ഹെലികോപ്ടര് അത്യാവശ്യം... സര്ക്കാര് വീണ്ടും ഹെലികോപ്ടര് വാടകയ്ക്ക് എടുക്കുന്നു

സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങള്ക്കായി സര്ക്കാര് വീണ്ടും ഹെലികോപ്ടര് വാടകയ്ക്ക് എടുക്കുന്നു. നേരത്തെ ഉണ്ടായിരുന്ന ഹെലികോപ്ടറിന്റെ വാടകക്കരാര് അവസാനിച്ചതിനെ തുടര്ന്നാണ് പുതിയ കമ്പനിയുമായി കരാറിലേര്പ്പെടുന്നത്. ടെണ്ടര് വിളിക്കാന് ഇന്നു ചേര്ന്ന മന്ത്രിസഭാ യോഗം അനുമതി നല്കി.
ജനുവരിയില് ചിപ്സണ് എയര്വേയ്സിന് ടെണ്ടര് ലഭിച്ചിരുന്നു. എന്നാല് സാമ്പത്തിക പ്രതിസന്ധിയെ തുടര്ന്ന് അന്ന് കരാര് ഉറപ്പിച്ചില്ല. സാമൂഹിക പെന്ഷന് നല്കുന്നതിനായി രൂപീകരിച്ച കേരള സോഷ്യല് സെക്യൂരിറ്റി പെന്ഷന് ലിമിറ്റഡിന് 6000 കോടി രൂപയുടെ സര്ക്കാര് ഗ്യാരണ്ടി നല്കാനും മന്ത്രിസഭ അനുമതി നല്കി.
കോവിഡിന്റെ ആരംഭത്തില് 2020 ഏപ്രിലിലാണ് പോലീസിനെന്ന പേരില് ഹെലികോപ്ടര് വാടകയ്ക്കെടുക്കുന്നത്. മാവോയിസ്റ്റ് നിരീക്ഷണം, പ്രളയം പോലുള്ള ദുരന്തഘട്ടങ്ങളിലെ ഉപയോഗം എന്നിവയായിരുന്നു അടിയന്തരാവശ്യമായി ചൂണ്ടിക്കാണിച്ചിരുന്നത്. പൈലറ്റ് ഉള്പ്പടെ മൂന്ന് ജീവനക്കാരുമായി ദല്ഹിയിലെ പവന്ഹന്സില് നിന്നുമാണ് 11 സീറ്റുള്ള ഇരട്ട എഞ്ചിന് ഹെലികോപ്റ്റര് വാടകയ്ക്കെടുത്തത്. 20 മണിക്കൂര് പറത്താന് 1.44 കോടി വാടകയും അതില് കൂടുതലായാല് മണിക്കൂറിന് 67000 രൂപ വീതവുമെന്നതായിരുന്നു കണക്ക്.
ഹെലികോപ്റ്റര് വാടക ഇനത്തില് ഇതുവരെ ജിഎസ്ടി ഉള്പ്പെടെ 22,21,51000 രൂപ ചെലവായെന്നാണ് കണക്ക്. മാസവാടകയും അനുബന്ധ ചെലവുകള്ക്കുമായി 21,64,79,000 രൂപയും ഫീസിനും അനുബന്ധ ചെലവിനുമായി 56,72,000 രൂപയുമാണ് നല്കിയത്. എന്നാല് ഇത്രയും കൂടിയ തുകയ്ക്ക് ഹെലിക്കോപ്ടര് വാടകയ്ക്ക് എടുത്തെങ്കിലും അടിയന്തിര സാഹചര്യങ്ങളിലൊന്നും ഇതിന്റെ ഉപയോഗം നടന്നില്ല. വാങ്ങിയ ശേഷം എത്ര തവണ ഉപയോഗിച്ചു, മാവോയിസ്റ്റ് ഓപ്പറേഷന് ഉപയോഗിച്ചുവോ എന്നതിനടക്കമുള്ള ചോദ്യങ്ങള്ക്ക് പോലീസിന് വ്യക്തമായ മറുപടിയില്ല.
കൂടാതെ പവന് ഹാന്സില് നിന്നും ഹെലിക്കോപ്ടര് വാടകയ്ക്ക് എടുത്തതിനെതിരേയും ആരോപണമുണ്ട്. ഇതിലും കുറഞ്ഞ തുകയ്ക്ക് വാഗ്ദാനം ചെയ്തെങ്കിലും ഇത് നോക്കാതെ പവന് ഹാന്സിന്റേത് സംസ്ഥാന സര്ക്കാര് വാടകയ്ക്ക് എടുക്കുകയായിരുന്നു. ഈ ആരോപണങ്ങള്ക്കെല്ലാം പിന്നാലെയാണ് ഹെലികോപ്ടര് വാടകയ്ക്ക് എടുക്കാന് സര്ക്കാര് വീണ്ടും നീക്കം നടത്തുന്നത്.
https://www.facebook.com/Malayalivartha



























