഭര്‍ത്താവിനേയും എല്ലാം ഉപേക്ഷിച്ചിങ്ങ് പോന്നു. കാമുകനോടുള്ള ആ ആത്മാര്‍ത്ഥ സ്‌നേഹം നമ്മള്‍ കാണാതെ പോകരുത്. പക്ഷെ കാമുകിയെ കണ്ടതും കാമുകന്റെ ബോധം പോയി. അതുകൊണ്ട് സോഷ്യല്‍മീഡിയയില്‍ നിന്ന് പണികിട്ടാതെ സൂക്ഷിക്കുക.
https://www.facebook.com/Malayalivartha



























