Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

കേരളത്തിലെ റോഡ് ന്യൂയോര്‍ക്കിലെക്കാള്‍ കേമം;മുഖ്യമന്ത്രീടെ ഒരൊറ്റത്തള്ള് ട്രോളന്മാര്‍ കേറി മേഞ്ഞു,കേരളത്തില്‍ ഉള്ളത് റോഡോ അതോ തോടോ?കിട്ടിയില്ലേല്‍ ചോദിച്ച് മേടിക്കും പിണറായി,ട്രോളന്മാര്‍ ഒരുപൂക്കാലം കൊടുത്തു

01 MARCH 2023 06:54 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പുട്ടാണോ ആവോ കഴിച്ചത്. വന്നൊരറ്റത്തള്ളാണ്......കേരളത്തിലെ റോഡ് ന്യൂയോര്‍ക്കിലെക്കാള്‍ കേമം. അവിടെയുള്ള മലയാളികള്‍ക്ക് അദ്ഭുതപ്പെടുന്നുവെന്ന് മുഖ്യമന്ത്രി. വെറുതെ എയറില്‍ക്കേറാനായിട്ട് വന്നോണം. കേരളത്തിലെ റോഡിന്റെ കൊണം കൊണ്ട്...യാത്രക്കാര്‍ ഓരോ കുഴിയില്‍ വീഴുമ്പോഴും ഭരിക്കുന്നവരുടെ തലമുറകള്‍ക്ക് വരെ വിളിക്കുന്നുണ്ട്. എന്നിട്ടും ഇത് പറയണേല്‍ മുക്യ ലേശം തൊലിക്കട്ടി കൂടുതല്‍ വേണം. തൊലിക്കട്ടി കൂടുതലാണെന്ന് മുഖ്യന്‍ വീണ്ടും വീണ്ടും തെളിയിച്ച് കൊണ്ടിരിക്കുകയാണ്......മരുമോന്‍ ഭരിക്കുന്ന വകുപ്പായോണ്ട് ഒന്ന് വെളുപ്പിക്കാന്‍ നോക്കീതാ പക്ഷെ ഒത്തില്ല.

ന്യൂയോര്‍ക്കില്‍ കഴിയുന്ന മലയാളികള്‍ അടുത്തയിടെ കേരളം വന്നു കണ്ടപ്പോള്‍ അദ്ഭുതപ്പെട്ടു പോയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. യുഎസില്‍ മെഡിസിനില്‍ എംഡിക്കു പഠിക്കുന്ന മകനോടൊപ്പമാണ് ന്യൂയോര്‍ക്കിലുള്ള മലയാളി തന്നെ കാണാന്‍ എത്തിയത്. മെഡിസിനു പഠിക്കുന്ന ചെറുപ്പക്കാരന്റെ അമ്മയുടെ വീടു തൃശൂരാണ്. അമ്മയുടെ സഹോദരിയുടെ വീടു പാലക്കാടും. എല്ലാവരും ചേര്‍ന്നു തൃശൂരില്‍നിന്നു പാലക്കാട്ടേക്കു യാത്ര ചെയ്തപ്പോള്‍ ഭയങ്കര ആശ്ചര്യം ! ന്യൂയോര്‍ക്കിലെക്കാളും നല്ല റോഡാണല്ലോ ഇതെന്ന് അവര്‍ പരസ്പരം പറഞ്ഞു. ടണലിനുള്ളില്‍ കൂടി പോയപ്പോള്‍ നമ്മുടെ നാട് ഇപ്രകാരമൊക്കെ മാറിയല്ലോ എന്നായിരുന്നു ചിന്ത. മുന്‍പ് അവര്‍ ഇതുവഴി പോയപ്പോള്‍ ഇതായിരുന്നില്ല സ്ഥിതി.

നാടിനുണ്ടായ മാറ്റം ആളുകള്‍ അംഗീകരിക്കുകയും ഉള്‍ക്കൊള്ളുകയുമാണ്. റോഡിന്റെ കാര്യത്തിന്റെ മാത്രമല്ല മറ്റു പല കാര്യങ്ങളിലും കേരളത്തിനു മാറ്റമുണ്ടായെന്ന് അവര്‍ വെളിപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മാറ്റത്തിന്റെ ഭാഗമായി ഇവിടെ നിന്നാല്‍ മാത്രം പോരാ, കൂടുതല്‍ ഉയരങ്ങളിലേക്കു പോകണം. അതാണു ലക്ഷ്യം വയ്ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂയോര്‍ക്കിലുള്ള മലയാളിയുടെ പേര് വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

ഇതെല്ലാം ഞാന്‍ പറയും പക്ഷെ ആ നല്ലകാര്യം പറഞ്ഞ ആളിന്റെ പേര് വെളിപ്പെടുത്തില്ല കേട്ടോ. ഹാ അതെന്ത് പരിപടിയാ മുഖ്യമന്ത്രി. കേരളത്തിലെ റോഡിനെക്കുറിച്ച് ഇത്ര മനോഹരമായ വിവരണം നടത്തിയ ആളിനെ മലയാളികളൊന്ന് പരിചയപ്പെടട്ടെ. മൂപ്പരെ കൈയ്യിലെങ്ങാനും കിട്ടിയാല്‍ മലയാളികള്‍ എടുത്ത് പൊങ്കാലയിടും. കേരളത്തിലെ റോഡുകളെക്കുറിച്ച് ഒറ്റവാക്കില്‍ പറഞ്ഞാല്‍ കൊലക്കളം അതാണ്. നിറയെ കുണ്ടും കുഴിയും, ഈ കുഴിയില്‍ വീഴാതെ യാത്ര ചെയ്യുക എന്നതാണ് യാത്രക്കാര്‍ക്കുള്ള ടാസ്‌ക്. റോഡേതാ തോടേതാന്ന് അറിയില്ല അത്രയ്ക്ക് കേമമാണ് റോഡികള്‍. അതിസാഹസിക യാത്രയാണ് റോഡില്‍ സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. വണ്ടര്‍ലായിലെ ഏതേലും റൈഡില്‍ക്കേറിയാല്‍ കിട്ടില്ല ഈ അഡ്വഞ്ചര്‍ ട്രിപ്പ്. മഴക്കാലത്ത് ബഹുകേമം ആണ് റോഡില്‍ വാഴകൃഷി നടത്തും മലയാളി...കൊലവെട്ടുകയും ചെയ്യും. പിന്നെ എടുത്ത് പറയേണ്ടത് ടാറില്ലാതെ റോഡ് പണി അതാണ് ഞങ്ങളുടെ ഹൈലൈറ്റ്. പിന്നെ ലോകം ഞെട്ടുന്ന ഒരു കണ്ടുപിടുത്തവും ഉണ്ട്. റോഡിലൂടെ ഞങ്ങള്‍ ബോട്ടും ഓടിക്കും. അത് മഴക്കാലത്തെ പ്രത്യേകതയാണ്. അങ്ങനെ വരുമ്പോള്‍ ന്യൂയോര്‍ക്കിലുള്ളവര്‍ ഞെട്ടിയില്ലെങ്കിലേ അത്ഭുതമുളളു. ഇനി ഞെട്ടാന്‍ കിടക്കുന്നതേയുള്ളു. വകുപ്പ് മന്ത്രിക്ക് കുഴിയെണ്ണലാണ് മെയ്ന്‍ പണി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (14 minutes ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (43 minutes ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (2 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (2 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (2 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (2 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (2 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (3 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (3 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (3 hours ago)

എന്തൊക്കെ സംഭവിച്ചാലും പറവൂരില്‍ മാറ്റമുണ്ടാകില്ലെന്ന് സലിം കുമാര്‍  (3 hours ago)

തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍  (3 hours ago)

തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ 63കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

പോളിംഗ് സമയം പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി  (3 hours ago)

സംസ്ഥാനത്ത് പോളിംഗ് വൈകിട്ട് അഞ്ചുവരെ 75.10 ശതമാനം  (4 hours ago)

Malayali Vartha Recommends